[smc-discuss] Invitation for 14th July IDN awareness workshop at Thiruvananthapuram

Santhosh Thottingal santhosh.thottingal at gmail.com
Mon Jul 11 09:27:07 PDT 2011


നമുക്കു് ഇതേവരെ ഇക്കാര്യത്തില്‍ മറുപടി ഒന്നും കിട്ടിയില്ല. ബോധവത്കരണ
പരിപാടിയുടെ വിശദമായ അജണ്ട ഇവിടെയുണ്ട്:
http://203.199.132.154/idn/pdf/IDN_trivendram.pdf

ഇക്കാര്യത്തില്‍ നമ്മള്‍ 7 മാസമായി കാണിച്ചുവരുന്ന ക്ഷമ ഇനിയും തുടരണോ
എന്ന കാര്യത്തില്‍ എനിക്കു സംശയം ഉണ്ടു്. നമ്മള്‍ ഈ ചര്‍ച്ച തുടങ്ങിയതു്
ഈ ത്രെഡിലാണ് : 2010 ഡിസംബറിലെ ത്രെഡ്:
http://lists.smc.org.in/pipermail/discuss-smc.org.in/2010-December/011993.html
മലയാളം കമ്പ്യൂട്ടിങ്ങിന്റെയും യുണിക്കോഡിന്റെയും അടിസ്ഥാനപരമായ
വസ്തുകള്‍പോലും അറിവില്ലാത്തവണ്ണമുള്ള ഒരു മറുപടിയാണു് നമുക്കു്
കിട്ടിയതു്. http://wiki.smc.org.in/CDAC-IDN-Critique ല്‍
പൂര്‍ണ്ണരൂപത്തില്‍ അതുണ്ടു്. ന്ന, ന്ത അക്ഷരങ്ങള്‍
ഒരുപോലെയിരിക്കുന്നു, ഇന്റര്‍നെറ്റ് എക്സ്പ്ലോററിനു് അതു്
നേരെക്കാണിക്കാന്‍ പറ്റുന്നില്ല. ന്റ ന്‍+ ് + റ എന്നരീതിയിലെഴുതണം, പഴയ
ലിപി വെബ് വിലാസങ്ങള്‍ സ്വീകാര്യമല്ല, സ്റ്റാന്‍ഡേഡ് ഉണ്ടാക്കുന്നതിനു
മുന്‍പ് വെബ് ബ്രൌസറുകളുടെ അഡ്രസ് ബാറിന്റെ വലിപ്പത്തെ പറ്റി വിശദമായ
പഠനം നടത്തി, ന്റ എന്നതു് ന്‍-ന്റെ താഴെ റ എഴുതുന്നതു് തെറ്റായ
കീഴ്‌വഴക്കമാണു് എന്നിങ്ങനെ പോകുന്നു സീഡാക്കിന്റെ വിശദീകരണം.
സങ്കീര്‍ണ്ണമായ സ്പൂഫിങ്ങ് , ഫിഷിങ്ങ് പ്രശ്നങ്ങളെപ്പറ്റി
മിണ്ടുന്നുമില്ല.

ഇക്കാര്യങ്ങള്‍ മണ്ടത്തരമാണെന്നു ചൂണ്ടിക്കാണിച്ച് നമ്മള്‍ കൊടുത്ത
മറുപടിയ്ക്ക് അവര്‍ നല്ല രീതിയിലാണു് പ്രതികരിച്ചതു്. ഈ വിഷയത്തില്‍
പ്രാഗത്ഭ്യവും താത്പര്യവുമുള്ളവരുടെ ഒരു മീറ്റിങ്ങ് വിളിച്ചുകൂട്ടി ഈ
പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാമെന്നു് അവര്‍ വാക്കു തന്നു. മൂന്നു
പ്രാവശ്യം ആ മീറ്റിങ്ങ് അവര്‍ മാറ്റിവെച്ചു. 7 മാസങ്ങള്‍ കടന്നു പോയി.
ഇപ്പോള്‍ അതേ സ്റ്റാന്‍ഡേഡിന്റെ ബോധവത്കരണ ക്ലാസ് തിരുവനന്തപുരം മസ്കറ്റ്
ഹോട്ടലില്‍ 14നു് നടത്തുന്നു. വ്യക്തമായ നയമില്ലാത്ത , നിരവധി
പ്രശ്നങ്ങള്‍ ചൂണ്ടിക്കാണിക്കപ്പെട്ട ഒരു കാര്യത്തെക്കുറിച്ചു്
ബോധവത്കരണക്ലാസ് നടത്തുന്നതെങ്ങനെയാണു് എന്നു് നമ്മള്‍ ചോദിച്ച
ചോദ്യത്തിനും മറുപടിയില്ല. ബോധവത്കരണം അത്യാവശ്യമാണു്. പക്ഷേ
അതിനുമുന്‍പ് വികലമായ മലയാളം വെബ് വിലാസങ്ങളെപ്പറ്റി വ്യക്തമായ
ധാരണയിലെത്തെണ്ടേ?

മീറ്റിങ്ങിനു് 6 ദിവസം മുന്‍പാണു് നമുക്കു് ക്ഷണം കിട്ടുന്നതു്.
പലര്‍ക്കും ഇങ്ങനെ പെട്ടെന്നു പറഞ്ഞതുകൊണ്ടു് പങ്കെടുക്കാന്‍ പറ്റില്ല.
നമ്മള്‍ ചോദിച്ചതു് ബോധവത്കരണ ക്ലാസ് അല്ല, ഓരോ പ്രശ്നത്തിന്റെയും
സാങ്കേതികവും ഭാഷാപരവും ആയ വശങ്ങള്‍ ചര്‍ച്ച ചെയ്തു് വെബ് വിലാസങ്ങളുടെ
സ്റ്റാന്‍ഡേഡ് നന്നാക്കിയെടുക്കാനുള്ള ഒരു മീറ്റിങ്ങ് ആണു്. അത്തരമൊരു
മീറ്റിങ്ങ് ഈ ബോധവത്കരണക്ലാസോടു കൂടി നടത്തി എന്നു
വരുത്തിത്തീര്‍ക്കാനാണു് ശ്രമമെന്നും സംശയിക്കേണ്ടിയിരിക്കുന്നു.

-സന്തോഷ്


More information about the discuss mailing list