[smc-discuss] Malayalam Language doubt

Anivar Aravind anivar.aravind at gmail.com
Fri Jan 14 00:56:11 PST 2011


2011/1/14 Manu M G <manumg007 at gmail.com>

> കിടുക്കളെ ,
> ഞാന്‍ മലയാളം സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് വേദിയില്‍ പിച്ച വച്ച്
> തുടങ്ങിയ ഒരു ശിശുവാണ് . എന്റെ കുറച്ചു സംശയങ്ങള്‍ ദൂരികരിച്ചു തരണം.
>
>    1. *ക + ഹ = ഖ* എന്ന് ഒരു പുസ്ടകത്തില്‍ കണ്ടു. (പേജ് അറ്റാച്ച്
>    ചെയ്തിട്ടുണ്ട്).അപ്പോള്‍ ഭാഷാപരമായി  നഖം ==  ന*കഹം* ആണോ ?അതുപോലെ (പമ്പ
>    ,  പമ്‌പ). ഒന്ന് പറഞ്ഞു തരാമോ ?
>
> ഖരാക്ഷരത്തോട് ഹകാരം ചേരുമ്പോഴാണ് അതിഖരമുണ്ടാവുന്നതെങ്കിലും
ശബ്ദോല്‍പ്പത്തിയെക്കുറിച്ചു സംസാരിക്കുമ്പോഴല്ലാതെ അതിങ്ങനെ
പിരിച്ചെഴുതിക്കണ്ടിട്ടില്ല . ഖ കൂട്ടക്ഷരവുമല്ല   അതുകൊണ്ടു തന്നെ നഖം നഖം
തന്നെയാണ് .
പമ്പ  യിലെ മ്പ എന്ന കൂട്ടക്ഷരം രൂപപ്പെടുന്നതു്  പ വര്‍ഗ്ഗത്തിലെ അനുനാസികവും
ഖരവും ചേരുമ്പോഴാണ് മ +പ = മ്പ ആവുന്നതുപോലെ മറ്റു വര്‍ഗ്ഗങ്ങളിലും അനുനാസികവും
ഖരവും ചേര്‍ന്ന  കൂട്ടക്ഷരങ്ങള്‍ രൂപം കൊള്ളുന്നുണ്ട്

>
>    1. ഓഫ്‌: ന*കഹം *എന്നതിലെ '*കഹ*' മാത്രം ബോള്‍ഡ് ആക്കാന്‍ പറ്റില്ലേ?
>
> ഇങ്ങനെ ഒരു വാക്കില്ലല്ലോ  പിന്നെ ബോള്‍ഡ് ആക്കാനാന്‍ മാത്രമാണെങ്കില്‍ നക*ഹം
*

അനിവര്‍
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20110114/05ffff83/attachment-0003.htm>


More information about the discuss mailing list