[smc-discuss] Status Update:

manoj k manojkmohanme03107 at gmail.com
Tue Oct 8 11:02:53 PDT 2013


രാവിലെ 8 മണിയോടെയാണ് ഞാന്‍ ബാഗ്ലൂര് നിന്നെത്തിയത്. രാവിലെ 9 മണിയ്ക്കുതന്നെ
സുനീഷ് തൃശ്ശൂരെത്തിയതാല്‍ എളുപ്പം തന്നെ ലഗേജ് വച്ച് എനിക്ക്
ഇറങ്ങേണ്ടിവന്നു. ആദ്യം അക്കാദമി ക്യാമ്പസ്സില്‍ പോയി. അനിവറിനേയും
ശരത്തിനേയും വിളിച്ച് ചെയ്ത് തീര്‍ക്കേണ്ട കാര്യങ്ങള്‍ ധാരണയാക്കി.

സുനീഷും ഞാനും കൂടി കൈരളി സൗണ്ട്കാരെ പോയി കണ്ട് പരിപാടിയുടെ കാര്യങ്ങള്‍
അവതരിപ്പിച്ചു. അതനുസരിച്ച് ഓരോ ഹാളിലേയ്ക്കും വേണ്ട ശബ്ദ സംവിധാനങ്ങളും പവര്‍
ബാക്കപ്പിനെക്കുറിച്ചുമുള്ള ധാരണ കൊടുത്തു. നാളെ ഇതിന്റെ ചിലവിനെക്കുറിച്ചുള്ള
കണക്ക് കിട്ടും. നാളെത്തന്നെ അഡ്വാന്‍സ് കൊടുത്ത് ബുക്ക് ചെയ്യണം.

ശേഷം ഇന്റര്‍നെറ്റിന്റെ കാര്യങ്ങള്‍ സംസാരിക്കാനായി ഏഷ്യാനെറ്റിന്റെ
ഓഫീസിലേക്ക് പോയി. പരിപാടിയ്ക്കായി സ്പെഷല്‍ കണക്ഷന്‍ കിട്ടാന്‍
5000/-ക്കടുത്താണ് പറഞ്ഞത്. പരിപാടിയ്ക്കുള്ള ബാന്റെ വിഡ്ത്ത് ഏഷ്യാനെറ്റിന്
സ്പോണ്‍സര്‍ ആയി ചെയ്യാനാകുമോ എന്ന രീതിയില്‍ അവതരിപ്പിച്ചിട്ടുണ്ട്. കൂടുതല്‍
കാര്യങ്ങള്‍ക്കായി അനിവറിനെ കണക്റ്റ് ചെയ്ത് കൊടുത്തു. സുഹൃത്തായ രാകേഷ് ഇതിന്
കുറച്ചധികം സഹായിച്ചു.

അതിന് ശേഷം പ്രസ്സ് ക്ലബ്ബില്‍ പോയി ഒക്ടോബര്‍ 11ന് പരിപാടിയുടെ പത്രസമ്മേളനം
രജിസ്റ്റര്‍ ചെയ്തു. 1000 രൂ ഇവിടെ അടയ്ക്കേണ്ടിവന്നു. എന്റെ കൈയ്യില്‍ നിന്ന്
അഡ്വാന്‍സ് ചെയ്യുകയായിരുന്നു.

ശേഷം പരിപാടിയിലേക്കുള്ള സഹകരണം ഉറപ്പാക്കാനായി തൃശ്ശൂര്‍ ജില്ലാ
ഐറ്റി@സ്കൂള്‍ കോഡിനേറ്ററെ പോയി കണ്ടു. കഴിഞ്ഞ സോഫ്റ്റ് വെയര്‍ ഫ്രീഡംഡേ
പരിപാടിയ്ക്ക് ഔദ്ദ്യോഗികമായി പോയി ക്ഷണിച്ചില്ലെന്ന പരിഭവമുള്ളതായി തോന്നി.
കാര്യങ്ങളൊക്കെ സംസാരിച്ചിട്ടുണ്ട്. നമ്മുടെ പരിപാടിയുടെ വിവരങ്ങള്‍
it at schoolഅദ്ധ്യാപകരുടെ ഇടയിലേക്ക് ഫോര്‍വേഡ് ചെയ്തിട്ടുണ്ടെന്നും
പറഞ്ഞു.

