[smc-discuss] [bug #28059] shutdown എന്നതിനു്അടച്ചു്പൂട്ടുകഎന്നതിനു്പകരംനിര്‍ത്തിവയ്ക്കുകഎന്നാക്കുക

Jayadevan Raja jayadevanraja at gmail.com
Wed Jan 12 10:25:29 PST 2011

മലയാളത്തില്‍ ബദലുകളില്ലാത്തതോ,
> അല്ലെങ്കില്‍ വ്യക്തമായി ആശയം പങ്കുവെയ്ക്കാന്‍ കഴിയാത്തതോ ആയ വാക്കുകളുടെ
> കാര്യത്തില്‍ ജയദേവന്‍ പറയുന്നതു് ശരിയായിരിക്കാം. പ്രാദേശികവത്കരണത്തില്‍
> ഏകദേശം ആ നയം തന്നെയാണു് നാം പിന്തുടരാറു്. പക്ഷേ മലയാളത്തില്‍ ലളിതമായും
> വ്യക്തമായും പറയാന്‍ കഴിയുമെങ്കില്‍ മലയാളം വാക്കുതന്നെ നല്ലതു്.
> ഉപയോഗിച്ചു ശീലമില്ലാത്തതിന്റെ ഒരു ചെറിയ വിഷമം ആദ്യമുണ്ടായേക്കാം.
>

ലളിത-സുന്ദര പദങ്ങളെ പകരം വാക്കുകളുണ്ടൊ എന്നു് നോക്കാതെ അതേപടി അംഗീകരിക്ക
അല്ലേ വേണ്ടതു്? *സാധാരണക്കാര്‍ക്കു് കണ്‍ഫ്യൂഷണ്‍ ഉണ്ടാക്കുന്ന
പദങ്ങളുപയോഗിക്കുന്നതു് നല്ല എഞ്ജിനീയറിങ്ങ് പ്രാക്റ്റീസല്ലല്ലൊ*?

*ഇന്നത്തെ കാലത്തു് ലോഗിന്‍, ലോഗൌട്, ഷട്-ഡൌണ്‍, സ്റ്റാര്‍ട് എന്നിവ മലയാള
വാക്കുകള്‍ തന്നെ അല്ലെ? ഈ വാക്കുകളിന്‍മേല്‍ നമുക്കുള്ളതില്‍ കൂടുതലായിട്ടു്
എന്തവകാശം ആണു് ഇംഗ്ലീഷുകാര്‍ക്കു് ഉള്ളതു്?* ആധുനിക മനുഷ്യന്റെ സൃഷ്ടികളായ ഈ
വാക്കുകളുടെ പിതൃത്വം നാം എന്തിനു് ഒരു ഭാഷക്കാര്‍ക്കു് മാത്രമായി
കല്‍പ്പിച്ചു് കൊടുക്കണം? കഴിഞ്ഞ 1-2 നൂറ്റാണ്ടുകളില്‍ വന്ന എല്ലാ വാക്കുകളും
വിശ്വമാനവികതക്കു് മുഴുവന്‍ അവകാശപ്പെട്ടതല്ലെ?

ഉദാഹരണത്തിനു് ഈ വാക്കുകളുടെ ഒക്കെ ഇംഗ്ലീഷ് എന്താ? അല്‍ഗുരിതം (അൽ-ഖവാരിസ്മി),
അള്‍ജീബ്ര (അൽ-ഖവാരിസ്മി), സൈഫര്‍ (ശൂന്യം), സീറൊ (ശൂന്യം), വണ്‍ (ഒന്‍), ടു
(രണ്ടു), ... ഇവയെല്ലാം ഏഷ്യന്‍ വാക്കുകളാണല്ലോ. ഇവയെല്ലാം ഇംഗ്ലീഷാണെന്നു്
ഇംഗ്ലീഷുകാര്‍ക്കു് അംഗീകരിക്കാമെങ്കില്‍ നമുക്കും എന്തുകൊണ്ടു് ഇവയെല്ലാം
മലയാളം ആണെന്നു് അംഗീകരിച്ചുകൂടാ?

ഇന്നു രാവിലെ പത്രത്തില്‍ വായിച്ചതാണു്. ബസ്സുകള്‍ക്കു് "പേരുന്ത്" എന്നു്
> പറയാന്‍ തുടങ്ങിയപ്പോള്‍ തമിഴ്‌നാട്ടില്‍ ചിലര്‍ക്കു എതിര്‍പ്പുണ്ടായിരുന്നു
> പോലും. ഇപ്പോള്‍ പേരുന്ത് എന്നതു തമിഴിലെ ഒരു സാധാരണ വാക്കാണു്. എല്ലാ
> ബസ്സുകളുടെ പുറത്തും പേരുന്ത് എന്നു തന്നെയാണു് എഴുതിയിരിക്കുന്നതും.
> ഇതേപോലെത്തന്നെ മിന്നഞ്ചും(email), ഒലിപ്പരപ്പും(transmission),
> ഒരുക്കുറി(unicode)യും ഒക്കെ ഇപ്പോള്‍ സാദാ തമിഴ് വാക്കുകളായിരിക്കുന്നു.
> സിവില്‍, മെക്കാനിക്കല്‍ എന്‍ജിനിയറിങ്ങ് കോഴ്സുകള്‍ തമിഴില്‍ പഠിപ്പിക്കാന്‍
> തുടങ്ങിയതിനെക്കുറിച്ചായിരുന്നു വാര്‍ത്ത.
>

