[smc-discuss] വാര്‍ഷിക ജനറല്‍ ബോഡി യോഗം ഒക്റ്റോബര്‍ 13നു്

Anivar Aravind anivar.aravind at gmail.com
Tue Oct 8 07:59:13 PDT 2013


To:
എല്ലാ സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് കോണ്ട്രിബ്യൂട്ടര്‍മാര്‍ക്കും

മുമ്പ് അറിയിച്ചതുപോലെ നമ്മുടെ വാര്‍ഷിക ജനറല്‍ ബോഡി യോഗം ഈ ഒക്റ്റോബര്‍ 13 നു
കാലത്ത് 9.30 മുതല്‍ തൃശ്ശൂര്‍ സാഹിത്യ അക്കാദമി ഹാളില്‍ നടക്കുന്നു . നമ്മുടെ
14,15 ദിവസങ്ങളിലെ പൊതുപരിപാടികളുടെ മുന്നോടിയായ ഈ ദിവസം നമുക്കിടയിലെ
ചര്‍ച്ചകള്‍ക്കായുള്ളതാണ് . അതുകൊണ്ടുതന്നെ സൊസൈറ്റി എങ്ങനെ പോകണമെന്ന
ആലോചനകള്‍ക്കു പുറമേ സാങ്കേതികമായ കൂടുതല്‍ ചര്‍ച്ചകളും കൂടിയാലോചനകളും  ഈ
യോഗത്തില്‍ ചെയ്യാനാവും .

ഒപ്പം മെമ്പര്‍ഷിപ്പ് വിതരണവും ഈ യോഗത്തോടെ തുടങ്ങാം എന്നു കരുതുന്നു
സ്വതന്ത്രസോഫ്റ്റ്‌വെയറിലും മലയാളം കമ്പ്യൂട്ടിങ്ങിലും സംഭാവന നല്‍കിയ
ആര്‍ക്കും മെമ്പര്‍ഷിപ്പിനു് അപേക്ഷിക്കാം.  നമ്മുടെ ബൈലോ പ്രകാരം ഒറ്റത്തവണ
അഡ്മിഷന്‍ ഫീ 500 രൂപയും  മാസവരി 50 രൂപയും ആണു്. (അതായതു് കൊല്ലം 600 രൂപ.
പുതിയ മെമ്പര്‍മാര്‍ക്ക് 1100 രൂപ) . ബൈലോ പ്രകാരം നിലവിലുള്ള ജനറല്‍ബോഡിയുടെ
മൂന്നില്‍ രണ്ടുഭാഗം പേരും അംഗീകരിച്ചാണു് പുതിയ മെമ്പര്‍മാരെ ചേര്‍ക്കുക
(സ്വതന്ത്രസോഫ്റ്റ്‌വെയറിലും മലയാളം കമ്പ്യൂട്ടിങ്ങിനും സംഭാവനചെയ്തവരാണെന്നു്
ഉറപ്പാക്കാനുള്ള ഒരു നിബന്ധനയാണിതു്. )

കൂടുതല്‍ വായനയ്ക്ക്
http://lists.smc.org.in/pipermail/discuss-smc.org.in/2013-August/015901.html
http://lists.smc.org.in/pipermail/discuss-smc.org.in/2013-October/016711.html
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20131008/263adb67/attachment-0001.htm>


More information about the discuss mailing list