[smc-discuss] Malayalam of Source code?

sooraj kenoth soorajkenoth at gmail.com
Wed Feb 9 12:53:47 PST 2011


>> സംസ്കൃതവാക്കാണോണോ എന്നൊരു സംശയം.
>
>
>
> 1.
> സംസ്കൃതത്തിന്റെ അസ്കിതയില്ലാതെ നിലനിന്നുപോവാൻ മലയാളത്തിനാവില്ല.
> സംസ്കൃതം എന്തോ അലർജിയാണെന്നു ധരിക്കുന്നവർ അവർക്കു് ഭാഷയിൽ
> നഷ്ടപ്പെടുന്നതെന്താണെന്നു് അറിയുന്നില്ല. സാമ്പാറിൽ മുളകുപോലെ നമുക്കു
> സംസ്കൃതവും ആവശ്യത്തിനു് ഉപയോഗിച്ചേ തീരൂ.
>
> തമിഴും സംസ്കൃതവും അറബിയും ഇംഗ്ലീഷും പരന്ത്രീസും ഒക്കെ മലയാളത്തിന്റെ
> മൂത്തമ്മാവന്മാരോ അമ്മമാരോ നേരാങ്ങളമാരോ പൊന്നുപെങ്ങന്മാരോ ഒക്കെയാണു്. ഒരു
> പക്ഷേ ഇംഗ്ലീഷൊഴികെ മറ്റൊരു ഭാഷയ്ക്കും ഇത്രമേൽ ബന്ധുജനങ്ങൾ ഉണ്ടാവാൻ വഴിയില്ല.

താങ്കളുടെ വാദം അംഗീകരിക്കുന്നു. ഇത്തരം പല വാക്കുകളം തത്സമം, തത്ഭവം
എന്നീ രണ്ട് വിഭാഗങ്ങളിലായി വ്യാപകമായി ഉപയോഗിക്കപ്പെടുന്നു എന്നതും
ഓര്‍ക്കുന്നു.

> വാക്കിനു വാക്കിനു സമാനപദം കണ്ടു് തർജ്ജമ ചെയ്യാൻ ശ്രമിക്കുന്നതും ഭാഷയുടെ
> അടിസ്ഥാനതത്വങ്ങൾ പരിഗണിക്കാതെ പുതിയ വാക്കുകൾ പടച്ചുണ്ടാക്കുന്നതും രണ്ടും ഒരു
> പോലെ അപകടകരമോ (due to risk of ambiguity)  അരക്ഷിതമോ(due to risk of
> adaptability)  ആണു്.

> 1. അർത്ഥന്യായവും പ്രസക്തിയും (Semantic and contextual significance)
> കേൾക്കുന്ന മാത്രയിൽത്തന്നെ (അല്ലെങ്കിൽ വളരെ ചുരുങ്ങിയ ഒരു
> വിശദീകരണത്തിലൂടെത്തന്നെ)  നിർദ്ദിഷ്ടവാക്കുകൊണ്ടു്  നിർദ്ദിഷ്ടസന്ദർഭത്തിൽ
> ഉദ്ദേശിക്കുന്ന അർത്ഥം ശരാശരി ഉപയോക്താവിനു് മനസ്സിലാവുക.

> 2. അനന്യത (uniqueness)
> ആശയക്കുഴപ്പമില്ലാത്ത രീതിയിൽ സാർവ്വജനീനമായി ഉപയോഗിക്കാൻ സാധിക്കുക. ഒരു
> entityക്കുവേണ്ടി നിശ്ചയിക്കപ്പെട്ടുവെച്ച ഒരു പദം തികച്ചും അപ്രതീക്ഷിതമായി
> മറ്റൊരു context-ൽ മറ്റൊരു entityയ്ക്കു സമാനമായി മത്സരിച്ചെന്നു വരാം.
> സാങ്കേതികവിഷയങ്ങളിൽ, പ്രത്യേകിച്ച് കമ്പ്യൂട്ടർ സംബന്ധമായ കാര്യങ്ങളിൽ ഇങ്ങനെ
> ഒരിക്കലും സംഭവിക്കാൻ പാടില്ലെന്നു പ്രത്യേകിച്ചു പറയേണ്ടല്ലോ.

>
> 3. എളുപ്പവും സ്വീകാര്യതയും (ease of use and receptiveness)
>
> അനന്യത നഷ്ടപ്പെടാതെത്തന്നെ പരമാവധി ഹ്രസ്വവും ലളിതവും ആയിരിക്കുക

അങ്ങനെ ചിന്തിക്കുമ്പോള്‍ സോഴ്സ് കോഡ് എന്ന് തന്നെ ഉപയോഗിച്ചാല്‍ വിരോധമുണ്ടോ?

ഇംഗ്ലീഷ് പദത്തെ സംസ്കൃതത്തിലേക്ക് മാറ്റി അതുപോലെ തന്നെ എടുക്കുന്നതിലും
നല്ലത് ഇംഗ്ലീഷ് തന്നെ ഉപയോഗിക്കുന്നതല്ലേ?


-- 
Regards
Sooraj Kenoth
Zyxware Technologies
"Be the Change You Wish to See in the World", M. K. Gandhi


More information about the discuss mailing list