നാം പേന, പെന്‍സില്‍, റബ്ബര്‍, കസേര, മേശ, തക്കാളി, ചീന്‍ച്ചട്ടി, മുതലായ പല
വാക്കുകളും അംഗീകരിച്ചിട്ടുണ്ടല്ലോ. ഇവയെല്ലാം മലയാളം ഒറിജിന്‍ അല്ലല്ലോ.
ഇന്നാരും തൂലിക, പാചകച്ചഷകം, ഇരിപ്പിടം, എന്നൊന്നും തര്‍ജ്ജമക്കു്
ശ്രമിക്കാറില്ല. ഉദാഹരണത്തിനു് ചീന്‍ചട്ടി എന്ന വാക്കു് ചീന്‍ (കീന്‍ - 秦) അഥവാ
ചീന്‍(چین) എന്ന വാക്കില്‍നിന്നും ഉണ്ടായതല്ലേ? സാധാരണക്കാര്‍ക്കു്
കണ്‍ഫ്യൂഷണ്‍ ഉണ്ടാക്കുന്ന പദങ്ങളുപയോഗിക്കുന്നതു് നല്ല എഞ്ജിനീയറിങ്ങ്
പ്രാക്റ്റീസല്ലല്ലൊ?

2011/1/12 Santhosh Thottingal <santhosh.thottingal at gmail.com>

> On Tue, January 11, 2011 11:05 pm, Jayadevan Raja wrote:
> > എല്ലാ സാധാരണ വാക്കുകള്‍ക്കും ഇത്തരം ബദലുകള്‍ വേണൊ? കുറേ വാക്കുകള്‍ (ഉദാ:
> > കംപ്യൂട്ടര്‍, കീ, സ്വിച്ച്) മലയാള-വാക്കുകളാണെന്നു് അംഗീകരിച്ചാല്‍ എത്ര
> > സുന്ദരം ആവും? ആധുനിക ലോകത്തു് കണ്ടുപിടിക്കപ്പെട്ട ഇത്തരം വാക്കുകളേ അതേ
> പടി
> > മലയാളത്തിലംഗീകരിക്ക അല്ലേ ഭാഷയുടെ അഭിവൃദ്ധിക്കു് നല്ലതു്? എന്നാലല്ലേ
> > സാധാരണക്കാര്‍ക്കു് മനസ്സിലാവുള്ളു?
>
> പക്ഷേ ഷട്ട്‌ഡൌണ്‍ അത്തരത്തിലൊരു വാക്കാണോ? മലയാളത്തില്‍ ബദലുകളില്ലാത്തതോ,
> അല്ലെങ്കില്‍ വ്യക്തമായി ആശയം പങ്കുവെയ്ക്കാന്‍ കഴിയാത്തതോ ആയ വാക്കുകളുടെ
> കാര്യത്തില്‍ ജയദേവന്‍ പറയുന്നതു് ശരിയായിരിക്കാം. പ്രാദേശികവത്കരണത്തില്‍
> ഏകദേശം ആ നയം തന്നെയാണു് നാം പിന്തുടരാറു്. പക്ഷേ മലയാളത്തില്‍ ലളിതമായും
> വ്യക്തമായും പറയാന്‍ കഴിയുമെങ്കില്‍ മലയാളം വാക്കുതന്നെ നല്ലതു്.
> ഉപയോഗിച്ചു ശീലമില്ലാത്തതിന്റെ ഒരു ചെറിയ വിഷമം ആദ്യമുണ്ടായേക്കാം.
>
> (ഇന്നു രാവിലെ പത്രത്തില്‍ വായിച്ചതാണു്. ബസ്സുകള്‍ക്കു് "പേരുന്ത്" എന്നു്
> പറയാന്‍ തുടങ്ങിയപ്പോള്‍ തമിഴ്‌നാട്ടില്‍ ചിലര്‍ക്കു എതിര്‍പ്പുണ്ടായിരുന്നു
> പോലും. ഇപ്പോള്‍ പേരുന്ത് എന്നതു തമിഴിലെ ഒരു സാധാരണ വാക്കാണു്. എല്ലാ
> ബസ്സുകളുടെ പുറത്തും പേരുന്ത് എന്നു തന്നെയാണു് എഴുതിയിരിക്കുന്നതും.
> ഇതേപോലെത്തന്നെ മിന്നഞ്ചും(email), ഒലിപ്പരപ്പും(transmission),
> ഒരുക്കുറി(unicode)യും ഒക്കെ ഇപ്പോള്‍ സാദാ തമിഴ് വാക്കുകളായിരിക്കുന്നു.
> സിവില്‍, മെക്കാനിക്കല്‍ എന്‍ജിനിയറിങ്ങ് കോഴ്സുകള്‍ തമിഴില്‍ പഠിപ്പിക്കാന്‍
> തുടങ്ങിയതിനെക്കുറിച്ചായിരുന്നു വാര്‍ത്ത.)
>
> -സന്തോഷ്
>
> _______________________________________________
> Swathanthra Malayalam Computing discuss Mailing List
> Project: https://savannah.nongnu.org/projects/smc
> Web: http://smc.org.in | IRC : #smc-project @ freenode
> discuss at lists.smc.org.in
> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>
>

-- 
Thanking You,
Jayadevan V
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20110112/8be0379e/attachment-0002.htm>

More information about the discuss mailing list