[smc-discuss] [Wikiml-l] ഗുണ്ടര്‍ട്ടിന്റെ പുസ്തകശേഖരം മലയാളത്തിന്റെ പൊതുസ്വത്താകുന്നു

manoj k manojkmohanme03107 at gmail.com
Sun Sep 15 00:29:09 PDT 2013


---------- Forwarded message ----------
From: kannan shanmugam
Date: 2013/9/15
Subject: [Wikiml-l] ഗുണ്ടര്‍ട്ടിന്റെ പുസ്തകശേഖരം മലയാളത്തിന്റെ
പൊതുസ്വത്താകുന്നു
To: Malayalam Wikimedia Project Mailing list <wikiml-l at lists.wikimedia.org>


സുഹൃത്തുക്കള,

മലയാളം വിക്കിഗ്രന്ഥശാലയിലും വിക്കിപീഡിയയിലും ഉപയോഗിക്കാനായി പൊതുസഞ്ചയ
കൃതികളുടെ ഡിജിറ്റല്‍ പതിപ്പുകള്‍ക്കായുള്ള ബുദ്ധിമുട്ടുകള്‍
നിങ്ങളെല്ലാവര്‍ക്കും അറിവുള്ളതാണല്ലോ. കേരളത്തിൽ കേരള സ്റ്റേറ്റ് ലൈബ്രറി, കേരള
സർവ്വകലാശാല, എം.ജി. സർവ്വകലാശാല, കാലടി സർവ്വകലാശാല, കാലിക്കറ്റ്
സർവ്വകലാശാല  തുടങ്ങി വിവിധ സ്ഥലങ്ങളിൽകാലാ കാലങ്ങളായി ഡിജിറ്റലൈസേഷന്‍
എന്ന 'കുരുട്ടു
വിദ്യ' നടക്കുന്നുണ്ടെങ്കിലും ഇതൊന്നും നാട്ടുകാര്‍ക്ക് ലഭ്യമല്ലാത്ത
അവസ്ഥയാണുള്ളത്.

ദീര്‍ഘനാളുകളായി ഇതുമായി ബന്ധപ്പെട്ട നിരവധി നിവേദനങ്ങള്‍ നമ്മള്‍
നല്‍കിയരുന്നെങ്കിലും ഒന്നും ഫലവത്തായില്ല. ഷിജു അലക്സിന്റെ ശ്രമ ഫലമായി  1840നു
മുൻപ് അച്ചടിച്ച മിക്ക  മലയാളപുസ്തകങ്ങളുടെ ഡിജിറ്റൽ സ്കാനുകൾ വിദേശങ്ങളിലെ
വിവിധ ഡിജിറ്റൽ ലൈബ്രറികളിൽ നിന്ന്  കണ്ടെടുത്ത് അത് അദ്ദേഹത്തിന്റെ
ബ്ലൊഗിലൂടെയും (http://shijualex.in/) വിക്കിമീഡിയ കോമൺസിലും,
ആർക്കൈവ്.ഓർഗിലൂടെയും
അപ്‌ലോഡ് ചെയ്ത്  എല്ലാവരുമായും പങ്ക് വെച്ചത് ശ്രദ്ധിച്ചിട്ടുണ്ടാകുമല്ലോ.

അടുത്തിടെ അദ്ദേഹം ട്യൂബിങ്ങൻ സർവ്വകലാശാല ലൈബ്രറിയയിലുള്ള ഗുണ്ടർട്ട്
ശെഖരത്തിന്റെ ഡിജിറ്റല്‍ പതിപ്പ് ലഭ്യമാക്കാന്‍ നടത്തിയ ശ്രമങ്ങള്‍ ഫലവത്തായ
വിവരം ഏവരെയും അറിയിക്കുന്നു.

