[smc-discuss] [RFC]Project: Malayalam Autocorrect in openoffice

manoj k manojkmohanme03107 at gmail.com
Tue Sep 14 07:59:28 PDT 2010


2010, സെപ്റ്റംബര്‍ 14 9:13 രാവിലെ ന്, santhosh.thottingal <
santhosh.thottingal at gmail.com> എഴുതി:

>
>
> ---- On Mon, 13 Sep 2010 09:42:45 -0700 manoj k  wrote ----
>
> >നമ്മുടെ വിക്കി യില്‍, ഓട്ടോ കറക്റ്റ് ഡാറ്റാബേസ് പേജ് ആരംഭിച്ചിട്ടുണ്ട്.
> പ്രവീണ്‍.പി. യുടെ വിക്കി ബോട്ടില്‍ നിന്നും മറ്റും എടുത്തു , ഇപ്പോള്‍ ഏകദേശം
> 265 വാക്കുകള്‍ ഞാന്‍ ചേര്‍ത്തു.
> http://wiki.smc.org.in/Autocorrect-database
> >
> >അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ആവശ്യമാണ് .
>
> പ്രവീണിന്റെ ബോട്ടിലെ കോഡ് നേരെ ഇങ്ങോട്ടു ചേര്‍ക്കാന്‍ പറ്റുമോ?. ആ കോഡ്
> ഫൈന്‍ഡ്-റീപ്ലേസ് എന്നരീതിയില്‍ പ്രവര്‍ത്തിക്കുന്നതാണു്. ഓപ്പണ്‍ഓഫീസില്‍
> വാക്കെഴുതിക്കഴിയുമ്പോഴല്ലേ ഓട്ടോകറക്ട് പ്രവര്‍ത്തിക്കുന്നതു്?
>

എനിക്ക് തോന്നിയത് ഓട്ടോ കറക്റ്റ് സംവിധാനം ഏകദേശം find and replace പോലെ
തന്നെയാണെന്നാണ് [:( ]
നമ്മള്‍ ഒരു വാക്ക് ടൈപ്പ് ചെയ്തു കഴിഞ്ഞു സ്പേസ് നല്‍കുമ്പോള്‍ അതിന്റെ ഓട്ടോ
കറക്റ്റ് ഡാറ്റാബേസ് പരിശോദിച്ച് അപ്പോള്‍ തന്നെ തിരുത്തും.
ഫലത്തില്‍ നമ്മള്‍ ഉണ്ടാക്കുന്ന ഡാറ്റാബേസില്‍ തെറ്റായ വാക്കുകള്‍
ഉള്‍പെടുത്തിയാല്‍ (ഉള്‍പ്പെടുത്തുന്ന വാക്ക് ഉപഭോക്താവിന് ശരിയാകാന്‍ സാദ്യത
ഉണ്ടെങ്കില്‍ ) അത് വളരെ ബുദ്ധിമുട്ടാകും! അപ്പോള്‍ ഓട്ടോ കറക്റ്റ് സംവിധാനം
ഓഫ്‌ ചെയ്തു വച്ച് മാത്രമേ ആ സമയം ടൈപ്പ് ചെയ്യാന്‍ പറ്റുള്ളൂ!
ഉദാ : കോഴിക്കോട് എന്നത് ഉപഭോക്താവിന് കോഴികോട് എന്നു ടൈപ്പ് ചെയ്യണമെങ്കില്‍
പറ്റാതെയവും. അതെ പ്രശ്നം തന്നെയാകും *അധ്യാപക - അദ്ധ്യാപക *വക്കില്‍
ഉണ്ടാകുന്നതു.

വാക്കുകള്‍ ഉള്‍പെടുതുന്നതിനു പൊതുവായി മാര്‍ഗനിര്‍ദേശങ്ങള്‍ ഉണ്ടാക്കിയാല്‍
നന്നായിരിക്കും.  വിക്കിയിലെ ഡാറ്റാബേസില്‍ നിന്നും ഇവ പാലിക്കപെടുന്നവ മാത്രം
ഓട്ടോ കറക്റ്റ് സംവിധാനത്തില്‍ ഉള്‍പെടുത്തിയാല്‍ മതിയാകും!

| വാക്കിന്റെ നടുക്കുവെച്ചല്ലല്ലോ? പ്രവീണിന്റെ വാക്കുകള്‍ പലതും അറ്റം
മുറിച്ചവയല്ലെ? ഉദാഹരണം ദുഖത്ത - ദുഃഖത്ത.

മുറിഞ്ഞു പോയ വാക്കുകള്‍ ആണെങ്കിലും അത് ചേര്‍ക്കണ്ടേ ?

ഉദാ :വര്‍ജന - വര്‍ജ്ജന

വര്‍ജിക്ക - വര്‍ജ്ജിക്ക

വര്‍ജിക്ക - വര്‍ജ്ജിക്ക

മുറിഞ്ഞു പോയത് കൊണ്ട് തിരുതപ്പെടാത്തത് ഓട്ടോ കറക്റ്റ് സംവിധാനത്തിന്റെ ഒരു
ന്യുനത ആണെന്ന് എനിക്ക് തോന്നുന്നു.

പിന്നെ വിക്കി ബോട്ടിലെ എല്ലാ വാക്കുകളും നമുക്ക് ഉള്‍പെടുത്താന്‍
പറ്റുന്നവയല്ല. കണ്ടപ്പോള്‍ എല്ലാം ഇങ്ങു ചേര്‍ത്തു എന്നു മാത്രം. അത് നോക്കി
മായ്ക്കാം.

-- 
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിനു് എന്റെ ഭാഷ 
സംരംഭം: https://savannah.nongnu.org/projects/smc
വെബ്‌സൈറ്റ് : http://smc.org.in  IRC ചാനല്‍ : #smc-project @ freenode
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20100914/a56ec1f6/attachment-0002.htm>


More information about the discuss mailing list