[smc-discuss] ഒരു നിരീക്ഷകന്റെ കുറിപ്പുകള്‍: വിതരണത്തിനു് തയ്യാറായിട്ടുണ്ടു്

Balasankar Chelamattath c.balasankar at gmail.com
Thu Aug 1 09:03:33 PDT 2013


എറണാകുളത്തും പ്രാന്തപ്രദേശങ്ങളിലും വിതരണത്തിന് സഹായിക്കാം. :)

Regards,
Balasankar C
http://balasankarc.in


2013, ആഗസ്റ്റ് 1 9:13 PM ന്, Anivar Aravind <anivar.aravind at gmail.com>എഴുതി:

>
>
>
> 2013/8/1 Praveen A <pravi.a at gmail.com>
>
>> സുഹൃത്തുക്കളെ,
>>
>> നമ്മളില്‍ പലരുടേയും വളരെ നാളുകളുടെ പ്രയത്നഫലമായി ജിനേഷിന്റെ ബ്ലോഗ്
>> കുറിപ്പുകളുടെ സമാഹാരം വിതരണത്തിനു് തയ്യാറായിട്ടുണ്ടു്. 500
>> പകര്‍പ്പുകളാണു് ആദ്യ തവണ നമ്മളച്ചടിച്ചതു്. 250 പകര്‍പ്പുകള്‍ അകം
>> ബുക്സ് വഴി വിതരണം ചെയ്യും. 150 പകര്‍പ്പുകള്‍ ജിനേഷിന്റെ അച്ഛന്‍
>> ജിനേഷിന്റെ കൂട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും നല്‍കാനായി
>> വാങ്ങിയിട്ടുണ്ടു്. 70 പര്‍പ്പുകളാണു് നമുക്കു് സ്വതന്ത്ര മലയാളം
>> കമ്പ്യൂട്ടിങ്ങ് വഴി വില്‍ക്കേണ്ടതു്. 200 രൂപയാണു് ഒരു പര്‍പ്പിന്റെ
>> വില.
>>
>> https://gitorious.org/logbook-of-an-observer/logbook-of-an-observer
>> എന്ന വിലാസത്തില്‍ ഇതിന്റെ സീടെക് സ്രോതസ്സ് കിട്ടും. ഈ വിവരങ്ങള്‍
>> നമ്മുടെ വെബ്സൈറ്റില്‍ ചേര്‍ക്കേണ്ടതുണ്ടു്. പിഡിഎഫ് ഫോര്‍മാറ്റില്‍
>> ഡൌണ്‍ലോഡ് ചെയ്യാനുള്ള സംവിധാനവും ഒരുക്കേണ്ടതുണ്ടു്. ഈ വിതരണ
>> സംരംഭത്തില്‍ നിങ്ങളോരോരുത്തരുടേയും സഹായം പ്രതീക്ഷിയ്ക്കുന്നു.
>> ജിനേഷിന്റെ ഓര്‍മ്മകള്‍ സജീവമായി നിലനിര്‍ത്തുന്നതോടൊപ്പം തന്നെ
>> നമ്മളെല്ലാവരും ഒത്തുചേര്‍ന്നിരിയ്ക്കുന്ന സ്വാതന്ത്ര്യത്തിനായുള്ള
>> സമരത്തില്‍ ജിനേഷിന്റെ കുറിപ്പുകള്‍ ഒരു വലിയ മുതല്‍ക്കൂട്ടാകും.
>>
>> ഇതിന്റെ മുന്‍കൈ എടുക്കാന്‍ ആരെങ്കിലും മുന്നോട്ടു് വരുമോ?
>>
>
> പുസ്തകത്തിന്റെ കോപ്പികള്‍ക്കായി മുമ്പു പേരു ചേര്‍ത്തവര്‍ ഇവിടെ . ഇനി
> കോപ്പി വേണ്ടവരും വിതരണത്തില്‍ സഹായിക്കാവുന്നവരും അവിടെ പേരു ചേര്‍ക്കുക
> http://wiki.smc.org.in/Logbook_of_an_Observer_-_Publication
>
> പ്രവീണും ഞാനും അടുത്താഴ്ച തിരുവനന്തപുരത്തെത്തുന്നുണ്ടു്.
> തിരുവനന്തപുരത്തേക്കും ബാംഗ്ലൂരിലേക്കും ഉള്ള കോപ്പികള്‍
> നമുക്കെത്തിക്കാമെന്നു  തോന്നുന്നു .
>
> ~ regards
> Anivar
>
> _______________________________________________
> Swathanthra Malayalam Computing discuss Mailing List
> Project: https://savannah.nongnu.org/projects/smc
> Web: http://smc.org.in | IRC : #smc-project @ freenode
> discuss at lists.smc.org.in
> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>
>
>
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20130801/2dc715cd/attachment-0003.htm>


More information about the discuss mailing list