[smc-discuss] Malayalam of Source code?

Manoj M Prabhakaran manojmp at gmail.com
Tue Feb 8 18:45:39 PST 2011


@VP: As you probably know, machine language is a language, not a piece of
code in that language. The most direct translation for that would be
യന്ത്രഭാഷ. M/c language is in contrast with "high level languages" which
human programmers can work with.

Source code is the source from which a compiled code (aka binary) is
generated, but I think the more defining characteristic of source code is
that it is a piece of code that a human programmer writes/can read.
Alternately, it could be thought of as a piece of code written in a high
level language instead of m/c language.

In case that helps in coming up with appropriate terminology...

regards,
Manoj



2011/2/8 ViswaPrabha (വിശ്വപ്രഭ) <viswaprabha at gmail.com>

> Machine Language = യന്ത്രസംഹിത
>> Programmer = സംഹർത്താവു്
>>
>> +1
>>
>> സംസ്കൃതവാക്കാണോണോ എന്നൊരു സംശയം.
>>
>
>
>
> 1.
> സംസ്കൃതത്തിന്റെ അസ്കിതയില്ലാതെ നിലനിന്നുപോവാൻ മലയാളത്തിനാവില്ല.
> സംസ്കൃതം എന്തോ അലർജിയാണെന്നു ധരിക്കുന്നവർ അവർക്കു് ഭാഷയിൽ
> നഷ്ടപ്പെടുന്നതെന്താണെന്നു് അറിയുന്നില്ല. സാമ്പാറിൽ മുളകുപോലെ നമുക്കു
> സംസ്കൃതവും ആവശ്യത്തിനു് ഉപയോഗിച്ചേ തീരൂ.
>
> തമിഴും സംസ്കൃതവും അറബിയും ഇംഗ്ലീഷും പരന്ത്രീസും ഒക്കെ മലയാളത്തിന്റെ
> മൂത്തമ്മാവന്മാരോ അമ്മമാരോ നേരാങ്ങളമാരോ പൊന്നുപെങ്ങന്മാരോ ഒക്കെയാണു്. ഒരു
> പക്ഷേ ഇംഗ്ലീഷൊഴികെ മറ്റൊരു ഭാഷയ്ക്കും ഇത്രമേൽ ബന്ധുജനങ്ങൾ ഉണ്ടാവാൻ വഴിയില്ല.
>
> നമ്മുടേതുപോലെ ഇത്ര സുന്ദരമായ ഒരു കോസ്മോപോളീറ്റൻ ഭാഷയെ രാഷ്ട്രീയമോ മതപരമോ
> സാമുദായികമോ ആയ അന്ധവിശ്വാസങ്ങൾ മൂലം കൊന്നുകൊലവിളിക്കരുതേ!
>
>
> 2. കടുപ്പമുള്ള വാക്കുകൾ എന്നതു് വളരെ ആപേക്ഷികമാണു്. പല വാക്കുകളും
> കേട്ടമാത്രയിൽതന്നെ കടുപ്പമുള്ളതു് എന്നുതോന്നുന്നതു് ആ നിമിഷത്തെ
> പരിചയക്കുറവുകൊണ്ടാണു്. പഴമ്പാലക്കോടു്, തിരുവനന്തപുരം, കൊമ്പൊടിഞ്ഞാമാക്കൽ
> എന്നൊക്കെപ്പോലെയുള്ള മലയാളം വാക്കുകൾ എത്ര
> കടുപ്പമുള്ളതാണെന്നോർത്തുനോക്കിയിട്ടുണ്ടോ?
>
