[smc-discuss] Proposal to Specify Optional Conjuncts in Malayalam

Benny Francis webdunian at gmail.com
Tue Mar 5 20:29:05 PST 2013


ഈ സഭവം ഒന്ന് മനസ്സിലാകുന്ന ഭാഷയിൽ ആരെങ്കിലും ഒന്ന് വിശദീകരിക്കാമോ?
ചില്ലക്ഷരത്തിന് പ്രത്യേകം യൂണീക്കോഡ് സ്ലോട്ട് അനുവദിപ്പിച്ച പോലെ പഴയ
രീതിയിൽ എഴുതുന്ന കൂട്ടക്ഷരങ്ങൾക്ക് പ്രത്യേക സ്ലോട്ട്
അനുവദിപ്പിക്കുന്നതിനുള്ള ശ്രമമാണോ ഇത്?

ബെന്നി

2013/3/6 Anivar Aravind <anivar.aravind at gmail.com>

> നിലവിലുള്ള മലയാളത്തെ മുഴുവന്‍  പുതിയലിപി മാത്രമാക്കി മാറ്റാന്‍
> ശ്രമിക്കുന്നു എന്നതും 10ഓളം വര്‍ഷങ്ങള്‍കൊണ്ട് സ്റ്റേബിളായ മലയാള ചിത്രീകരണ
> സംവിധാനങ്ങളെ മുഴുവന്‍ ഒറ്റയടിക്കു  തകര്‍ക്കാന്‍ ശ്രമിക്കുന്നു എന്നതുമാണ് ഈ
> പ്രപ്പോസലിന്റെ പ്രധാന ലക്ഷ്യമായി എനിക്കു തോന്നുന്നത് . ഒരുഫോണ്ടില്‍ രണ്ടു
> ലിപികള്‍ക്കും പിന്തുണ വേണമോ എന്നത് ഫോണ്ട് ലെവലില്‍ തീരുമാനിക്കേണ്ടതാണ്
> ഫോണ്ടുകളിലാണ് അതു സാധ്യമാക്കേണ്ടതും .  എന്‍കോഡിങ്ങ് മാറ്റം വഴിയല്ല അതു്
> സാധ്യമാക്കേണ്ടത് . ഇനി പബ്ലിഷറുടെ ആവശ്യത്തിനാണെങ്കില്‍ @font-face വഴി
> വെബ്ബില്‍ ഇപ്പഴേ വേണ്ട ഫോണ്ടുപയോഗിച്ച് ചിത്രീകരണം ക്രമീകരിക്കാമല്ലോ
> ചുരുക്കത്തില്‍ യൂണിക്കോഡ് ഇടപെടേണ്ട ഒരു വിഷയമല്ല ഇതു് എന്നാണെന്റെ പക്ഷം.
> ZWJ നെതിരെ പണ്ട് പടക്കിറങ്ങിയവര്‍ വീണ്ടും അതിനെ തിരിച്ചു കൊണ്ടുവരുന്നതിന്റെ
> തമാശ എന്തായാലും ആസ്വദിച്ചു  എന്നു പറയാതെ വയ്യ
> _______________________________________________
> Swathanthra Malayalam Computing discuss Mailing List
> Project: https://savannah.nongnu.org/projects/smc
> Web: http://smc.org.in | IRC : #smc-project @ freenode
> discuss at lists.smc.org.in
> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>
>
>
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20130306/4227bcda/attachment-0003.htm>


More information about the discuss mailing list