[smc-discuss] GSoC Project Idea: Enhancement of Indic Support In Scribus
Sanal Vikram
sanal.vikram at gmail.com
Fri Aug 9 18:10:36 PDT 2013
കുറച്ചു നാളായി ശ്രമിക്കുന്നു ഇന്‍ഡിക് സ്ക്രൈബസ് സ്രോതസ്സില്‍ നിന്നും
ഇന്‍സ്റ്റാള്‍ ചെയ്തെടുക്കാന്‍.
മുമ്പ് atps.in നിന്നും സ്രോതസ്സെടുത്തു ശ്രമം നടത്തി. കോണ്‍ഫിഗര്‍ (cmake)
പ്രശ്നങ്ങളൊന്നുമില്ലാതെ നടന്നു. make 35-36% എവിടെയോ വച്ചു നിന്നു
പ്രശ്നമറിയിച്ചു. (കൃത്യമായ പ്രശ്നം ഓര്‍മ്മയില്ല. കുറച്ചു നാള്‍ മുമ്പാണ്.)
എനിക്കറിയാവുന്ന തരത്തിലൊക്കെ പ്രശ്നമെന്തെന്നു് കണ്ടെത്തി പരിഹരിക്കാന്‍
ശ്രമിച്ചു, ഒന്നും വിലപോയില്ല.
ഇന്നലെ git clone ചെയ്ത സ്രോതസ്സില്‍ നിന്നും ഒന്നു കൂടെ ശ്രമിച്ചു. (make
ചെയ്തപ്പോള്‍ കുറച്ചു മുന്നറിയിപ്പുകള്‍ കണ്ടിരുന്നു എന്നതൊഴിച്ചാല്‍)
പ്രശ്നങ്ങളൊന്നുമില്ലാതെ ഇന്‍സ്റ്റാള്‍ ആയി. പക്ഷേ,
പ്രവര്‍ത്തിക്കാനൊരുങ്ങിയപ്പോള്‍ 'Segmentation fault' എന്നാണ് മറുപടി
കിട്ടിയത്.
ഇക്കഥ കേട്ടു മാത്രം ആര്‍ക്കും സഹായിക്കാനാവില്ല എന്നറിയാം. എന്താണു പ്രശ്നം
എന്നറിയാന്‍ എവിടെനിന്നു തുടങ്ങണം എന്നു പറഞ്ഞു തരാമോ? അത്യാവശ്യം ആപ്റ്റും
യുമ്മും സിനാപ്റ്റിക്കുമൊക്കെ ഉപയോഗിച്ചു കാര്യം നേടുമെന്നല്ലാതെ സ്രോതസ്സില്‍
നിന്നും പണിഞ്ഞെടുക്കുന്ന ശീലമില്ല. എന്തെങ്കിലും പ്രശ്നം വന്നാല്‍
മനസ്സിലാക്കാനുള്ള വിവരക്കുറവുകൊണ്ടാണേ...
On 28 April 2013 08:59, Anilkumar KV <anilankv at gmail.com> wrote:
> Hi Jain Basil,
>
> It is a nice idea. I shall find time to associate with it.
>
> - Regards
> Anil
>
>
>
> _______________________________________________
> Swathanthra Malayalam Computing discuss Mailing List
> Project: https://savannah.nongnu.org/projects/smc
> Web: http://smc.org.in | IRC : #smc-project @ freenode
> discuss at lists.smc.org.in
> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>
>
>
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20130810/f90697a8/attachment-0002.htm>
More information about the discuss
mailing list