[smc-discuss] [bug #28059] shutdown എന്നതിനു്അടച്ചു്പൂട്ടുകഎന്നതിനു്പകരംനിര്‍ത്തിവയ്ക്കുകഎന്നാക്കുക

Santhosh Thottingal santhosh.thottingal at gmail.com
Tue Jan 11 20:21:45 PST 2011


On Tue, January 11, 2011 11:05 pm, Jayadevan Raja wrote:
> എല്ലാ സാധാരണ വാക്കുകള്‍ക്കും ഇത്തരം ബദലുകള്‍ വേണൊ? കുറേ വാക്കുകള്‍ (ഉദാ:
> കംപ്യൂട്ടര്‍, കീ, സ്വിച്ച്) മലയാള-വാക്കുകളാണെന്നു് അംഗീകരിച്ചാല്‍ എത്ര
> സുന്ദരം ആവും? ആധുനിക ലോകത്തു് കണ്ടുപിടിക്കപ്പെട്ട ഇത്തരം വാക്കുകളേ അതേ പടി
> മലയാളത്തിലംഗീകരിക്ക അല്ലേ ഭാഷയുടെ അഭിവൃദ്ധിക്കു് നല്ലതു്? എന്നാലല്ലേ
> സാധാരണക്കാര്‍ക്കു് മനസ്സിലാവുള്ളു?

പക്ഷേ ഷട്ട്‌ഡൌണ്‍ അത്തരത്തിലൊരു വാക്കാണോ? മലയാളത്തില്‍ ബദലുകളില്ലാത്തതോ,
അല്ലെങ്കില്‍ വ്യക്തമായി ആശയം പങ്കുവെയ്ക്കാന്‍ കഴിയാത്തതോ ആയ വാക്കുകളുടെ
കാര്യത്തില്‍ ജയദേവന്‍ പറയുന്നതു് ശരിയായിരിക്കാം. പ്രാദേശികവത്കരണത്തില്‍
ഏകദേശം ആ നയം തന്നെയാണു് നാം പിന്തുടരാറു്. പക്ഷേ മലയാളത്തില്‍ ലളിതമായും
വ്യക്തമായും പറയാന്‍ കഴിയുമെങ്കില്‍ മലയാളം വാക്കുതന്നെ നല്ലതു്.
ഉപയോഗിച്ചു ശീലമില്ലാത്തതിന്റെ ഒരു ചെറിയ വിഷമം ആദ്യമുണ്ടായേക്കാം.

(ഇന്നു രാവിലെ പത്രത്തില്‍ വായിച്ചതാണു്. ബസ്സുകള്‍ക്കു് "പേരുന്ത്" എന്നു്
പറയാന്‍ തുടങ്ങിയപ്പോള്‍ തമിഴ്‌നാട്ടില്‍ ചിലര്‍ക്കു എതിര്‍പ്പുണ്ടായിരുന്നു
പോലും. ഇപ്പോള്‍ പേരുന്ത് എന്നതു തമിഴിലെ ഒരു സാധാരണ വാക്കാണു്. എല്ലാ
ബസ്സുകളുടെ പുറത്തും പേരുന്ത് എന്നു തന്നെയാണു് എഴുതിയിരിക്കുന്നതും.
ഇതേപോലെത്തന്നെ മിന്നഞ്ചും(email), ഒലിപ്പരപ്പും(transmission),
ഒരുക്കുറി(unicode)യും ഒക്കെ ഇപ്പോള്‍ സാദാ തമിഴ് വാക്കുകളായിരിക്കുന്നു.
സിവില്‍, മെക്കാനിക്കല്‍ എന്‍ജിനിയറിങ്ങ് കോഴ്സുകള്‍ തമിഴില്‍ പഠിപ്പിക്കാന്‍
തുടങ്ങിയതിനെക്കുറിച്ചായിരുന്നു വാര്‍ത്ത.)

-സന്തോഷ്




More information about the discuss mailing list