[smc-discuss] Proposal to Specify Optional Conjuncts in Malayalam

Anivar Aravind anivar.aravind at gmail.com
Tue Mar 5 20:42:38 PST 2013


2013/3/6 Benny Francis <webdunian at gmail.com>

> ഈ സഭവം ഒന്ന് മനസ്സിലാകുന്ന ഭാഷയിൽ ആരെങ്കിലും ഒന്ന് വിശദീകരിക്കാമോ?
> ചില്ലക്ഷരത്തിന് പ്രത്യേകം യൂണീക്കോഡ് സ്ലോട്ട് അനുവദിപ്പിച്ച പോലെ പഴയ
> രീതിയിൽ എഴുതുന്ന കൂട്ടക്ഷരങ്ങൾക്ക് പ്രത്യേക സ്ലോട്ട്
> അനുവദിപ്പിക്കുന്നതിനുള്ള ശ്രമമാണോ ഇത്?


ZWJ യെ കുടിയൊഴിക്കാന്‍ എന്നു പറഞ്ഞാണല്ലോ ആണവചില്ലുവാദികള്‍ അറ്റോമിക്
എന്‍കോഡിങ്ങിന് വാദിച്ചതു്. ഈ പ്രപ്പോസല്‍ ചെയ്യുന്നതെന്നാല്‍  ഇപ്പോഴെയ്തുന്ന
മലയാളത്തെ പുതിയ ലിപിയാക്കുകയും തനതുലിപിക്ക് പുതിയ എന്‍കോഡിങ്ങ് വ്യവസ്ഥ
ചെയ്യുകയും ആണ് . ക്ത എന്നെ കൂട്ടക്ഷരം എഴുതാന്‍ ഈ വ്യവസ്ഥപ്രകാരം  ക+ halant+
zwj + ത എന്നു വേണം  zwj ഇല്ലെങ്കില്‍ ഇത് ക്‌ത എന്നിരിക്കും .

ചുരുക്കത്തില്‍ ഇതാണ് പ്രപ്പോസല്‍ .
സ്വാഭാവികമായും ഇത് റെന്‍ഡറിങ്ങ് എഞ്ചിനുകളെ തകര്‍ക്കും . നിലവിലുള്ളമലയാളത്തെ
മുഴുവന്‍ പുതിയലിപിയാക്കും.
ഫോണ്ട് ലെവലില്‍ തീര്‍ക്കേണ്ട കാര്യത്തെ എന്‍കോഡിങ്ങ് ലെവലില്‍ എത്തിക്കാന്‍
ശ്രമിക്കുന്നു എന്നതാണ് ഈ PR ന്റെ പ്രശ്നം .


ഇനി ഒരു തമാശയ്ക്ക് പഴയ സിബു അടക്കമുള്ള ആണവചില്ലുവാദികളുടെ ആര്‍ഗ്യുമെന്റ്
ഇതില്‍ അപ്ലേ ചെയ്താല്‍ ഇത് താഴെപ്പറയുമ്പോലെ  ഇരിക്കും.

ക്ത എന്നെ കൂട്ടക്ഷരം എഴുതാന്‍ ഈ വ്യവസ്ഥപ്രകാരം  ക+ halant+ zwj + ത എന്നു
വേണം
ഈ zwj വലിയ കുഴപ്പാണെന്നെ.
ഇങ്ങനെ ഒരു സീക്വന്‍സ് വരുമ്പൊ പല അപ്ലിക്കേഷനും അതു് നേരാവണ്ണം കാണിക്കില്ല.
ക്രോമില്‍ ക്ത എന്നു കാണില്ലെന്ന് ഒരുപാടാളുകള്‍ പരാതിപ്പെടും. അല്ലെങ്കിലേ
zwj ക്രോമില്‍ ഓടില്ല .
ഇതൊഴിവാക്കാന്‍ ക്ത അറ്റോമിക് ആയി എന്‍കോഡണം
യൂസര്‍മാരുടെ സൌകര്യം ആണ് നോക്കേണ്ടതു്
ഇതു കൊണ്ട് ഭാഷയെ മാറ്റിമറിക്കുന്നു എന്ന വാദം അസംബന്ധമാണ് ഇങ്ങനെ പോവും .
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20130306/ae1be81a/attachment-0003.htm>


More information about the discuss mailing list