> എന്തായാലും, ഒന്നുകൂടി ആലോചിച്ചപ്പോൾ സംഹർത്താവു് എന്നതു് ഒട്ടും
> ശരിയാവില്ല.സംഹരിക്കുന്നവൻ (നശിപ്പിക്കുന്നവൻ) ആണു് സംഹർത്താവു്. അതുകൊണ്ടു്
> പ്രോഗ്രാമർ എന്നതിനു് അതു പറ്റില്ല.
>
>
>
> 3.
> Machine language എന്നുദ്ദേശിച്ചതു് assembler language, firmware code,
> binary instructions, mnemonics   ഒക്കെ ആവാം. വളരെ vague ആയി ഒരു ഉദാഹരണം
> പറഞ്ഞെന്നേ ഉള്ളൂ. ചർച്ചയിലൂടെ കൂടുതൽ കൃത്യമായി ഇത്തരം അനുബന്ധപദങ്ങൾ
> ആലോചിച്ചുറപ്പിക്കാം.
>
>
> പ്രധാന പോയിന്റ് ഇതാണു്:
>
> വാക്കിനു വാക്കിനു സമാനപദം കണ്ടു് തർജ്ജമ ചെയ്യാൻ ശ്രമിക്കുന്നതും ഭാഷയുടെ
> അടിസ്ഥാനതത്വങ്ങൾ പരിഗണിക്കാതെ പുതിയ വാക്കുകൾ പടച്ചുണ്ടാക്കുന്നതും രണ്ടും ഒരു
> പോലെ അപകടകരമോ (due to risk of ambiguity)  അരക്ഷിതമോ(due to risk of
> adaptability)  ആണു്.
>
> ഉദാഹരണത്തിനു് മൂലിക എന്നതു് ‘വേരിനെ സംബന്ധിച്ച‘ എന്ന അർത്ഥം വരുന്ന ഒരു
>> വിശേഷണപദമാണു്. ‘മൂലികാ‘ എന്നാണെങ്കിൽ വേരു് എന്നും കഞ്ചാവു് എന്നും അർത്ഥം
>> വരും.
>> ഇതേ വാക്ക് ഉപയോഗിക്കേണ്ടി വരാവുന്ന ഒരു കമ്പ്യൂട്ടർ ടേർമ്‌ ആണു് root (as in
>> root user / root directory etc.). (risk of ambiguity). പൊരുൾ എന്ന
>> വാക്കിനാവട്ടെ source code ആയി ഒരു സാമീപ്യവും  എനിക്കു തോന്നുന്നില്ല. അതേ
>> സമയം ‘പച്ച’ (raw) ചേർത്തുള്ള ഒരു വാക്കായിരുന്നെങ്കിൽ കുറേക്കൂടി അർത്ഥബോധം
>> ഉണ്ടാവും.
>
>
>
> അതിനുപകരം അർത്ഥതലങ്ങളെ സൂചിപ്പിക്കുന്ന വെക്ടറുകൾ ആയി ചില അടിസ്ഥാനവാക്കുകൾ
> വളരെ ശ്രദ്ധിച്ച്, സമയമെടുത്ത് ചർച്ച ചെയ്തു്, ആദ്യം സ്വരുക്കൂട്ടുകയും ആ
> framework നെ അവലംബമാക്കി അനുബന്ധപദങ്ങൾ സാരത്തിനും സന്ദർഭത്തിനും നിരക്കുന്ന
> രീതിയിൽ കണ്ടുപിടിക്കുകയുമായിരിക്കും കൂടുതൽ നല്ലതു്.
>
> ഉദാഹരണം: Text എന്ന വാക്കിനു് സമാനമായ ഒരു മലയാളപദം (കമ്പ്യൂട്ടർ മേഖലയിൽ)
>> എന്തായിരിക്കണം?
>>
>
>
> അത്തരം വാക്കുകൾക്കുണ്ടായിരിക്കേണ്ട *ചില* ഗുണധർമ്മങ്ങൾ:
>
> 1. അർത്ഥന്യായവും പ്രസക്തിയും (Semantic and contextual significance)
> കേൾക്കുന്ന മാത്രയിൽത്തന്നെ (അല്ലെങ്കിൽ വളരെ ചുരുങ്ങിയ ഒരു
> വിശദീകരണത്തിലൂടെത്തന്നെ)  നിർദ്ദിഷ്ടവാക്കുകൊണ്ടു്  നിർദ്ദിഷ്ടസന്ദർഭത്തിൽ
> ഉദ്ദേശിക്കുന്ന അർത്ഥം ശരാശരി ഉപയോക്താവിനു് മനസ്സിലാവുക.
