[smc-discuss] Malayalam of Source code?

Santhosh Thottingal santhosh.thottingal at gmail.com
Sun Feb 6 02:00:17 PST 2011


2011/2/6 James Austin <wattakattujamesaustin at gmail.com>:
> ഞാനൊരു uninvited guest

എല്ലാവരുടെയും അഭിപ്രായങ്ങള്‍ക്കു് ഒരേ വിലയാണു് ഇവിടെയുള്ളതു്. താങ്കള്‍
uninvited guest അല്ല. മറ്റെല്ലാവരെയും പോലെ ഈ കൂട്ടായ്മയിലെ ഒരംഗം.
അഭിപ്രായം പറയുന്നതിനു് അങ്ങനെ മടി ഒന്നും  വിചാരിക്കേണ്ട.

> .എന്നാലും പറഞ്ഞുപോകുവാണു പൊരുൾ എന്നതിന്റെ അർഥം 'അർഥം'
> എന്നോ മറ്റോ  ആണെന്നാണു എന്റെ ധാരണ. തമിഴർ എന്തു എങ്ങിനെ പറയുന്നു എന്നു
> നോക്കുന്നതു മലയാളത്തിന്റെയോ തമിഴിന്റെയോ കഴമ്പു അറിയാത്തവരാണു.

വിയോജിക്കുന്നു. തമിഴില്‍ എന്തു പറയുന്നു എന്നു പറയാന്‍ മലയാളത്തിന്റെയും
ത്മിഴിന്റെയും കഴമ്പ് അറിയേണ്ട കാര്യമില്ല. ത്മിഴില്‍ അങ്ങനെ
പറഞ്ഞതുകൊണ്ടു് മലയാളത്തില്‍ അങ്ങനെത്തന്നെ  വേണമെന്നും ആരും ഇവിടെ
പറയുന്നില്ല. സാന്ദര്‍ഭികമായി തമിഴില്‍ അങ്ങനെ പറയാറുണ്ടു് എന്നു
സൂചിപ്പിച്ചു എന്നു മാത്രം.(that is why I put my comments on Tamil
words in bracket. sorry if that caused confusion.)

ഏതൊരു മലയാളവാക്കിനും വ്യവസ്ഥാപിതമായ ഒരര്‍ത്ഥമുണ്ടു്. സോഴ്സ് കോഡ് എന്നു
വ്യവസ്ഥാപിതമായ ഒരര്‍ത്ഥമുള്ള ഒരു വാക്കും മലയാളത്തിലില്ല. പൊരുളിനും
മൂലരൂപത്തിനും നിലവിലൊരര്‍ത്ഥമുണ്ടു്. ആ അര്‍ത്ഥം കൂടാതെ സോഴ്സ് കോഡ്
എന്നതുകൊണ്ടു് ഉദ്ദേശിക്കുന്ന ആശയം സന്ദര്‍ഭത്തിനനുസരിച്ച്
പ്രകടിപ്പിക്കാന്‍ കഴിയുമോ എന്നാണു് നമ്മള്‍ ആലോചിക്കുന്നതു്. Desktop ,
mouse , folder എന്നതൊക്കെ ഇംഗ്ലീഷുകാര്‍ ഇംഗ്ലീഷിലുപയോഗിക്കുന്നതും
ഇങ്ങനെത്തന്നെയാണല്ലോ? ആ വാക്കുകളെ കമ്പ്യൂട്ടറുമായി ബന്ധപ്പെട്ട
സന്ദര്‍ഭത്തില്‍ നിന്നടര്‍ത്തിമാറ്റിയാല്‍ തികച്ചും വ്യത്യസ്തമായ
അര്‍ത്ഥമല്ലേ?

> 'മൂലരൂപം' ഉപയോഗിക്കുക  മറ്റൊന്നും അനുയോജ്യമല്ല.

അഭിപ്രായത്തിനു് നന്ദി.

-സന്തോഷ് തോട്ടിങ്ങല്‍


More information about the discuss mailing list