[smc-discuss] Malayalam of Source code?

ViswaPrabha (വിശ്വപ്രഭ) viswaprabha at gmail.com
Wed Feb 9 15:19:32 PST 2011


> അങ്ങനെ ചിന്തിക്കുമ്പോള്‍ സോഴ്സ് കോഡ് എന്ന് തന്നെ ഉപയോഗിച്ചാല്‍ വിരോധമുണ്ടോ?
>
> ഇംഗ്ലീഷ് പദത്തെ സംസ്കൃതത്തിലേക്ക് മാറ്റി അതുപോലെ തന്നെ എടുക്കുന്നതിലും
> നല്ലത് ഇംഗ്ലീഷ് തന്നെ ഉപയോഗിക്കുന്നതല്ലേ?
>
>
പല വാക്കുകൾക്കും അങ്ങനെ മതി. (ഇംഗ്ലീഷിലുള്ള വാക്കുകൾ തത്സമങ്ങളായി
ഉപയോഗിച്ചാൽ മതി.). വ്യാപകമായ പ്രചാരം കൊണ്ടു് അംഗീകരിക്കപ്പെടുന്ന വാക്കുകൾ
കാലക്രമത്തിൽ ആരും ആജ്ഞാപിക്കാതെത്തന്നെ മലയാളം ആയി മാറുന്നുണ്ടു്. (ഉദാ: ടീവി,
റേഡിയോ, ചാനൽ, കമ്പ്യൂട്ടർ, മൌസ്, ബെഞ്ച്, സ്വിച്ച്..)

പക്ഷേ എല്ലാത്തിനും ആ രീതി യോജിക്കുമെന്നു തോന്നുന്നില്ല. ഭാഷയുടെ
പ്രത്യയങ്ങളുമായി സുഖകരമായി ഇണങ്ങിച്ചേരായ്കയോ (പ്രത്യേകിച്ച് നാമപദങ്ങൾക്കു്),
പ്രകടമായ വൈദേശികഉച്ചാരണച്ചുവയോ ഇതിനു രണ്ടു കാരണങ്ങളാണു്. മിക്കപ്പോഴും ഈ
ഘടകങ്ങൾ ലളിതമായ രീതികളിലൂടെ measurable അല്ല. അത്തരം വാക്കുകൾ, പ്രത്യേകിച്ച്
സ്വാഭാവികമായുള്ള പ്രചാരത്തിനു് സാദ്ധ്യത കുറവുള്ള വാക്കുകൾ(ഉദാ:
ശാസ്ത്ര/സാങ്കേതിക സംബന്ധികളായി മാത്രം ഉപയോഗിക്കേണ്ടിവരുന്നവ)  സ്വമേധയാ
തത്സമങ്ങളായി മാറാൻ നീണ്ട കാലയളവു വേണ്ടിവന്നേക്കും. നമ്മുടെ ഇവിടത്തെ
ആവശ്യങ്ങൾക്കു് അത്രയും കാത്തുനിൽക്കാൻ വയ്യ.


ഏതുതരം വാക്കുകൾക്കാണു് തത്സമങ്ങളായി മാറാൻ പ്രായേണ വിസമ്മതം?
ഭാഷാശാസ്ത്രമനുസരിച്ച്  layering process, vowel pairing / triangulation,
consonant dropping, neatening of sound patterns,decreolization,
pidginization   തുടങ്ങിയ ഘടകങ്ങളാണു് ഇതു നിശ്ചയിക്കുന്നതു്. മലയാളത്തെ
സംബന്ധിച്ചിടത്തോളം ഇക്കാര്യം ആരെങ്കിലും ഇതുവരെ വിശദമായി പഠിച്ചിട്ടുണ്ടെന്നു
തോന്നുന്നില്ല. പുതുതായി ഒരു ഗവേഷണത്തിനു് അർഹമായ വിഷയമാണിതു്. (കൂടുതൽ
വിവരങ്ങൾക്കു് ഈ പുസ്തകം നോക്കുക:Understanding language change By April M. S.
McMahon<http://books.google.com/books?id=OOC6qxXQi7gC&lpg=PA174&ots=aPQj86k65W&dq=formation%20of%20new%20words%20native%20semantics&pg=PP1#v=onepage&q=formation%20of%20new%20words%20native%20semantics&f=false>.
മറ്റൊരു പുസ്തകം ഈ മെയിലിന്റെ കൂടെ അറ്റാച്ച് ചെയ്യുന്നുമുണ്ടു്. ആരും
പകർപ്പവകാശപ്പരാതി ഉന്നയിക്കില്ലെന്നു പ്രതീക്ഷിക്കുന്നു.)

സോഴ്സ് കോഡ് പോലുള്ള വാക്കുകൾ ഇംഗ്ലീഷിൽനിന്നും (സംസ്കൃതസ്വഭാവമുള്ളതോ
അല്ലാത്തതോ ആയ ) മലയാളത്തിലേക്കു മാറ്റുമ്പോൾ അർത്ഥം പിടികിട്ടുക എന്നതു്  വളരെ
എളുപ്പമാവുന്നുണ്ടെന്നു് സമ്മതിച്ചേ തീരൂ.

-വിശ്വം
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20110210/c7f318a2/attachment-0003.htm>
-------------- next part --------------
A non-text attachment was scrubbed...
Name: Aitchison - Language Change - Progress or Decay.pdf
Type: application/pdf
Size: 934018 bytes
Desc: not available
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20110210/c7f318a2/attachment-0002.pdf>


More information about the discuss mailing list