[smc-discuss] വാര്‍ഷിക ജനറല്‍ ബോഡി യോഗം ഒക്റ്റോബര്‍ 13നു്

Anivar Aravind anivar.aravind at gmail.com
Sat Oct 12 20:01:25 PDT 2013


ഇന്നു് ജനറല്‍ ബോഡി യോഗം സാഹിത്യ അക്കാദമി ഹാളില്‍ 9.30യോടെ തുടങ്ങും

ചര്‍ച്ച ചെയ്യാനുള്ളവ

പ്രവര്‍ത്തന അവലോകനം
ഓണ്‍ലൈന്‍ സമൂഹവും സൊസൈറ്റിയും ഒന്നായിരിക്കാനുള്ള ലീഗല്‍, ടെക്നിക്കല്‍ ഹാക്കുകള്‍
ലൂമിയോ ടൂളിന്റെ അവതരണം , ഉപയോഗസാധ്യതകള്‍
സാമ്പത്തിക കാര്യങ്ങള്‍
fosscommunity.in നും സേവ് പോഡറി കാമ്പൈനിനും ഉള്ള സംഘടനാപരമായ പിന്തുണ
വിട്ടുപോയവ

നാളത്തെ പരിപാടിയ്ക്കുള്ള ഒരു വളണ്ടിയര്‍ ഓറിയന്റേഷന്‍ കാമ്പ് 2 മണിക്ക്
അവിടെത്തന്നെ നടക്കും .
വേദിയില്‍ ഒരു പാടു പണികള്‍ നടക്കാനുണ്ട്

ഇന്നലെ പല പത്രക്കാരും വിളിച്ചന്വേഷിക്കുകയും സ്റ്റോറി ചെയ്യുകയും
ചെയ്തിട്ടുണ്ടെങ്കിലും  ഫൈലിന്‍ കൊടുങ്കാറ്റില്‍ അവയ്ക്കൊന്നും വേണ്ടത്ര
സ്പേസ് കണ്ടെത്താനായില്ല എന്നു പലരും പറഞ്ഞു . നാളെ പത്രവുമില്ല
മാതൃഭൂമി ഓണ്‍ലൈനില്‍ ശില്പ പ്രൊജക്റ്റിനെപ്പറ്റി നല്ലൊരു കുറിപ്പുവന്നിട്ടുണ്ട്
http://www.mathrubhumi.com/technology/others/silpa-swathanthra-indian-language-computing-project-language-computing-swathanthra-malayalam-computing-smc-open-source-398056/

ഇന്നു ഉച്ചയ്ക്ക് രണ്ടുമണി മുതല്‍ വൈലോപ്പിള്ളി ഹാളില്‍  MSone മലയാളം
സബ്ടൈറ്റില്‍ സമൂഹത്തിനു് ഒരു മീറ്റിങ്ങിനുള്ള അവസരം ഒരുക്കുന്നുണ്ട്

വൈകീട്ട് 5 മണി മുതല്‍ സാഹിത്യ അക്കാദമി ഹാളില്‍ രണ്ടു സിനിമകള്‍ മലയാളം
സബ്‌ടൈറ്റിലോടെ പ്രദര്‍ശിപ്പിക്കുന്നുണ്ട്
നവചിത്ര ഫിലിം സൊസൈറ്റി , MSone , സ്വതന്ത്രമലയാളം കമ്പ്യൂട്ടിങ്ങ്
എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണു് സിനിമാ പ്രദര്‍ശനം

Helvetica (2007) എന്ന ഡോക്യുമെന്ററി
http://www.imdb.com/title/tt0847817/

"In July"  എന്ന ജര്‍മ്മന്‍ ടര്‍ക്കിഷ് റോഡ് മൂവി
http://www.imdb.com/title/tt0177858/

അനിവര്‍





-- 
"[It is not] possible to distinguish between 'numerical' and 'nonnumerical'
algorithms, as if numbers were somehow different from other kinds of precise
information." - Donald Knuth


More information about the discuss mailing list