[smc-discuss] പയ്യന്നൂര്‍ പോളിയില്‍ വെച്ച് നടന്ന ശില്പശാലയുടെ റിപ്പോര്‍ട്ട്
Nandaja Varma
nandaja.varma at gmail.com
Sun Sep 8 10:57:14 PDT 2013
നമസ്കാരം,
പയ്യന്നൂര്‍ വിമന്‍സ് പോളിയില്‍ നടന്ന ശില്‍പശാലയുടെ ചെറിയ റിപ്പോര്‍ട്ട് താഴെ
ചേര്‍ക്കുന്നു:
പയ്യന്നൂര്‍ വിമന്‍സ് റസിഡന്‍ഷ്യല്‍ പോളിയില്‍ സെപ്റ്റംബര്‍ 7-നു് സ്വതന്ത്ര
മലയാളം കമ്പ്യൂട്ടിങ്ങിന്റെ ശില്പശാല നയിക്കാന്‍ എനിക്ക് സാധിച്ചു. വേണ്ട
സജ്ജീകരണങ്ങള്‍ കോളേജിലെ ഒരു കമ്പ്യൂട്ടര്‍ ലാബില്‍ ചെയ്തിരുന്നു. 17
ചുറുചുറുക്കുള്ള പേണ്‍കുട്ടികളാണ് ഈ ശില്പശാലയില്‍ പങ്കെടുക്കാനെത്തിയത്.
രണ്ടാം വര്‍ഷ പോളിടെക്ക്നിക്ക് വിദ്യാര്‍ത്ഥികളായിരുന്നു ഇവരെല്ലാം.
ഇലക്ട്രോണിക്ക്സ് അധ്യാപകനായ ശ്രീ രാജേഷ് കുട്ടികളെ പരിചയപ്പെടുത്തിയ ശേഷം
9.30 - യോടെ ക്ലാസ്സുകള്‍ക്ക് തുടക്കം കുറിച്ചു. സ്വതന്ത്ര സോഫ്റ്റ് വെയര്‍
എന്ന ആശയത്തോടെയാണ് തുടങ്ങിയത്. സ്വതന്ത്ര സോഫ്റ്റ് വെയര്‍ എന്താണ് എന്ന ചെറിയ
ധാരണ എല്ലാവര്‍ക്കും ഉണ്ടായിരുന്നതില്‍ ആശയം അവരിലേക്കെത്തിക്കാന്‍
എളുപ്പമായിരുന്നു. അതിന് ശേഷം ഭാഷാ കമ്പ്യൂട്ടിങ്ങ് എന്താണ് എന്ന് അവരെ
ബോധവത്കരിച്ചു. അതിന്റെ ആവശ്യകത, സാധ്യതകള്‍ ഇവയെല്ലാം വിവരിക്കുമ്പോഴും വളരെ
താത്പര്യത്തോടെ അവര്‍ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. പിന്നീട് സ്വതന്ത്ര മലയാളം
കമ്പ്യൂട്ടിങ്ങിന്റെ വിവരണത്തിലേക്ക് കടന്നു. സ്വമകയുടെ ചരിത്രവും,
നാഴികക്കല്ലുകളും, നേട്ടങ്ങളും, സംരംഭങ്ങളും പറഞ്ഞ് ആദ്യ സെഷന്‍ മുന്നോട്ട്
കൊണ്ട് പോയി.
അതിന് ശേഷം ഓപ്പണ്‍ സോഴ്സ് കോണ്‍ട്രിബ്യൂഷന്‍ എന്ന വിഷയത്തിലേക്ക് കടന്നു.
എങ്ങിനെ ഓപ്പണ്‍ സോഴ്സ് കോണ്‍ട്രിബ്യൂഷന്‍ വിദ്യാര്‍ത്ഥികള്‍ക്ക്
ഉപകാരപ്രതമാകും, എങ്ങിനെ ഒരു ഓപ്പണ്‍ സോഴ്സ് പ്രൊജക്റ്റിലേക്ക്
കോണ്‍ട്രിബ്യൂട്ട് ചെയ്യാം, എങ്ങിനെ ആണ് ഒരു ഓപണ്‍ സോഴ്സ് പ്രൊജക്റ്റ് നടക്കുക
എന്നിവ കഴിയുംവിധം വിവരിച്ചു. അതിന് ശേഷം മെയിലിങ്ങ് ലിസ്റ്റ്, ഐ.ആര്‍.സി.
എന്നിവയെക്കുറിച്ച് പറഞ്ഞു (ഇന്റെര്‍നെറ്റില്ലാഞ്ഞത് ഒരു പ്രശ്നമായിരുന്നു).
പിന്നീട് ഗിറ്റ് വെര്‍ഷന്‍ കണ്‍ട്രോള്‍ സിസ്റ്റത്തിനെക്കുറിച്ച് ഒരു ആമുഖം
കൊടുത്തു. പൈത്തണില്‍ ചെറിയ കോഡ് എഴുതി അതില്‍ ഗിറ്റ് ഉപയോഗിക്കാന്‍
പറഞ്ഞത്കൊണ്ട് പൈത്തണ്‍ കോഡുകള്‍ എങ്ങിനെയാണ് എന്ന് ചെറിയ ആശയവും
അവരിലേക്കെത്തിക്കാന്‍ സാധിച്ചു. അവര്‍ സ്ഥിരമായി നാനോ എഡിറ്റര്‍
ഉപയോഗിക്കുന്നവരാണെന്ന് കണ്ട് വിം എങ്ങിനെ ഒരു പ്രോഗ്രാമര്‍ക്ക് സഹായിയാകാം
എന്ന് കാണിച്ചു. അതിനോടൊപ്പം ഫൈന്‍ഡ് പോലുള്ള ചെറിയ ലിനക്സ് കമാന്‍ഡുകളും
പരിചയപ്പെടുത്തി.
അങ്ങിനെ 12.30 - ഓടെ സെഷന്‍ അവസാനിച്ചു. അതിന് ശേഷം അവരുടെ കോളേജില്‍ ഒരു
ഫോസ്ഗ്രൂപ്പ് തുടങ്ങാനുള്ള ആശയം ഇട്ട് അവരുമായി സംസാരിച്ചു. അവര്‍ അത്
എളുപ്പംതന്നെ ചെയ്യുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. വ്യാഴവട്ട പരിപാടികളില്‍
പങ്കെടുക്കാനും അവര്‍ ആഗ്രഹം പ്രകടിപ്പിച്ചു. 12.45 - ഓടെ ശില്പശാല സമാപിച്ചു.
Regards,
Nandaja Varma
http://nandajavarma.wordpress.com
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20130908/069dc53e/attachment-0001.htm>
More information about the discuss
mailing list