[smc-discuss] Malayalam of Source code?

Thomas Vellaringattu tomvell at gmail.com
Wed Feb 9 13:39:54 PST 2011


  മൂല കുറിപ്പ്

ഉപയോഗിക്കാം

2011/2/9 sooraj kenoth <soorajkenoth at gmail.com>

> >> സംസ്കൃതവാക്കാണോണോ എന്നൊരു സംശയം.
> >
> >
> >
> > 1.
> > സംസ്കൃതത്തിന്റെ അസ്കിതയില്ലാതെ നിലനിന്നുപോവാൻ മലയാളത്തിനാവില്ല.
> > സംസ്കൃതം എന്തോ അലർജിയാണെന്നു ധരിക്കുന്നവർ അവർക്കു് ഭാഷയിൽ
> > നഷ്ടപ്പെടുന്നതെന്താണെന്നു് അറിയുന്നില്ല. സാമ്പാറിൽ മുളകുപോലെ നമുക്കു
> > സംസ്കൃതവും ആവശ്യത്തിനു് ഉപയോഗിച്ചേ തീരൂ.
> >
> > തമിഴും സംസ്കൃതവും അറബിയും ഇംഗ്ലീഷും പരന്ത്രീസും ഒക്കെ മലയാളത്തിന്റെ
> > മൂത്തമ്മാവന്മാരോ അമ്മമാരോ നേരാങ്ങളമാരോ പൊന്നുപെങ്ങന്മാരോ ഒക്കെയാണു്. ഒരു
> > പക്ഷേ ഇംഗ്ലീഷൊഴികെ മറ്റൊരു ഭാഷയ്ക്കും ഇത്രമേൽ ബന്ധുജനങ്ങൾ ഉണ്ടാവാൻ
> വഴിയില്ല.
>
> താങ്കളുടെ വാദം അംഗീകരിക്കുന്നു. ഇത്തരം പല വാക്കുകളം തത്സമം, തത്ഭവം
> എന്നീ രണ്ട് വിഭാഗങ്ങളിലായി വ്യാപകമായി ഉപയോഗിക്കപ്പെടുന്നു എന്നതും
> ഓര്‍ക്കുന്നു.
>
> > വാക്കിനു വാക്കിനു സമാനപദം കണ്ടു് തർജ്ജമ ചെയ്യാൻ ശ്രമിക്കുന്നതും ഭാഷയുടെ
> > അടിസ്ഥാനതത്വങ്ങൾ പരിഗണിക്കാതെ പുതിയ വാക്കുകൾ പടച്ചുണ്ടാക്കുന്നതും രണ്ടും
> ഒരു
> > പോലെ അപകടകരമോ (due to risk of ambiguity)  അരക്ഷിതമോ(due to risk of
> > adaptability)  ആണു്.
>
> > 1. അർത്ഥന്യായവും പ്രസക്തിയും (Semantic and contextual significance)
> > കേൾക്കുന്ന മാത്രയിൽത്തന്നെ (അല്ലെങ്കിൽ വളരെ ചുരുങ്ങിയ ഒരു
> > വിശദീകരണത്തിലൂടെത്തന്നെ)  നിർദ്ദിഷ്ടവാക്കുകൊണ്ടു്  നിർദ്ദിഷ്ടസന്ദർഭത്തിൽ
> > ഉദ്ദേശിക്കുന്ന അർത്ഥം ശരാശരി ഉപയോക്താവിനു് മനസ്സിലാവുക.
>
> > 2. അനന്യത (uniqueness)
> > ആശയക്കുഴപ്പമില്ലാത്ത രീതിയിൽ സാർവ്വജനീനമായി ഉപയോഗിക്കാൻ സാധിക്കുക. ഒരു
> > entityക്കുവേണ്ടി നിശ്ചയിക്കപ്പെട്ടുവെച്ച ഒരു പദം തികച്ചും അപ്രതീക്ഷിതമായി
> > മറ്റൊരു context-ൽ മറ്റൊരു entityയ്ക്കു സമാനമായി മത്സരിച്ചെന്നു വരാം.
> > സാങ്കേതികവിഷയങ്ങളിൽ, പ്രത്യേകിച്ച് കമ്പ്യൂട്ടർ സംബന്ധമായ കാര്യങ്ങളിൽ
> ഇങ്ങനെ
> > ഒരിക്കലും സംഭവിക്കാൻ പാടില്ലെന്നു പ്രത്യേകിച്ചു പറയേണ്ടല്ലോ.
>
> >
> > 3. എളുപ്പവും സ്വീകാര്യതയും (ease of use and receptiveness)
> >
> > അനന്യത നഷ്ടപ്പെടാതെത്തന്നെ പരമാവധി ഹ്രസ്വവും ലളിതവും ആയിരിക്കുക
>
> അങ്ങനെ ചിന്തിക്കുമ്പോള്‍ സോഴ്സ് കോഡ് എന്ന് തന്നെ ഉപയോഗിച്ചാല്‍ വിരോധമുണ്ടോ?
>
> ഇംഗ്ലീഷ് പദത്തെ സംസ്കൃതത്തിലേക്ക് മാറ്റി അതുപോലെ തന്നെ എടുക്കുന്നതിലും
> നല്ലത് ഇംഗ്ലീഷ് തന്നെ ഉപയോഗിക്കുന്നതല്ലേ?
>
>
> --
> Regards
> Sooraj Kenoth
> Zyxware Technologies
> "Be the Change You Wish to See in the World", M. K. Gandhi
> _______________________________________________
> Swathanthra Malayalam Computing discuss Mailing List
> Project: https://savannah.nongnu.org/projects/smc
> Web: http://smc.org.in | IRC : #smc-project @ freenode
> discuss at lists.smc.org.in
> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>
>


-- 
Tom Vellaringattu
Social Pulse
1575 Ballantree Way, San Jose, CA 95118
www.SocialPulse.com
www.CommunityWebsites.com    www.dailydig.com  www.writerspan.com
www.india.tm  www.WhatAboutU.com  www.Kerala.com
www.studentsSpan.com  www.worldviewer.com
Ph: 516 655 4317

http://tomvell.socialpulse.com/
http://twitter.com/tomvell
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20110209/997fc2ba/attachment-0002.htm>


More information about the discuss mailing list