[smc-discuss] ഒരു നിരീക്ഷകന്റെ കുറിപ്പുകള്‍: വിതരണത്തിനു് തയ്യാറായിട്ടുണ്ടു്

Praveen A pravi.a at gmail.com
Mon Aug 19 22:57:35 PDT 2013


പുസ്തകത്തിന്റെ ഡിജിറ്റല്‍ പകര്‍പ്പു്
http://wiki.smc.org.in/Logbook_of_an_Observer_-_Publication എന്ന
വിലാസത്തില്‍ നിന്നും നിയമപരമായി എടുക്കാനും പങ്കു് വെയ്ക്കാനും
സാധിയ്ക്കും. നിങ്ങള്‍ക്കു് സാധിയ്ക്കുന്നതിന്റെ പരമാവധി
പകര്‍പ്പുകളെടുത്തു് വിതരണം ചെയ്യാന്‍ ശ്രമിയ്ക്കൂ. നിങ്ങള്‍ക്കു്
പരിചയമുള്ള എല്ലാവര്‍ക്കും ഒരു പകര്‍പ്പെത്തിയ്ക്കാന്‍ ശ്രമിയ്ക്കൂ.

03/08/13-നു Kevin Siji <kevinsiji at gmail.com> എഴുതിയിരിക്കുന്നു:
> ചെന്നൈ വിതരണത്തിൽ ഞാനും സഹായിക്കാം
>
>
> 2013/8/1 Balasankar Chelamattath <c.balasankar at gmail.com>
>
>> എറണാകുളത്തും പ്രാന്തപ്രദേശങ്ങളിലും വിതരണത്തിന് സഹായിക്കാം. :)
>>
>> Regards,
>> Balasankar C
>> http://balasankarc.in
>>
>>
>> 2013, ആഗസ്റ്റ് 1 9:13 PM ന്, Anivar Aravind
>> <anivar.aravind at gmail.com>എഴുതി:
>>
>>>
>>>
>>>
>>> 2013/8/1 Praveen A <pravi.a at gmail.com>
>>>
>>>> സുഹൃത്തുക്കളെ,
>>>>
>>>> നമ്മളില്‍ പലരുടേയും വളരെ നാളുകളുടെ പ്രയത്നഫലമായി ജിനേഷിന്റെ ബ്ലോഗ്
>>>> കുറിപ്പുകളുടെ സമാഹാരം വിതരണത്തിനു് തയ്യാറായിട്ടുണ്ടു്. 500
>>>> പകര്‍പ്പുകളാണു് ആദ്യ തവണ നമ്മളച്ചടിച്ചതു്. 250 പകര്‍പ്പുകള്‍ അകം
>>>> ബുക്സ് വഴി വിതരണം ചെയ്യും. 150 പകര്‍പ്പുകള്‍ ജിനേഷിന്റെ അച്ഛന്‍
>>>> ജിനേഷിന്റെ കൂട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും നല്‍കാനായി
>>>> വാങ്ങിയിട്ടുണ്ടു്. 70 പര്‍പ്പുകളാണു് നമുക്കു് സ്വതന്ത്ര മലയാളം
>>>> കമ്പ്യൂട്ടിങ്ങ് വഴി വില്‍ക്കേണ്ടതു്. 200 രൂപയാണു് ഒരു പര്‍പ്പിന്റെ
>>>> വില.
>>>>
>>>> https://gitorious.org/logbook-of-an-observer/logbook-of-an-observer
>>>> എന്ന വിലാസത്തില്‍ ഇതിന്റെ സീടെക് സ്രോതസ്സ് കിട്ടും. ഈ വിവരങ്ങള്‍
>>>> നമ്മുടെ വെബ്സൈറ്റില്‍ ചേര്‍ക്കേണ്ടതുണ്ടു്. പിഡിഎഫ് ഫോര്‍മാറ്റില്‍
>>>> ഡൌണ്‍ലോഡ് ചെയ്യാനുള്ള സംവിധാനവും ഒരുക്കേണ്ടതുണ്ടു്. ഈ വിതരണ
>>>> സംരംഭത്തില്‍ നിങ്ങളോരോരുത്തരുടേയും സഹായം പ്രതീക്ഷിയ്ക്കുന്നു.
>>>> ജിനേഷിന്റെ ഓര്‍മ്മകള്‍ സജീവമായി നിലനിര്‍ത്തുന്നതോടൊപ്പം തന്നെ
>>>> നമ്മളെല്ലാവരും ഒത്തുചേര്‍ന്നിരിയ്ക്കുന്ന സ്വാതന്ത്ര്യത്തിനായുള്ള
>>>> സമരത്തില്‍ ജിനേഷിന്റെ കുറിപ്പുകള്‍ ഒരു വലിയ മുതല്‍ക്കൂട്ടാകും.
>>>>
>>>> ഇതിന്റെ മുന്‍കൈ എടുക്കാന്‍ ആരെങ്കിലും മുന്നോട്ടു് വരുമോ?
>>>>
>>>
>>> പുസ്തകത്തിന്റെ കോപ്പികള്‍ക്കായി മുമ്പു പേരു ചേര്‍ത്തവര്‍ ഇവിടെ . ഇനി
>>> കോപ്പി വേണ്ടവരും വിതരണത്തില്‍ സഹായിക്കാവുന്നവരും അവിടെ പേരു ചേര്‍ക്കുക
>>> http://wiki.smc.org.in/Logbook_of_an_Observer_-_Publication
>>>
>>> പ്രവീണും ഞാനും അടുത്താഴ്ച തിരുവനന്തപുരത്തെത്തുന്നുണ്ടു്.
>>> തിരുവനന്തപുരത്തേക്കും ബാംഗ്ലൂരിലേക്കും ഉള്ള കോപ്പികള്‍
>>> നമുക്കെത്തിക്കാമെന്നു  തോന്നുന്നു .
>>>
>>> ~ regards
>>> Anivar
>>>
>>> _______________________________________________
>>> Swathanthra Malayalam Computing discuss Mailing List
>>> Project: https://savannah.nongnu.org/projects/smc
>>> Web: http://smc.org.in | IRC : #smc-project @ freenode
>>> discuss at lists.smc.org.in
>>> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>>>
>>>
>>>
>>
>> _______________________________________________
>> Swathanthra Malayalam Computing discuss Mailing List
>> Project: https://savannah.nongnu.org/projects/smc
>> Web: http://smc.org.in | IRC : #smc-project @ freenode
>> discuss at lists.smc.org.in
>> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>>
>>
>>
>
>
> --
> Regards,
> Kevin
>


-- 
പ്രവീണ്‍ അരിമ്പ്രത്തൊടിയില്‍
You have to keep reminding your government that you don't get your rights
from them; you give them permission to rule, only so long as they follow the
rules: laws and constitution.


More information about the discuss mailing list