[smc-discuss] Malayalam Language doubt

കെവി & സിജി kevinsiji at gmail.com
Fri Jan 14 02:19:02 PST 2011


2011/1/14 Santhosh Thottingal <santhosh.thottingal at gmail.com>

> On Fri, January 14, 2011 2:26 pm, Anivar Aravind wrote:
> > 2011/1/14 Manu M G <manumg007 at gmail.com>
> >>    1. ഓഫ്‌: ന*കഹം *എന്നതിലെ '*കഹ*' മാത്രം ബോള്‍ഡ് ആക്കാന്‍ പറ്റില്ലേ?
> >>
> >> ഇങ്ങനെ ഒരു വാക്കില്ലല്ലോ  പിന്നെ ബോള്‍ഡ് ആക്കാനാന്‍ മാത്രമാണെങ്കില്‍
> >> നക*ഹം
>
> റെന്‍ഡറിങ്ങ് എന്‍ജിനുകള്‍ "ലെറ്റര്‍ ബൌണ്ടറി" നിര്‍വചിക്കാറുണ്ടു്,
> കഴ്സറുകള്‍ നീക്കുമ്പോഴും കുറച്ചക്ഷരങ്ങളെ തിരഞ്ഞെടുക്കുമ്പോഴും
> ഇതുപയോഗിക്കും. മലയാളത്തിനെ സംബന്ധിച്ചിടത്തോളം ഈ അതിര്‍ത്തികള്‍ സില്ലബിള്‍
> യൂണിറ്റ് അഥവാ ഉച്ചാരണഘടകങ്ങളാണു്. സ്വരചിഹ്നങ്ങളോ അനുസ്വാരമോ
> മറ്റക്ഷരങ്ങളോടു ചേര്‍ന്നേ നില്‍ക്കൂ എന്നതിനാല്‍ അനുസ്വാരത്തിനു
> മുന്നില്‍(സ്വരചിഹ്നങ്ങള്‍ക്കും) സെലക്ഷന്‍, കഴ്സര്‍ എന്നിവ നിര്‍ത്താന്‍
> പറ്റില്ല. അതുകൊണ്ടു തന്നെ ബോള്‍ഡും കഹം എന്നതില്‍ കഹയില്‍
> നിറുത്താന്‍പറ്റില്ല.
>

നമ്മുടെ ഭാഷ ഫോർമാറ്റ് ചെയ്യുന്നതിൽ അത്തരം ഒരു പോരായ്മ സൃഷ്ടിച്ചതിനും
നിലനിർത്തുന്നതിനും ന്യായീകരണമില്ല.

മനുവിനെപ്പോലെ പലരും, 'എന്തുകൊണ്ടിങ്ങനെ ഫോർമാറ്റു ചെയ്യാൻ പറ്റുന്നില്ല'
എന്നാലോചിച്ചു കുഴങ്ങിയിട്ടുണ്ടു്. ഭാഷയുടെ സില്ലബിൾ അനുസരിച്ചു മാത്രമേ
ഫോർമാറ്റിങ് ചെയ്യാൻ പാടുള്ളൂവെന്നു് ആർക്കാണു്, എന്തിനാണിത്ര, നിർബന്ധം?

കെവി.
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20110114/7ff75491/attachment-0003.htm>


More information about the discuss mailing list