[smc-discuss] [RFC]Project: Malayalam Autocorrect in openoffice

praveenp me.praveen at gmail.com
Mon Sep 13 21:38:17 PDT 2010


On Tuesday 14 September 2010 09:13 AM, santhosh.thottingal wrote:
>
> ---- On Mon, 13 Sep 2010 09:42:45 -0700 manoj k  wrote ----
>
>    
>> നമ്മുടെ വിക്കി യില്‍, ഓട്ടോ കറക്റ്റ് ഡാറ്റാബേസ് പേജ് ആരംഭിച്ചിട്ടുണ്ട്. പ്രവീണ്‍.പി. യുടെ വിക്കി ബോട്ടില്‍ നിന്നും മറ്റും എടുത്തു , ഇപ്പോള്‍ ഏകദേശം 265 വാക്കുകള്‍ ഞാന്‍ ചേര്‍ത്തു. http://wiki.smc.org.in/Autocorrect-database
>>
>> അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ആവശ്യമാണ് .
>>      
> പ്രവീണിന്റെ ബോട്ടിലെ കോഡ് നേരെ ഇങ്ങോട്ടു ചേര്‍ക്കാന്‍ പറ്റുമോ?. ആ കോഡ് ഫൈന്‍ഡ്-റീപ്ലേസ് എന്നരീതിയില്‍ പ്രവര്‍ത്തിക്കുന്നതാണു്. ഓപ്പണ്‍ഓഫീസില്‍ വാക്കെഴുതിക്കഴിയുമ്പോഴല്ലേ ഓട്ടോകറക്ട് പ്രവര്‍ത്തിക്കുന്നതു്? വാക്കിന്റെ നടുക്കുവെച്ചല്ലല്ലോ? പ്രവീണിന്റെ വാക്കുകള്‍ പലതും അറ്റം മുറിച്ചവയല്ലെ? ഉദാഹരണം ദുഖത്ത - ദുഃഖത്ത.
>
> -Santhosh
>
>    
അതേ.. ദുഖാൻ എന്ന ഖുറാൻ അദ്ധ്യായം തിരുത്തി ദുഃഖാൻ ആക്കാതെ ദുഖത്തിന്റെ, ദുഖത്തോടെ 
തുടങ്ങിയവ തിരുത്താനാണ് ദുഖത്ത എന്ന പദം പരിശോധിക്കുന്നത്. സ്പെൽ ചെക്കറാകുമ്പോൾ ഡിറൈവ് 
ചെയ്യാവുന്ന വാക്കുകളത്രയും എഴുതി നൽകേണ്ടി വരും.പൊതുവേ സന്ധികളും സമാസപദങ്ങളും യൂറോപ്യൻ 
ഭാഷകളേക്കാളും ഇന്ത്യൻ ഭാഷകളിൽ, പ്രത്യേകിച്ച് മലയാളത്തിൽ കൂടുതലുള്ളതിനാൽ (മലയാളത്തിൽ 
പ്രത്യയങ്ങളും വാക്കിനോടൊപ്പം തന്നെയാണ്).

-- 
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിനു് എന്റെ ഭാഷ 
സംരംഭം: https://savannah.nongnu.org/projects/smc
വെബ്‌സൈറ്റ് : http://smc.org.in  IRC ചാനല്‍ : #smc-project @ freenode
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com


More information about the discuss mailing list