[smc-discuss] ഇംഗ്ലീഷിലെ ഇസഡ്

V. Sasi Kumar sasi.fsf at gmail.com
Fri Feb 25 20:45:53 PST 2011


On Sat, 2011-02-26 at 01:12 +0530, James Austin wrote:
> അതു കൊള്ളാം.(ഞാൻ ചിലതു നിർമിച്ചിട്ടുണ്ട്.പുറത്തെടുക്കാൻ സമയമായില്ല
> എന്നു കരുതുന്നു ) അപ്പോൾ വേണ്ടാത്ത അക്ഷരങ്ങളെ പുറംതള്ളേണ്ട ജോലിയും
> നമ്മുടേതായി കാണെണ്ടേ?വേണം എന്നുതന്നെയാണു എന്റെ ഉറച്ച വിശ്വാസം.

പുതിയ അക്ഷരങ്ങള്‍ ഉണ്ടാക്കേണ്ട ആവശ്യം ഉണ്ടാകാം. അതു് നല്ല കാര്യം തന്നെ.
എന്നാല്‍ ചില അക്ഷരങ്ങള്‍ പുറംതള്ളുക എന്നതുകൊണ്ടു് എന്താണു്
ഉദ്ദേശിക്കുന്നതു് എന്നു് മനസിലായില്ല. നമ്മുടെ ഫോണ്ടുകളില്‍നിന്നു്
മാറ്റിക്കളയുക എന്നാണെങ്കില്‍ അതു് നല്ലതാണെന്നു തോന്നുന്നില്ല. അല്ല,
ഉപയോഗിക്കാതിരിക്കുക എന്നാണെങ്കില്‍ അതു് സംഭവിച്ചുകൊണ്ടിരിക്കുന്ന
കാര്യമാണു്. ഋ എന്ന സ്വരത്തിനു് പണ്ടൊരു ദീര്‍ഘരൂപം ഉണ്ടായിരുന്നു. അതു്
വളരെക്കാലമായി ഉപയോഗത്തിലില്ല. അതുപോലെതന്നെയാണു് "ക്ലിപ്തം" എന്നു്
ഇപ്പോഴെഴുതുന്ന വാക്കിലെ മുന്‍പു് ഉപയോഗിച്ചുകൊണ്ടിരുന്ന ആദ്യത്തെ സ്വരം.
അടുത്ത കാലത്തും അക്ഷരങ്ങള്‍ ഉപേക്ഷിച്ചിട്ടുണ്ടു്. അദ്ധ്യാപകനില്‍
ഇപ്പോള്‍ ദ ഇല്ലല്ലോ. വെറും അധ്യാപകനായി. ദ്ധ എന്ന കൂട്ടക്ഷരം മിക്കവാറും
ഇല്ലാതായിരിക്കുന്നു. ഇങ്ങനെയല്ലാതെ നമുക്കു് അക്ഷരങ്ങളെ പുറതള്ളാനാകുമോ?

ശശി

-- 
V. Sasi Kumar
Free Software Foundation of India
http://swatantryam.blogspot.com




More information about the discuss mailing list