[smc-discuss] Status Update:
Anivar Aravind
anivar.aravind at gmail.com
Tue Oct 8 19:09:02 PDT 2013
ഇന്നു ഒറ്റ ദിവസം കൊണ്ട് ഒരു വണ്ടിയെടുത്ത് തൃശ്ശൂരിലെ 30ലധികം
കോളേജുകളില്‍ രഞ്ജിത്ത് മാഷും പ്രവീണും ഞാനും കൂടി പോവാനായിരുന്നു
പരിപാടി . എന്നാല്‍ എന്റെ ട്രെയിന്‍ ലേറ്റാണു് . കാലത്ത് 6.30 ക്ക്
തൃശ്ശൂരിലെത്തേണ്ട ട്രെയിന്‍ ഇപ്പോള്‍ സേലത്തെത്തിയിട്ടേ ഉള്ളൂ.
തൃശ്ശൂരെത്തുമ്പോ ഉച്ചയായേക്കും .
അതിനാല്‍ മറ്റാര്‍ക്കെങ്കിലും ഇതു കോര്‍ഡിനേറ്റ് ചെയ്യാമെങ്കില്‍ ചെയ്യുക
അല്ലെങ്കില്‍ ഇതു നാളേയ്ക്കു മാറ്റേണ്ടിവരും .
കാലത്തു ലാലൂരില്‍ പോയി ബ്രോഷര്‍ എടുക്കുകയും ചെയ്യുകയും വേണം . അവിടെ
പ്രിന്റിങ്ങ് പണം കൊടുക്കുകയും വേണം . മനോജെ സുനീഷിനെ വിളിച്ച് ഇതു
ചെയ്യാമോ .പണം അഡ്വാന്‍സ് ചെയ്യേണ്ടിവരും . ഉച്ചയ്ക്കു ഞാന്‍ തരാം.
ഇതാര്‍ക്കെങ്കിലും ചെയ്യാമോ .
പോവാന്‍ ഉദ്ദേശിച്ച കോളേജ് റൂട്ട്
ലാലൂരില്‍ നിന്നു ബ്രോഷര്‍ എടുക്കുക എന്നിട്ടു ഈ ഓര്‍ഡറില്‍ കോളേജുകള്‍ പിടിക്കുക
1. Dr. Johnm Mathai Centre for Computer Sceince & IT,
Aranattukara, Thrissur- MSc Computer Science
2. St. Aloysius College, Thrissur
3. Sree Kerala Varma college
4. IES College of Engineering, Chittilappilly,Thrissur
5. Vidhya - kechery
6. Royal College of Engineering & Technology
,Kunnamkulam,Thrissur (സമയമില്ലെങ്കില്‍ ഒഴിവാക്കാം)
