[smc-discuss] വാര്‍ഷിക ജനറല്‍ ബോഡി യോഗം ഒക്റ്റോബര്‍ 13നു്
Anivar Aravind
anivar.aravind at gmail.com
Tue Oct 8 18:52:32 PDT 2013
On 10/8/13, ViswaPrabha (വിശ്വപ്രഭ) <viswaprabha at gmail.com> wrote:
> Isn't the subscription fees too much?
> Are you considering that one's financial constraints should not be a burden
> to become a member of SMC?
>
രജിസ്ട്രേഷനു മുന്നോടിയായുള്ള നമ്മളുടെ ഡ്രാഫ്റ്റില്‍ 50 രൂപയാണ്
രജിസ്ട്രേഷന്‍ ഫീസിട്ടിരുന്നതു് . അതു് രജിസ്ട്രാര്‍ രജിസ്ട്രേഷന്‍
സമയത്ത് പിടിച്ച് പ്രൊഫഷണല്‍ സൊസൈറ്റിയല്ലേ ഇതൊക്കെ കുറവാണു് എന്നു
പറഞ്ഞു മാസം 50 എന്നു മാറ്റാന്‍ ആവശ്യപ്പെടുകയായിരുന്നു . നമുക്കീ
കാര്യവും ചര്‍ച്ച ചെയ്യാവുന്നതാണു്.
പിന്നെ ഇതു് സ്വതന്ത്രസോഫ്‌റ്റ്വെയറിലും മലയാളം കമ്പ്യൂട്ടിങ്ങിലും
സംഭാവന ചെയ്തവര്‍ക്കു മാത്രമായതിനാല്‍ മെമ്പര്‍ഷിപ്പ് വര്‍ദ്ധന
വലുതായുണ്ടാവുകയില്ല. 600 രൂപ വാര്‍ഷിക വരിസംഖ്യ പ്രൊഫഷണല്‍
സൊസൈറ്റികളുടെ സ്റ്റുഡന്റ് മെമ്പര്‍ഷിപ്പ് ഫീയുമായി
താരതമ്യപ്പെടുത്തിയാല്‍ അത്ര വലിയ തുകയല്ല . ഒപ്പം ടീഷര്‍ട്ടോ മറ്റു
എന്തെങ്കിലും അതുപോലുള്ളവയോ കൊടുക്കുന്ന കാര്യവും ആലോചിക്കാവുന്നതാണു്
അനിവര്‍
More information about the discuss
mailing list