[smc-discuss] Malayalam Language doubt

Santhosh Thottingal santhosh.thottingal at gmail.com
Fri Jan 14 02:28:51 PST 2011


On Fri, January 14, 2011 3:49 pm, കെവി & സിജി wrote:
> മനുവിനെപ്പോലെ പലരും, 'എന്തുകൊണ്ടിങ്ങനെ ഫോർമാറ്റു ചെയ്യാൻ പറ്റുന്നില്ല'
> എന്നാലോചിച്ചു കുഴങ്ങിയിട്ടുണ്ടു്. ഭാഷയുടെ സില്ലബിൾ അനുസരിച്ചു മാത്രമേ
> ഫോർമാറ്റിങ് ചെയ്യാൻ പാടുള്ളൂവെന്നു് ആർക്കാണു്, എന്തിനാണിത്ര, നിർബന്ധം?

കെവിന്‍, ഇതു നിര്‍ബന്ധത്തിന്റെയൊന്നും പ്രശ്നമല്ല. നമ്മള്‍ കഴ്സര്‍
നീക്കുമ്പോള്‍ ഓരോ കോഡ് പോയിന്റിനും ഒന്നു വീതം നീക്കണമോ അതോ ഗ്ലിഫുകള്‍ക്കു
നീക്കണമോ, സില്ലബിളുകള്‍ക്കു നീക്കണമോ എന്നുള്ളതിനുള്ള ലോജിക് നിലവില്‍
റെന്‍ഡറിങ്ങ് എന്‍ജിനുകളിലുണ്ടു്. കഴ്സര്‍ നീക്കാന്‍ പറ്റാത്തതിനാല്‍ മാത്രം
ആണു് അഹം എന്നതില്‍ അഹ മാത്രമായി ബോള്‍ഡാക്കാന്‍ പറ്റാത്തതു്. മാത്രമല്ല
നമ്മള്‍ വാക്കുകള്‍ തിരുത്തുമ്പോള്‍ ബാക്‍സ്പേസ് അടിക്കുമ്പോള്‍ എത്ര കോഡ്
പോയിന്റുകള്‍ ഡിലീറ്റ് ആവണം എന്നതും ഇങ്ങനെ തീരുമാനിക്കുന്നതാണു്.

ഫോര്‍മാറ്റിങ്ങ് കഴ്സര്‍ മൂവ്മെന്റിന്റെ അടിസ്ഥാനമാക്കിയാണല്ലോ(എത്ര ഭാഗം
സെലക്ട് ചെയ്തു എന്നതു്). അതുകൊണ്ടാണിങ്ങനെ സംഭവിക്കുന്നതു്.

ഇതില്‍ മാറ്റം വേണമെന്നു് അഭിപ്രായമുണ്ടെങ്കില്‍ അതു വിശദമാക്കാമോ?
നമുക്കാവശ്യമുണ്ടെങ്കില്‍ നമ്മള്‍ തീര്‍ച്ചയായും അതു തിരുത്തും, അത്രതന്നെ.

-സന്തോഷ്






More information about the discuss mailing list