7. West Fort Academy for Higher Education, Pottore, Thrissur
8. Vimala College, Thrissur
9. St. Marys College, Thrissur-MSc Computer Science
10. College of Fine Arts, Thrissur
11. St. Thomas College, Thrissur-MSc Computer Science
12. Paramekkavu arts and science college, Thrissur
13. Sri C. Achutha Menon Government College, Kuttanellur
14. Don Bosco College, Mannuthy, Thrissur
15. Vidya Academy of Science and Technology, Thalakkottukara,Thrissur
16. Naipunya Institute of Management and Information technology- Koratty.
17. Sahrdaya College of Engineering and Technology,Kodakara, Thrissur
18. Axis College of Engineering & Technology, Kodakara,Thrissur
19. Southern College of Engineering & Technology, Chalakudy, Thrissur
20. Nirmala College of Engineering, Chalakudy, Thrissur
21. Holy Grace Academy of Engineering for Women, Mala,Thrissur
22. MET's School of Engineering, Mala,Thrissur
23. Universal Engineering College, Irinjalakuda, Thrissur
24. St. Joseph’s College, Irinjalakuda, Thrissur- MSc Computer Science
25. Christ College, Irinjalakuda.
26. Centre for Computer Science & IT, Pullutt, Thrissur- MSc Computer Science
27. Sree Eranakulathappan College of Engineering and
Management,Mupliyam, Thrissur
28. Mother Arts& Science College, Peruvallur, Thrissur- MSc Computer Science
29. Thejus Engineering College, Wadakkancherry,Thrissur
30. Jyothi Engineering College, Cheruthuruthy, Thrissur
31. Nehru College of Engineering and Research Centre, Pambady,Thrissur
32. Malabar College of Engineering and Technology, Thali,Thrissur
On 10/8/13, manoj k <manojkmohanme03107 at gmail.com> wrote:
> രാവിലെ 8 മണിയോടെയാണ് ഞാന്‍ ബാഗ്ലൂര് നിന്നെത്തിയത്. രാവിലെ 9 മണിയ്ക്കുതന്നെ
> സുനീഷ് തൃശ്ശൂരെത്തിയതാല്‍ എളുപ്പം തന്നെ ലഗേജ് വച്ച് എനിക്ക്
> ഇറങ്ങേണ്ടിവന്നു. ആദ്യം അക്കാദമി ക്യാമ്പസ്സില്‍ പോയി. അനിവറിനേയും
> ശരത്തിനേയും വിളിച്ച് ചെയ്ത് തീര്‍ക്കേണ്ട കാര്യങ്ങള്‍ ധാരണയാക്കി.
>
> സുനീഷും ഞാനും കൂടി കൈരളി സൗണ്ട്കാരെ പോയി കണ്ട് പരിപാടിയുടെ കാര്യങ്ങള്‍
> അവതരിപ്പിച്ചു. അതനുസരിച്ച് ഓരോ ഹാളിലേയ്ക്കും വേണ്ട ശബ്ദ സംവിധാനങ്ങളും പവര്‍
> ബാക്കപ്പിനെക്കുറിച്ചുമുള്ള ധാരണ കൊടുത്തു. നാളെ ഇതിന്റെ ചിലവിനെക്കുറിച്ചുള്ള
> കണക്ക് കിട്ടും. നാളെത്തന്നെ അഡ്വാന്‍സ് കൊടുത്ത് ബുക്ക് ചെയ്യണം.
>
> ശേഷം ഇന്റര്‍നെറ്റിന്റെ കാര്യങ്ങള്‍ സംസാരിക്കാനായി ഏഷ്യാനെറ്റിന്റെ
> ഓഫീസിലേക്ക് പോയി. പരിപാടിയ്ക്കായി സ്പെഷല്‍ കണക്ഷന്‍ കിട്ടാന്‍
> 5000/-ക്കടുത്താണ് പറഞ്ഞത്. പരിപാടിയ്ക്കുള്ള ബാന്റെ വിഡ്ത്ത് ഏഷ്യാനെറ്റിന്
> സ്പോണ്‍സര്‍ ആയി ചെയ്യാനാകുമോ എന്ന രീതിയില്‍ അവതരിപ്പിച്ചിട്ടുണ്ട്. കൂടുതല്‍
> കാര്യങ്ങള്‍ക്കായി അനിവറിനെ കണക്റ്റ് ചെയ്ത് കൊടുത്തു. സുഹൃത്തായ രാകേഷ് ഇതിന്
> കുറച്ചധികം സഹായിച്ചു.
>
> അതിന് ശേഷം പ്രസ്സ് ക്ലബ്ബില്‍ പോയി ഒക്ടോബര്‍ 11ന് പരിപാടിയുടെ പത്രസമ്മേളനം
> രജിസ്റ്റര്‍ ചെയ്തു. 1000 രൂ ഇവിടെ അടയ്ക്കേണ്ടിവന്നു. എന്റെ കൈയ്യില്‍ നിന്ന്
> അഡ്വാന്‍സ് ചെയ്യുകയായിരുന്നു.
>
> ശേഷം പരിപാടിയിലേക്കുള്ള സഹകരണം ഉറപ്പാക്കാനായി തൃശ്ശൂര്‍ ജില്ലാ
> ഐറ്റി@സ്കൂള്‍ കോഡിനേറ്ററെ പോയി കണ്ടു. കഴിഞ്ഞ സോഫ്റ്റ് വെയര്‍ ഫ്രീഡംഡേ
> പരിപാടിയ്ക്ക് ഔദ്ദ്യോഗികമായി പോയി ക്ഷണിച്ചില്ലെന്ന പരിഭവമുള്ളതായി തോന്നി.
> കാര്യങ്ങളൊക്കെ സംസാരിച്ചിട്ടുണ്ട്. നമ്മുടെ പരിപാടിയുടെ വിവരങ്ങള്‍
> it at schoolഅദ്ധ്യാപകരുടെ ഇടയിലേക്ക് ഫോര്‍വേഡ് ചെയ്തിട്ടുണ്ടെന്നും
> പറഞ്ഞു.
