[smc-discuss] Malayalam of Source code?

Anilkumar KV anilankv at gmail.com
Sun Feb 6 02:26:17 PST 2011


2011/2/6 Santhosh Thottingal <santhosh.thottingal at gmail.com>

> സോഴ്സ് കോഡ് എന്നു വ്യവസ്ഥാപിതമായ ഒരര്‍ത്ഥമുള്ള ഒരു വാക്കും മലയാളത്തിലില്ല.
> പൊരുളിനും
> മൂലരൂപത്തിനും നിലവിലൊരര്‍ത്ഥമുണ്ടു്. ആ അര്‍ത്ഥം കൂടാതെ സോഴ്സ് കോഡ്
> എന്നതുകൊണ്ടു് ഉദ്ദേശിക്കുന്ന ആശയം സന്ദര്‍ഭത്തിനനുസരിച്ച്
> പ്രകടിപ്പിക്കാന്‍ കഴിയുമോ എന്നാണു് നമ്മള്‍ ആലോചിക്കുന്നതു്.
>

വാക്കുകളുടെ വ്യവസ്ഥാപിത ഉപയോഗവും പ്രധാനപ്പെട്ടതാണു്. അതനുസരിച്ചു് പൊരുളെന്ന
വാക്കുകൊണ്ടു് Source code എന്ന ആശയത്തെ പ്രകടിപ്പിക്കാന്‍ കഴിയില്ല. മുലരൂപം
അത്ര വ്യവസ്ഥാപിതമായ വാക്കല്ല. അതു് ഒരു ഘടനയെ സൂചിപ്പിക്കുന്നുണ്ടെങ്കിലും,
Source code -ന്റെ ആശയം ധ്വനിപ്പിക്കാനും അതുപയോഗിക്കാവുന്നതാണു്.

അതുമല്ലെങ്കില്‍ 'മൂലിക' എന്നുപയോഗിക്കാവുന്നതാണു്. ഉത്ഭവ സംബന്ധമായ,  വേരു്
എന്നീ അര്‍ത്ഥങ്ങളുള്ള ഈ വാക്കു് അത്ര പ്രചാരത്തിലുള്ളതല്ല. പൊതുസമൂഹം
പെട്ടന്നു് അംഗീകരിച്ചെന്നും വരില്ല.

- അനില്‍
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20110206/a2b1c9ce/attachment-0003.htm>


More information about the discuss mailing list