[smc-discuss] reg{gnu.org പരിഭാഷകള്‍}

Jinesh K J jinesh at jinsbond.in
Wed Jan 26 22:58:59 PST 2011



On Thursday 27 January 2011 11:59 AM, V. Sasi Kumar wrote:
> എനിക്കു് ഇതില്‍ സഹായിക്കാനാകും. പക്ഷെ കുറച്ചു ദിവസത്തേക്കു് തിരക്കാണു്.
> എപ്പോഴത്തേക്കാണു് പ്രസിദ്ധീകരണത്തിനു് ലക്ഷ്യമിടുന്നതു്?

പ്രസിദ്ധീകരണത്തിന്റെ ലക്ഷ്യത്തേക്കാളും ഇപ്പോള്‍ ഉള്ളടക്കം കുറ്റമറ്റതും വെറും
പദാനുപദമൊഴിമാറ്റമെന്ന നിലയില്‍ നിന്നും ആശയപരമായ തര്‍ജ്ജിമ എന്ന നിലയിലേക്കു മാറ്റുക
എന്ന ലക്ഷ്യമാണുള്ളതു്. അതു കൈവരിച്ചു കഴിഞ്ഞാലെ കൃത്യമായി
പ്രസിദ്ധീകരണത്തെക്കുറിച്ചാലോചിക്കുന്നതില്‍ അര്‍ത്ഥമുള്ളൂ.

 ഏതാണ്ടു് ഒരാഴ്ച
> കഴിഞ്ഞാലേ എനിക്കു് സമയം കിട്ടൂ. ഏതായാലും ഈ യത്നത്തിനു് എല്ലാ ആശംസകളും.
> എല്ലാം യൂണിക്കോടിലായതിനാല്‍ ടെക്കില്‍ ടൈപ്സെറ്റ് ചെയ്യാനാവും. അതില്‍
> വേണമെങ്കിലും എനിക്കു് സഹായിക്കാനാകും.

ടെക്കില്‍ ചെയ്യാനാണുദ്ധേശിക്കുന്നതു്. xelatex ഉപയോഗിച്ചു്. നല്ലരീതിയില്‍ത്തന്നെ texlive
2009ല്‍ മലയാളം ചെയ്യാന്‍ സാധിക്കുന്നുണ്ടു്.

ജിനേഷ്



More information about the discuss mailing list