[smc-discuss] വിഭക്തി

Sasi Kumar sasi.fsf at gmail.com
Sun Mar 10 20:01:27 PDT 2013


2013/3/10 Santhosh Thottingal <santhosh.thottingal at gmail.com>

> വിഭക്തി എന്താണെന്നറിയാത്തവര്‍ക്കായി: വാക്യത്തിലെ മറ്റു പദങ്ങളുമായുള്ള
> ബന്ധത്തെക്കുറിക്കാൻ നാമത്തിൽ വരുത്തുന്ന രൂപഭേദത്തെ വിഭക്തി എന്ന് പറയുന്നു -
> http://ml.wikipedia.org/wiki/Grammatical_case
>
> പൂച്ച - പൂച്ചയ്ക്ക്, പൂച്ചയെ, പൂച്ചയാല്‍ എന്നൊക്കെ പറയുന്നതു് വിഭക്തി
> രൂപങ്ങളാണു്.
>
> മലയാളത്തില്‍ ഏഴു് വിഭക്തികളാണു് നിര്‍വചിക്കപ്പെട്ടിട്ടുള്ളതു്. നിർദ്ദേശിക
> (Nominative), പ്രതിഗ്രാഹിക (Accusative), സംയോജിക ( Conjuctive), ഉദ്ദേശിക
> (Dative), പ്രയോജിക (Instrumental), സംബന്ധിക (Genitive / Possessive) എന്നിവ.
>

ഒരെണ്ണം വിട്ടുപോയില്ലേ എന്നൊരു സംശയം. ഏഴെണ്ണം എന്നു് ആദ്യം പറഞ്ഞെങ്കിലും
> എഴുതിവന്നപ്പോള്‍ ആറായിപ്പോയി. വര്‍ഷങ്ങള്‍ പലതായി പഠിച്ചിട്ടു്.
> അതുകൊണ്ടു് ഓര്‍മ്മപ്പിശകാവാം. എന്റെ ഓര്‍മ്മയില്‍, നിപ്രസംഉപ്രസംആ എന്നൊരു
> ചുരുക്കെഴുത്തു കിടക്കുന്നു. അതിലെ നിപ്രസംഉപ്രസം ഇവിടെ പറഞ്ഞു:
> നിര്‍ദ്ദേശിക, പ്രതിഗ്രാഹിക, സംയോജിക, ഉദ്ദേശിക, പ്രയോജിക, സംബന്ധിക,
> എന്നിവ. വിട്ടുപോയ ആ പ്രതിനിധീകരിക്കുന്നതു് ആധാരിക എന്ന വിഭക്തിയെയാണു്.
> എന്നാല്‍ വിക്കിപ്പീഡികയില്‍ അതു് ഭാഗ്യവശാല്‍ വന്നിട്ടുണ്ടു്. പിന്നെ
> സംബോധികയും ഉണ്ടു്. അതു് ചുരുക്കെഴുത്തില്‍ പെടാതെ പോയതാണൊ
> ഓര്‍മ്മപ്പിശകാണൊ എന്നറിയില്ല. വിഭക്തികളെ വിവരിക്കുന്ന ശ്ലോകവും ഒടുവില്‍
> കൊടുത്തിരിക്കുന്നതു് നന്നായി. പഴയ ഓര്‍മ്മകള്‍ പുതുക്കാനാവുന്നു. ഇതുപോലെ
> അലങ്കാരങ്ങളെക്കുറിച്ചും വൃത്തങ്ങളെക്കുറിച്ചും എഴുതാമായിരുന്നെങ്കില്‍
> എന്റെ ഓര്‍മ്മയില്‍നിന്നുള്ളതു് കുറിക്കാം.
>
> സസ്നേഹം
> ശശി
>



-- 
V. Sasi Kumar
Free Software Foundation of India
Please see: http://swatantryam.blogspot.com/
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20130311/3197e2c6/attachment-0003.htm>


More information about the discuss mailing list