[smc-discuss] [bug #28059] shutdown എന്നതിനു്അടച്ചു്പൂട്ടുകഎന്നതിനു്പകരംനിര്‍ത്തിവയ്ക്കുകഎന്നാക്കുക

കെവി & സിജി kevinsiji at gmail.com
Fri Jan 14 09:01:42 PST 2011


2011/1/14 Jayadevan Raja <jayadevanraja at gmail.com>
>
> ടീവി ഓണാക്കാറും ഓഫാക്കാറും ഇല്ലേ?
>

"ആ ടിവി ഒന്നു വെച്ചേനെ, അതൊന്നു നിർത്ത്യേനെ" എന്നെല്ലാമാണു് ഞങ്ങൾ കാലങ്ങളായി
പറഞ്ഞു വരുന്നതു്. ഓണാക്കാനും ഓഫാക്കാനും അറിയാണ്ടല്ല. അങ്ങന്യേ വരാറുള്ളൂ
വായേലു്. ഭൂരിപക്ഷോം അങ്ങനന്ന്യാണു് പറയുക.

യെന്തിരനോടും "ടിവി പോടെടാ" എന്നാണു് അമ്മ പറഞ്ഞതു്, അതാണു് അങ്ങേരു്
ടിവിയെടുത്തു് നിലത്തിട്ടതു്.

ഇംഗ്ലീഷ് രക്തത്തിൽ അലിഞ്ഞു ചേർന്നവർ, അമ്മയേയും അച്ഛനേയും വരെ
ഡാഡിമമ്മിയെന്നു ഇംഗ്ലീഷിൽ മാത്രം വിളിക്കുന്നവർ, ഇവർ ഉപയോഗിയ്ക്കുന്ന
വാക്കുകൾക്കനുസരിച്ചു് പ്രാദേശികവത്കരണം നടത്തിയാൽ, അതൊരിയ്ക്കലും
സാധാരണക്കാരനായ മലയാളിയ്ക്കു ശരിയാകില്ല.


> 2011/1/14 ashik salahudeen <aashiks at gmail.com>
>
> ഇവിടെ ഇംഗ്ളീഷില്‍ നിന്ന് ദത്തെടുക്കാനുള്ള മടി അല്ല - മലയാളത്തില്‍
>> പറയാന്‍ കഴിയാത്തത് ഇംഗ്ളീഷില്‍ നിന്ന് എടുക്കുക എന്നതാണ് നയം.
>>
>
ആഷിക്, വളരെ ശരി

കെവി
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20110114/b3cbb83d/attachment-0003.htm>


More information about the discuss mailing list