>
> 2. അനന്യത (uniqueness)
> ആശയക്കുഴപ്പമില്ലാത്ത രീതിയിൽ സാർവ്വജനീനമായി ഉപയോഗിക്കാൻ സാധിക്കുക. ഒരു
> entityക്കുവേണ്ടി നിശ്ചയിക്കപ്പെട്ടുവെച്ച ഒരു പദം തികച്ചും അപ്രതീക്ഷിതമായി
> മറ്റൊരു context-ൽ മറ്റൊരു entityയ്ക്കു സമാനമായി മത്സരിച്ചെന്നു വരാം.
> സാങ്കേതികവിഷയങ്ങളിൽ, പ്രത്യേകിച്ച് കമ്പ്യൂട്ടർ സംബന്ധമായ കാര്യങ്ങളിൽ ഇങ്ങനെ
> ഒരിക്കലും സംഭവിക്കാൻ പാടില്ലെന്നു പ്രത്യേകിച്ചു പറയേണ്ടല്ലോ.
>
> ഉദാഹരണം:
>>  1. ഇംഗ്ലീഷിൽ  (in a word processor),  line = വര? വരി?
>>  2. letter എന്ന വാക്കിന്റെ കൃത്യവും സമാനവുമായ മലയാളപദം?
>>
>
>
> 3. എളുപ്പവും സ്വീകാര്യതയും (ease of use and receptiveness)
>
> അനന്യത നഷ്ടപ്പെടാതെത്തന്നെ പരമാവധി ഹ്രസ്വവും ലളിതവും ആയിരിക്കുക
>
> വൈദ്യുതഗമനാഗമനനിയന്ത്രണോപാധി എന്ന വാക്കിനേക്കാളും സ്വിച്ച്
>> സ്വീകാര്യമാവുന്നതു് ഇതുകൊണ്ടാണു്.
>>
> എളുപ്പമായിരിക്കുക എന്നു വെച്ചാൽ അവശ്യം വേണ്ട മൃദുഘോഷശബ്ദങ്ങളെക്കൂടി
> നിരാകരിക്കുക എന്നല്ല. സംസ്കൃതച്ഛായ ഇല്ലാതാക്കുക എന്നും അല്ല. പകരം,
> യാതൊരുതരത്തിലും ഇതുവരെ പരിചയമില്ലാത്ത വാക്കുകളും കുറേയേറെ ഒറ്റവാക്കുകൾ
> കൃത്രിമമായി സമാസിച്ചുണ്ടാക്കുന്ന നീളമേറിയ സംയുക്തപദങ്ങളും മറ്റും ഒഴിവാക്കണം.
>
> നമ്മുടേതു് ഒരു ചെറുസംഘമാണെങ്കിൽ പോലും ഭാഷയിൽ പുതിയ വാക്കുകൾ / സമാനപദങ്ങൾ
> സൃഷ്ടിക്കുമ്പോൾ വളരെയേറെ ഉത്തരവാദിത്തമുള്ള ഒരു ജോലിയാണതു് എന്നു നല്ല
> ബോദ്ധ്യം വേണം. നാം ഇപ്പോളിവിടെ ഒരുക്കിവെക്കുന്ന കൊച്ചുവാക്കുകളുടെ പ്രഭാവം
> വരാനിരിക്കുന്ന എത്രയോ കാലത്തേക്കു് നമ്മുടെ ദേശത്തിലും ഭാഷയിലും
> നീണ്ടുനിന്നേക്കാം.
>
> -വിശ്വം
>
>
> _______________________________________________
> Swathanthra Malayalam Computing discuss Mailing List
> Project: https://savannah.nongnu.org/projects/smc
> Web: http://smc.org.in | IRC : #smc-project @ freenode
> discuss at lists.smc.org.in
> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>
>
>


-- 
http://theory.cs.uiuc.edu/~mmp
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20110208/fead8a3d/attachment-0003.htm>


More information about the discuss mailing list