[smc-discuss] Malayalam Language doubt

Santhosh Thottingal santhosh.thottingal at gmail.com
Fri Jan 14 01:06:48 PST 2011


On Fri, January 14, 2011 2:26 pm, Anivar Aravind wrote:
> 2011/1/14 Manu M G <manumg007 at gmail.com>
>>    1. ഓഫ്‌: ന*കഹം *എന്നതിലെ '*കഹ*' മാത്രം ബോള്‍ഡ് ആക്കാന്‍ പറ്റില്ലേ?
>>
>> ഇങ്ങനെ ഒരു വാക്കില്ലല്ലോ  പിന്നെ ബോള്‍ഡ് ആക്കാനാന്‍ മാത്രമാണെങ്കില്‍
>> നക*ഹം

റെന്‍ഡറിങ്ങ് എന്‍ജിനുകള്‍ "ലെറ്റര്‍ ബൌണ്ടറി" നിര്‍വചിക്കാറുണ്ടു്,
കഴ്സറുകള്‍ നീക്കുമ്പോഴും കുറച്ചക്ഷരങ്ങളെ തിരഞ്ഞെടുക്കുമ്പോഴും
ഇതുപയോഗിക്കും. മലയാളത്തിനെ സംബന്ധിച്ചിടത്തോളം ഈ അതിര്‍ത്തികള്‍ സില്ലബിള്‍
യൂണിറ്റ് അഥവാ ഉച്ചാരണഘടകങ്ങളാണു്. സ്വരചിഹ്നങ്ങളോ അനുസ്വാരമോ
മറ്റക്ഷരങ്ങളോടു ചേര്‍ന്നേ നില്‍ക്കൂ എന്നതിനാല്‍ അനുസ്വാരത്തിനു
മുന്നില്‍(സ്വരചിഹ്നങ്ങള്‍ക്കും) സെലക്ഷന്‍, കഴ്സര്‍ എന്നിവ നിര്‍ത്താന്‍
പറ്റില്ല. അതുകൊണ്ടു തന്നെ ബോള്‍ഡും കഹം എന്നതില്‍ കഹയില്‍
നിറുത്താന്‍പറ്റില്ല.

-സന്തോഷ്




More information about the discuss mailing list