[smc-discuss] മലയാളഭാഷയും മാധ്യമങ്ങളും

Jayadevan Raja jayadevanraja at gmail.com
Sun Jan 23 18:49:57 PST 2011


പതിറ്റിപ്പത്ത്, ഐങ്കറുനൂറ്, ചിലപ്പതികാരം മുതലായ ധാരാളം കൃതികള്‍
മലനാട്ടുതമിഴിനും പാണ്ഡിത്തമിഴിനും പൊതുസ്വത്താണു്. 50 ഓളം സംഘകാല എഴുത്തുകാര്‍
കേരളീയരായിരുന്നു.  സംഘകാല കൃതികളില്‍ നിന്ന് 150ല്‍ അധികം മലയാള വാക്കുകള്‍
കണ്ടെത്തിയിട്ടുണ്ട്. ഇവ ഇപ്പോഴും മലയാളത്തില്‍ പ്രയോഗത്തിലുണ്ട്.

തമിഴിന്റെ പഴക്കത്തെപ്പറ്റി പറയുമ്പോള്‍ പണ്ടു് സഹ്യന്റെ പടിഞ്ഞറുള്ള ഭാഷയും
തമിഴെന്നായിരുന്നു വിളിക്കപ്പെട്ടിരുന്നതെന്നും കാലക്രമേണ ആ അര്‍ഥം
നഷ്ടപ്പെട്ടതാണെന്നും മറക്കാവുന്നതല്ല.

2011/1/24 കെവി & സിജി <kevinsiji at gmail.com>

> 2011/1/23 Jayadevan Raja <jayadevanraja at gmail.com>:
> > അദ്ദേഹത്തിന്റെ പുസ്തകം ഇപ്പോള്‍ എന്റെ കയ്യിലില്ല (പുസ്തകം കേരളത്തിലെ
> > വീട്ടിലാണു്, ഞാന്‍ ന്യൂയോര്‍ക്കിലും). അദ്ദേഹം പറഞ്ഞ കാര്യങ്ങള്‍
> ഭാഷയെപ്പറ്റി
> > ആണു്, ലഭ്യമായ സാഹിത്യകൃതികളെപ്പറ്റി അല്ല.
> >
> > വിശകലനത്തിന്റെ ചില ഭാഗങ്ങള്‍ (എന്റെ ഓര്‍മയില്‍നിന്നു്) ഇവയാണു്. മലനാട്ടു്
> > ഭാഷയില്‍ (മലനാട്ടു് തമിഴ് അതായതു് സഹ്യന്റെ പടിഞ്ഞറുള്ള ഭാഷ) വ്യാകരണം വളരെ
> > 'പ്രാചീന ലാളിത്യം' ഉള്ളതാണു്. പുരുഷപ്രത്യയങ്ങള്‍ തീരെ ഇല്ല എന്നു്
> മാത്രമല്ല,
> > ചരിത്രത്തിലൊരിക്കലും സഭ്യത്തിലൊ ഗ്രാമ്യത്തിലൊ പഴംചൊല്ലുകളിലൊ
> > നാടന്‍പാട്ടുകളിലൊ മറ്റൊ ഉണ്ടായിരുന്നിട്ടില്ല. ഇംഗ്ലീഷ് പോലുള്ള 'ആധുനിക
> > ലാളിത്യം' ഉള്ള ഭാഷകളില്‍ ഇവ പൂര്‍വ രൂപങ്ങളിലുണ്ടു്. പാണ്ഡിഭാഷയില്‍
> > (പാണ്ഡിത്തമിഴ് അതായതു് സഹ്യന്റെ കിഴക്കുള്ള ഭാഷ) തെലുങ്കിലേയും
> കന്നഡത്തിലേയും
> > സംസ്കൃതത്തിലേയും പോലെ പുരുഷപ്രത്യയങ്ങളും മറ്റും മൂലം 'ഇടക്കാല സംകീര്‍ണത'
> > ആണു് ഉള്ളതു്.
> >
> > തമിഴ് (അഥവാ ഭാഷ) എന്നതു് 17-18 നൂറ്റാണ്ടുകള്‍ വരെ പാണ്ഡിത്തമിഴിനും
> മലനാട്ടു്
> > തമിഴിനും ഉപയോഗിച്ചിരുന്ന വാക്കാണു് (മണിപ്രവാളത്തിന്റെ നിര്‍വചനം തന്നെ
> > ഉദാഹരണം: ഭാഷയും സംസ്കൃതവും ചേര്‍ന്നാല്‍ അതു് മണിപ്രവാളം ആയി).
> >
> > മലയാളം എന്ന വാക്കു് പണ്ടു് കേരളനാടിനെക്കുറിച്ചിരുന്നു. കൈരളി (അഥവാ
> മലനാട്ടു്
> > തമിഴ് അതായതു് സഹ്യന്റെ പടിഞ്ഞറുള്ള ഭാഷ) എന്ന അര്‍ഥത്തില്‍ മലയാളം എന്ന
> > വാക്കു് വളരെ അടുത്ത കാലത്തു് (കുറച്ചു് നൂറ്റാണ്ടുകലള്‍) ആണു്
> > പ്രചാരത്തിലുള്ളതു്. പക്ഷെ നമ്മുടെ ഭാഷ വളരെ പഴക്കം ഉള്ളതാണു്.
> >
> > അദ്ദേഹം പറഞ്ഞ കാര്യങ്ങള്‍ ഭാഷയെപ്പറ്റി ആണു്, ലഭ്യമായ
> സാഹിത്യകൃതികളെപ്പറ്റി
> > അല്ല.
>
> ഭാഷ ഉണ്ടായിരുന്നെങ്കിൽ, ആ ഭാഷയിൽ എന്തെങ്കിലും തരത്തിലുള്ള സാഹിത്യവും
> ഉണ്ടായിരുന്നിരിയ്ക്കണമല്ലോ എന്നാണു് എന്റെ ചിന്ത പോയതു്. യാതൊരു
> തരത്തിലുള്ള സാഹിത്യവും അവശേഷിപ്പിയ്ക്കാതെ ഒരു സമൂഹം കടന്നുപോകുമോ?
>
> കെവി.
> _______________________________________________
> Swathanthra Malayalam Computing discuss Mailing List
> Project: https://savannah.nongnu.org/projects/smc
> Web: http://smc.org.in | IRC : #smc-project @ freenode
> discuss at lists.smc.org.in
> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>
>


-- 
Thanking You,
Jayadevan V
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20110124/f4227cb7/attachment-0002.htm>


More information about the discuss mailing list