[smc-discuss] മലയാളഭാഷയും മാധ്യമങ്ങളും

കെവി & സിജി kevinsiji at gmail.com
Sun Jan 23 17:10:50 PST 2011


2011/1/23 Jayadevan Raja <jayadevanraja at gmail.com>:
> അദ്ദേഹത്തിന്റെ പുസ്തകം ഇപ്പോള്‍ എന്റെ കയ്യിലില്ല (പുസ്തകം കേരളത്തിലെ
> വീട്ടിലാണു്, ഞാന്‍ ന്യൂയോര്‍ക്കിലും). അദ്ദേഹം പറഞ്ഞ കാര്യങ്ങള്‍ ഭാഷയെപ്പറ്റി
> ആണു്, ലഭ്യമായ സാഹിത്യകൃതികളെപ്പറ്റി അല്ല.
>
> വിശകലനത്തിന്റെ ചില ഭാഗങ്ങള്‍ (എന്റെ ഓര്‍മയില്‍നിന്നു്) ഇവയാണു്. മലനാട്ടു്
> ഭാഷയില്‍ (മലനാട്ടു് തമിഴ് അതായതു് സഹ്യന്റെ പടിഞ്ഞറുള്ള ഭാഷ) വ്യാകരണം വളരെ
> 'പ്രാചീന ലാളിത്യം' ഉള്ളതാണു്. പുരുഷപ്രത്യയങ്ങള്‍ തീരെ ഇല്ല എന്നു് മാത്രമല്ല,
> ചരിത്രത്തിലൊരിക്കലും സഭ്യത്തിലൊ ഗ്രാമ്യത്തിലൊ പഴംചൊല്ലുകളിലൊ
> നാടന്‍പാട്ടുകളിലൊ മറ്റൊ ഉണ്ടായിരുന്നിട്ടില്ല. ഇംഗ്ലീഷ് പോലുള്ള 'ആധുനിക
> ലാളിത്യം' ഉള്ള ഭാഷകളില്‍ ഇവ പൂര്‍വ രൂപങ്ങളിലുണ്ടു്. പാണ്ഡിഭാഷയില്‍
> (പാണ്ഡിത്തമിഴ് അതായതു് സഹ്യന്റെ കിഴക്കുള്ള ഭാഷ) തെലുങ്കിലേയും കന്നഡത്തിലേയും
> സംസ്കൃതത്തിലേയും പോലെ പുരുഷപ്രത്യയങ്ങളും മറ്റും മൂലം 'ഇടക്കാല സംകീര്‍ണത'
> ആണു് ഉള്ളതു്.
>
> തമിഴ് (അഥവാ ഭാഷ) എന്നതു് 17-18 നൂറ്റാണ്ടുകള്‍ വരെ പാണ്ഡിത്തമിഴിനും മലനാട്ടു്
> തമിഴിനും ഉപയോഗിച്ചിരുന്ന വാക്കാണു് (മണിപ്രവാളത്തിന്റെ നിര്‍വചനം തന്നെ
> ഉദാഹരണം: ഭാഷയും സംസ്കൃതവും ചേര്‍ന്നാല്‍ അതു് മണിപ്രവാളം ആയി).
>
> മലയാളം എന്ന വാക്കു് പണ്ടു് കേരളനാടിനെക്കുറിച്ചിരുന്നു. കൈരളി (അഥവാ മലനാട്ടു്
> തമിഴ് അതായതു് സഹ്യന്റെ പടിഞ്ഞറുള്ള ഭാഷ) എന്ന അര്‍ഥത്തില്‍ മലയാളം എന്ന
> വാക്കു് വളരെ അടുത്ത കാലത്തു് (കുറച്ചു് നൂറ്റാണ്ടുകലള്‍) ആണു്
> പ്രചാരത്തിലുള്ളതു്. പക്ഷെ നമ്മുടെ ഭാഷ വളരെ പഴക്കം ഉള്ളതാണു്.
>
> അദ്ദേഹം പറഞ്ഞ കാര്യങ്ങള്‍ ഭാഷയെപ്പറ്റി ആണു്, ലഭ്യമായ സാഹിത്യകൃതികളെപ്പറ്റി
> അല്ല.

ഭാഷ ഉണ്ടായിരുന്നെങ്കിൽ, ആ ഭാഷയിൽ എന്തെങ്കിലും തരത്തിലുള്ള സാഹിത്യവും
ഉണ്ടായിരുന്നിരിയ്ക്കണമല്ലോ എന്നാണു് എന്റെ ചിന്ത പോയതു്. യാതൊരു
തരത്തിലുള്ള സാഹിത്യവും അവശേഷിപ്പിയ്ക്കാതെ ഒരു സമൂഹം കടന്നുപോകുമോ?

കെവി.


More information about the discuss mailing list