[smc-discuss] ചില്ലക്ഷരങ്ങളുടെ രാഷ്ട്രീയം

sooraj kenoth soorajkenoth at gmail.com
Wed Feb 2 09:07:02 PST 2011


> പുതിയൊരു സ്റ്റാന്‍ഡേഡിനെപ്പറ്റി ഞാന്‍ സംശയാലുവാണു്. യുണിക്കോഡിന്റെ
> ഇപ്പോഴത്തെ നടപടികളില്‍ ഗുരുതരമായ തെറ്റുകളുണ്ടു് എന്നതു സത്യം. ഫ്രീ
> സോഫ്റ്റ്‌വെയര്‍ ഫിലോസഫി അനുസരിച്ചു് ബദലുകള്‍ കണ്ടെത്തേണ്ടതുണ്ടു് എന്ന
> പ്രവീണിന്റെ വാദവും ശരി തന്നെ. പക്ഷേ ബദലെന്തു് എന്നതിനെക്കുറിച്ചു്
> വ്യക്തമായ ധാരണ വേണ്ടേ? ഈ ബദല്‍ നിര്‍മ്മിക്കേണ്ടതും ഉപയോഗിക്കേണ്ടതും
> നമ്മള്‍ തന്നെയാണല്ലോ?
>

സന്തോഷിന്റെ വാദം പൂര്‍ണ്ണമായും മനസ്സിലാക്കാന്‍ സാധിച്ചിട്ടില്ല,
എങ്കിലും ഞാന്‍ ചിന്തിക്കുന്നതും ഈ വഴിയിലാണെന്ന് തോന്നുന്നു. ഒരു ടൂളിന്
നമുക്ക് ബദല്‍ ഉണ്ടാക്കാം, പക്ഷെ സ്റ്റാന്‍ഡേഡിന് ബദല്‍ ഉണ്ടാക്കുമ്പോള്‍
അതിന്റെ ലക്ഷ്യത്തില്‍ നിന്ന് വ്യതിചലിക്കാലാവില്ലേ അത്?

ഞാന്‍ പിന്‍തുടരുന്നത് ഒരു സ്റ്റാന്‍ഡേഡ് ആണെന്നും സന്തോഷ്
പിന്‍തുടരുന്നത് മറ്റൊരു സ്റ്റാന്‍ഡേഡ് ആണെന്നും പറഞ്ഞാല്‍
ഞങ്ങള്‍ക്കിടയില്‍ സ്റ്റാന്‍ഡേഡ് എന്ന വാക്കിന്റെ അര്‍ത്ഥം തന്നെ
ഇല്ലാതാവുകയല്ലേ?

-- 
Regards
Sooraj Kenoth

"Be the Change You Wish to See in the World", M. K. Gandhi


More information about the discuss mailing list