[smc-discuss] English Malayalam Dictionary - Firefox extension

Ranjit Panicker panicker.ranjit at gmail.com
Tue Apr 19 09:13:52 PDT 2011


നിഘണ്ടു ഇന്‍സ്റ്റാള്‍ ചെയ്തു. പൊതുവില്‍ നന്നായിട്ടുണ്ട്.  പരിമിതമായ
ആവശ്യങ്ങള്‍ക്ക് ഉപകരിക്കും.
കേരള സര്‍ക്കാറിന്റെ സ്വതന്ത്ര നിഘണ്ടു ആണു് മലയാളത്തില്‍ പകര്‍പ്പവകാശ
പ്രശ്നങ്ങളില്ലാതെ ഉപയോഗിക്കാന്‍ പറ്റിയ ഒരേ ഒരു നിഘണ്ടു.
നിഘണ്ടുവിന്റെ പേരിനല്ലാതെ ഉള്ളടക്കത്തിന് പകര്‍പ്പവകാശം നിലവിലുണ്ടോ ?

2011/4/19 Santhosh Thottingal <santhosh.thottingal at gmail.com>

> 2011/4/18 Dr.Mahesh Mangalat <mangalat at yahoo.com>
> >
> > നന്ദി, സന്തോഷ്.
> > ഞാന്‍ നോക്കിയ ഒരു വാക്കിനും അര്‍ത്ഥം ലഭ്യമല്ല.
> >
> > ഇത് മെച്ചപ്പെടുത്താനെന്താണ് ചെയ്യേണ്ടത്?
>
> കേരള സര്‍ക്കാറിന്റെ സ്വതന്ത്ര നിഘണ്ടു ആണു് മലയാളത്തില്‍ പകര്‍പ്പവകാശ
> പ്രശ്നങ്ങളില്ലാതെ ഉപയോഗിക്കാന്‍ പറ്റിയ ഒരേ ഒരു നിഘണ്ടു
> [http://malayalam.kerala.gov.in/index.php/Dictionary]. മലയാളം
> വിക്ഷ്ണറി സ്വതന്ത്ര നിഘണ്ടുവാണെങ്കിലും വിക്ഷ്ണറിയുടെ സൈറ്റില്‍
> പോയിത്തന്നെ [http://ml.wiktionary.org] വായിക്കാനേപറ്റൂ(api
> limitations). സര്‍ക്കാര്‍ പുറത്തുവിട്ട ഈ നിഘണ്ടു വളരെ ചെറുതാണു്.
> പതിനായിരത്തോളം വാക്കേ ഇതിലുള്ളൂ. സ്വതന്ത്ര ലൈസന്‍സോടെ ഈ നിഘണ്ടു
> വിപുലീകരിക്കുന്നതിനോ, നിലവിലുള്ള മറ്റു ബൃഹത് നിഘണ്ടുക്കള്‍
> സ്വതന്ത്രമാക്കുന്നതിനോ ഉള്ള സഹായങ്ങളെ സ്വാഗതം ചെയ്യുന്നു.
>
> സര്‍ക്കാറിന്റെ "ഭാഷാമിത്രം" മലയാളം കമ്പ്യൂട്ടിങ്ങ് ടൂളുകള്‍
> (http://tools.malayalam.kerala.gov.in/ ) സ്വതന്ത്രമാക്കാന്‍ കുറേ
> കാലമായി നമ്മള്‍ ആവശ്യപ്പെടുന്നതാണു്. നടന്നിട്ടില്ല.
> സീഡാക്കിന്റെ
> http://www.malayalamresourcecentre.org/mrc/dictionary/index.html
> എന്ന സൈറ്റിലുള്ള നിഘണ്ടു സ്വതന്ത്രമാക്കാന്‍
> ആവശ്യപ്പെട്ടിരുന്നുവെങ്കിലും അവരതിനു തയ്യാറല്ല.
>
>
>
> Thanks
> Santhosh Thottingal
> _______________________________________________
> Swathanthra Malayalam Computing discuss Mailing List
> Project: https://savannah.nongnu.org/projects/smc
> Web: http://smc.org.in | IRC : #smc-project @ freenode
> discuss at lists.smc.org.in
> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>
>
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20110419/191c4694/attachment-0003.htm>


More information about the discuss mailing list