>
> ശേഷം ഞങ്ങളിരുവരും അക്കാദമിയിലേക്കെത്തി. ശരത്ത് അവിടെയുണ്ടായിരുന്നു. കുറച്ച്
> സമയത്തിനകം സൂരജും പ്രവീണുമെത്തി. കാര്യങ്ങളെക്കുറിച്ച് കൂടുതല്‍ ചര്‍ച്ചകള്‍
> ചെയ്തു. ഫ്രീഡം ടോസ്റ്ററും കൂടാതെ എക്സിബിഷന്റെ smcയുടെ സ്റ്റാളുകളുടെ
> കാര്യങ്ങള്‍ സൂരജ്ജ് ചെയ്യാന്‍ ശ്രമിക്കാമെന്നാണ് പറഞ്ഞത്.
>
> ബ്രോഷര്‍ അടിയന്തരമായി പ്രിന്റ് ചെയ്യേണ്ടതിനാല്‍ ഞാനും സുനീഷും കൂടി
> ലാലൂരിലേക്ക് പോയി. അത് നാളെ രാവിലെ കിട്ടും. പോസ്റ്റര്‍ ഇന്ന് രാത്രി
> കൊടുത്താല്‍ നാളെ വൈകീട്ടത്തേയ്ക്ക് കിട്ടും. അനിവറും ശരത്തുമാണ് ഇത്
> കോഡിനേറ്റ് ചെയ്യുന്നത്.
>
> നാളെ തൃശ്ശൂരിലെ കോളേജിലേക്കും മറ്റ് സ്ഥാപനങ്ങളിലേക്കും ക്ഷണവുമായി
> പോവേണ്ടതുണ്ട്. ഇതിനേക്കുറിച്ച് കൂടുതലറിയില്ല.
>
> ഇതിനിടയില്‍ എന്റെ ബൈക്ക് പഞ്ചര്‍ ആയി, അത് ഇപ്പോഴും അക്കാദമി ക്യാമ്പസ്സില്‍
> തന്നെ ഇരിക്കുകയാണ്. അക്കാരണത്താലും ആരോഗ്യപ്രശ്നങ്ങളുള്ളതുകൊണ്ടും നാളെ
> പുറത്തിറങ്ങിയുള്ള പരിപാടിയ്ക്ക് ഞാനുണ്ടാവില്ല.
>
> നീണ്ടയാത്രയും സംഭാഷണങ്ങളും കാരണമാണെന്ന് തോന്നുന്നു തൊണ്ട പണി മുടക്കിലാണ്.
> എന്നിരുന്നാലും എക്സിബിഷനുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങള്‍ വിളിച്ച് ഫോളോപ്പ്
> ചെയ്യാന്‍ ശ്രമിക്കുന്നുണ്ട്.
>
> 2013/10/8 sooraj kenoth <soorajkenoth at gmail.com>
>
>> ഞാനും പ്രവീണും ഇന്നലെ രാത്രി ഇവിടെ എത്തി. ഇന്ന് സാഹിത്യ അക്കാമിയില്‍
>> വെച്ച് ശരത്തിനേയും(വിബ്ജിയോര്‍), സുനിലിനേയും കണ്ടു. മനോജും സുനീഷും
>> ഉണ്ടായിരുന്നു. ശരത്തിന്റെ നിര്‍ദ്ദേശപ്രകാരം ഞാനും പ്രവീണും പൂനം റഹീം
>> എന്ന ആളിനെ കണ്ട് പ്രൊജക്റ്റര്‍ ബുക്ക് ചെയ്തു.
>>
>> മനോജും സുനീഷും കൂടി ബ്രോഷര്‍ പ്രിന്റ് ചെയ്യാന്‍ കൊടുത്തു. കൂടാതെ
>> മനോജും സുനീഷും കുറച്ച് പേരെ ക്ഷണിക്കാനും പോയി.
>>
>> --
>> Regards
>> Sooraj Kenoth
>> "I am Being the Change I Wish to See in the World"
>> _______________________________________________
>> Swathanthra Malayalam Computing discuss Mailing List
>> Project: https://savannah.nongnu.org/projects/smc
>> Web: http://smc.org.in | IRC : #smc-project @ freenode
>> discuss at lists.smc.org.in
>> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>>
>>
>
--
"[It is not] possible to distinguish between 'numerical' and 'nonnumerical'
algorithms, as if numbers were somehow different from other kinds of precise
information." - Donald Knuth
More information about the discuss
mailing list