ശേഷം ഞങ്ങളിരുവരും അക്കാദമിയിലേക്കെത്തി. ശരത്ത് അവിടെയുണ്ടായിരുന്നു. കുറച്ച്
സമയത്തിനകം സൂരജും പ്രവീണുമെത്തി. കാര്യങ്ങളെക്കുറിച്ച് കൂടുതല്‍ ചര്‍ച്ചകള്‍
ചെയ്തു. ഫ്രീഡം ടോസ്റ്ററും കൂടാതെ എക്സിബിഷന്റെ smcയുടെ സ്റ്റാളുകളുടെ
കാര്യങ്ങള്‍ സൂരജ്ജ് ചെയ്യാന്‍ ശ്രമിക്കാമെന്നാണ് പറഞ്ഞത്.

ബ്രോഷര്‍ അടിയന്തരമായി പ്രിന്റ് ചെയ്യേണ്ടതിനാല്‍ ഞാനും സുനീഷും കൂടി
ലാലൂരിലേക്ക് പോയി. അത് നാളെ രാവിലെ കിട്ടും. പോസ്റ്റര്‍ ഇന്ന് രാത്രി
കൊടുത്താല്‍ നാളെ വൈകീട്ടത്തേയ്ക്ക് കിട്ടും. അനിവറും ശരത്തുമാണ് ഇത്
കോഡിനേറ്റ് ചെയ്യുന്നത്.

നാളെ തൃശ്ശൂരിലെ കോളേജിലേക്കും മറ്റ് സ്ഥാപനങ്ങളിലേക്കും ക്ഷണവുമായി
പോവേണ്ടതുണ്ട്. ഇതിനേക്കുറിച്ച് കൂടുതലറിയില്ല.

ഇതിനിടയില്‍ എന്റെ ബൈക്ക് പഞ്ചര്‍ ആയി, അത് ഇപ്പോഴും അക്കാദമി ക്യാമ്പസ്സില്‍
തന്നെ ഇരിക്കുകയാണ്. അക്കാരണത്താലും  ആരോഗ്യപ്രശ്നങ്ങളുള്ളതുകൊണ്ടും നാളെ
പുറത്തിറങ്ങിയുള്ള പരിപാടിയ്ക്ക് ഞാനുണ്ടാവില്ല.

നീണ്ടയാത്രയും സംഭാഷണങ്ങളും കാരണമാണെന്ന് തോന്നുന്നു തൊണ്ട പണി മുടക്കിലാണ്.
എന്നിരുന്നാലും എക്സിബിഷനുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങള്‍ വിളിച്ച് ഫോളോപ്പ്
ചെയ്യാന്‍ ശ്രമിക്കുന്നുണ്ട്.

2013/10/8 sooraj kenoth <soorajkenoth at gmail.com>

> ഞാനും പ്രവീണും ഇന്നലെ രാത്രി ഇവിടെ എത്തി. ഇന്ന് സാഹിത്യ അക്കാമിയില്‍
> വെച്ച് ശരത്തിനേയും(വിബ്ജിയോര്‍), സുനിലിനേയും കണ്ടു. മനോജും സുനീഷും
> ഉണ്ടായിരുന്നു. ശരത്തിന്റെ നിര്‍ദ്ദേശപ്രകാരം ഞാനും പ്രവീണും പൂനം റഹീം
> എന്ന ആളിനെ കണ്ട് പ്രൊജക്റ്റര്‍ ബുക്ക് ചെയ്തു.
>
> മനോജും സുനീഷും കൂടി ബ്രോഷര്‍ പ്രിന്റ് ചെയ്യാന്‍ കൊടുത്തു. കൂടാതെ
> മനോജും സുനീഷും കുറച്ച് പേരെ ക്ഷണിക്കാനും പോയി.
>
> --
> Regards
> Sooraj Kenoth
> "I am Being the Change I Wish to See in the World"
> _______________________________________________
> Swathanthra Malayalam Computing discuss Mailing List
> Project: https://savannah.nongnu.org/projects/smc
> Web: http://smc.org.in | IRC : #smc-project @ freenode
> discuss at lists.smc.org.in
> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>
>
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20131008/1b07255d/attachment-0003.htm>


More information about the discuss mailing list