[smc-discuss] പയ്യന്നൂര്‍ പോളിയില്‍ വെച്ച് നടന്ന ശില്പശാലയുടെ റിപ്പോര്‍ട്ട്

sooraj kenoth soorajkenoth at gmail.com
Mon Sep 9 11:12:55 PDT 2013


2013, സെപ്റ്റംബർ 8 11:27 PM നു, Nandaja Varma <nandaja.varma at gmail.com> എഴുതി:
> നമസ്കാരം,
>
> പയ്യന്നൂര്‍ വിമന്‍സ് പോളിയില്‍ നടന്ന ശില്‍പശാലയുടെ ചെറിയ റിപ്പോര്‍ട്ട് താഴെ
> ചേര്‍ക്കുന്നു:
>
> പയ്യന്നൂര്‍ വിമന്‍സ് റസിഡന്‍ഷ്യല്‍ പോളിയില്‍ സെപ്റ്റംബര്‍ 7-നു് സ്വതന്ത്ര
> മലയാളം കമ്പ്യൂട്ടിങ്ങിന്റെ ശില്പശാല നയിക്കാന്‍ എനിക്ക് സാധിച്ചു.
> ഇലക്ട്രോണിക്ക്സ് അധ്യാപകനായ ശ്രീ രാജേഷ് കുട്ടികളെ പരിചയപ്പെടുത്തിയ ശേഷം 9.30

ഞാന്‍ രാജേഷ് സാറുമായി സംസാരിച്ചിരുന്നു. ക്ലാസിനെ കുറിച്ച് വളരെ നല്ല
അഭിപ്രായമാണ് കിട്ടിയത്.കുറച്ച് പുതിയ കൂട്ടുകാരെ നമുക്കവിടുന്ന്
കിട്ടുമെന്ന് പ്രതീക്ഷിക്കാം. എന്തായാലും കുട്ടകള്‍ക്ക് പുതിയ ഒരു അനുഭവം
ആയിരുന്നു എന്നാണ് സാറ് പറഞ്ഞത്.

@നന്ദജ

അവിടുത്തെ കുട്ടികളുടെ ഇമെയില്‍ വിലാസം ശേഖരിച്ചിരുന്നോ? നമ്മുടെ
ക്യാമ്പിന്റെ സംഘാടനങ്ങളില്‍ അവരെ പങ്കെടുപ്പിക്കാന്‍ പറ്റുമോ?
ഒക്റ്റോബറില്‍ അവര്‍ക്ക് പരീക്ഷയാണ് എന്നാണ് കേട്ടത്.

> അതിന് ശേഷം ഓപ്പണ്‍ സോഴ്സ് കോണ്‍ട്രിബ്യൂഷന്‍ എന്ന വിഷയത്തിലേക്ക് കടന്നു.
> എങ്ങിനെ ഓപ്പണ്‍ സോഴ്സ് കോണ്‍ട്രിബ്യൂഷന്‍ വിദ്യാര്‍ത്ഥികള്‍ക്ക്

open source-ഉം Free Software-ഉം end product എന്ന നിലയില്‍ താരതമ്യം
ചെയ്യുമ്പോള്‍ ഒന്നാണെങ്കിലും രണ്ടും രണ്ട് ആശയങ്ങളെ ആണ്
പിന്തുണയ്ക്കുന്നതും പിന്തുടരുന്നതും. open source ഒരു development model
ആണ്, free software ഒരു സ്വാതന്ത്ര്യ പ്രസ്ഥാനമാണ്. ഞാന്‍ free
software-നെയാണ് പിന്തുണയ്ക്കുന്നത്.

നിങ്ങള്‍ക്ക് താല്പര്യമുള്ളത് പിന്തുണയ്ക്കാം. പക്ഷേ Open source-നേയും
Free software-നേയും ഇടകലര്‍ത്തി ഉപയോഗിച്ചാല്‍ ആശയ കുഴപ്പം
ഉണ്ടാവാനിടയുണ്ട്. നമ്മളെങ്കിലും അത് രണ്ടായി തന്നെ കൈകാര്യം ചെയ്യണം.

-- 
Regards
Sooraj Kenoth
"I am Being the Change I Wish to See in the World"


More information about the discuss mailing list