[smc-discuss] Proposal to Specify Optional Conjuncts in Malayalam

Anivar Aravind anivar.aravind at gmail.com
Tue Mar 5 20:14:09 PST 2013


നിലവിലുള്ള മലയാളത്തെ മുഴുവന്‍  പുതിയലിപി മാത്രമാക്കി മാറ്റാന്‍
ശ്രമിക്കുന്നു എന്നതും 10ഓളം വര്‍ഷങ്ങള്‍കൊണ്ട് സ്റ്റേബിളായ മലയാള ചിത്രീകരണ
സംവിധാനങ്ങളെ മുഴുവന്‍ ഒറ്റയടിക്കു  തകര്‍ക്കാന്‍ ശ്രമിക്കുന്നു എന്നതുമാണ് ഈ
പ്രപ്പോസലിന്റെ പ്രധാന ലക്ഷ്യമായി എനിക്കു തോന്നുന്നത് . ഒരുഫോണ്ടില്‍ രണ്ടു
ലിപികള്‍ക്കും പിന്തുണ വേണമോ എന്നത് ഫോണ്ട് ലെവലില്‍ തീരുമാനിക്കേണ്ടതാണ്
ഫോണ്ടുകളിലാണ് അതു സാധ്യമാക്കേണ്ടതും .  എന്‍കോഡിങ്ങ് മാറ്റം വഴിയല്ല അതു്
സാധ്യമാക്കേണ്ടത് . ഇനി പബ്ലിഷറുടെ ആവശ്യത്തിനാണെങ്കില്‍ @font-face വഴി
വെബ്ബില്‍ ഇപ്പഴേ വേണ്ട ഫോണ്ടുപയോഗിച്ച് ചിത്രീകരണം ക്രമീകരിക്കാമല്ലോ
ചുരുക്കത്തില്‍ യൂണിക്കോഡ് ഇടപെടേണ്ട ഒരു വിഷയമല്ല ഇതു് എന്നാണെന്റെ പക്ഷം.
ZWJ നെതിരെ പണ്ട് പടക്കിറങ്ങിയവര്‍ വീണ്ടും അതിനെ തിരിച്ചു കൊണ്ടുവരുന്നതിന്റെ
തമാശ എന്തായാലും ആസ്വദിച്ചു  എന്നു പറയാതെ വയ്യ
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20130306/d1c6d06d/attachment-0003.htm>


More information about the discuss mailing list