ട്യൂബിങ്ങൻ സർവ്വകലാശാല ലൈബ്രറിയയിലുള്ള ഗുണ്ടർട്ട് ശെഖരം ഡിജിറ്റൈസ്
ചെയ്യാൻ “Gundert
legacy – a digitization  project of the University of Tuebingen”എന്ന പേരിൽ
ഒരു പദ്ധതി താമസിയാതെ തുടങ്ങും. ഹൈക്കെ മോസര്‍, സർവ്വകലാശാല ലൈബ്രറിയിലെ
റിസർച്ച് ഡയറക്ടറായ  Gabriele
Zeller<http://www.uni-tuebingen.de/en/facilities/universitaetsbibliothek/subjects-areas/fachreferenten-wissenschaftlicher-dienst/zeller.html>
തുടങ്ങി
നിരവധി പേര്‍ ഈ പദ്ധതിക്കായി സഹായങ്ങള്‍ ചെയ്തു കൊണ്ടിരിക്കുന്നു.

(കൂടുതല്‍ വിശദാംശങ്ങള്‍ ഷിജുവിന്റെ ഈ ബ്ലോഗിലുണ്ട് <http://shijualex.in/>)

ഇത് സംബന്ധിച്ച് ഒരു കൂട്ടായ്മ സെപ്റ്റംബര്‍ 12 ന് കൊച്ചി പ്രസ്സ്
അക്കാദമിയില്‍ നടക്കുകയുണ്ടായി. ഡോ. സ്കറിയ സക്കറിയ, ഹൈക്കെ മോസര്‍, പ്രസ്
അക്കാദമി സെക്രട്ടറി അജിത് കുമാര്‍ സായാഹ്ന ഫൗണ്ടേഷന്‍ പ്രതിധി
വിജയകുമാര്‍, മാധ്യമ
പ്രവര്‍ത്തകര്‍, വിക്കി പ്രവര്‍ത്തകര്‍, സ്വതന്ത്ര മലയാളം കമ്പ്യൂട്ടിംഗ്
പ്രവര്‍ത്തകരുമുണ്ടായിരുന്നു.


 ഗുണ്ടര്‍ട്ട് ശേഖരത്തിലെ പഴഞ്ചൊല്‍മാല, ഒരായിരം പഴഞ്ചൊല്ലുകള്‍ എന്നിവയുടെ
സ്‌കാനുകളടങ്ങിയ പെന്‍ഡ്രൈവ് ഡോ.ഹൈക്കെ മോസറില്‍ നിന്ന് ഡോ. സ്‌കറിയ സക്കറിയ
ഏറ്റുവാങ്ങി. ഗുണ്ടര്‍ട്ട് ശേഖരം പൊതുസമൂഹത്തിന് ലഭ്യമാക്കുന്നതിന്റെ
പ്രതീകമായി ഡോ. സ്‌കറിയ സക്കറിയ ഈ സ്‌കാനുകള്‍ മലയാളം വിക്കി പ്രവര്‍ത്തകനായ കെ.
മനോജിന് കൈമാറി.


 ഒരായിരംപഴഞ്ചൊല്ലുകള്‍<https://ml.wikisource.org/wiki/%E0%B4%92%E0%B4%B0%E0%B4%86%E0%B4%AF%E0%B4%BF%E0%B4%B0%E0%B4%82_%E0%B4%AA%E0%B4%B4%E0%B4%9E%E0%B5%8D%E0%B4%9A%E0%B5%8A%E0%B5%BD>ഐടി
@
സ്കൂള്‍ നേതൃതേത്വത്തില്‍
കൊല്ലം<https://ml.wikisource.org/wiki/%E0%B4%B8%E0%B4%82%E0%B4%B5%E0%B4%BE%E0%B4%A6%E0%B4%82:%E0%B4%92%E0%B4%B0%E0%B4%86%E0%B4%AF%E0%B4%BF%E0%B4%B0%E0%B4%82_%E0%B4%AA%E0%B4%B4%E0%B4%9E%E0%B5%8D%E0%B4%9A%E0%B5%8A%E0%B5%BD>
,കോട്ടയം,
<https://ml.wikisource.org/wiki/%E0%B4%B8%E0%B4%82%E0%B4%B5%E0%B4%BE%E0%B4%A6%E0%B4%82:%E0%B4%92%E0%B4%B0%E0%B4%86%E0%B4%AF%E0%B4%BF%E0%B4%B0%E0%B4%82_%E0%B4%AA%E0%B4%B4%E0%B4%9E%E0%B5%8D%E0%B4%9A%E0%B5%8A%E0%B5%BD>കണ്ണൂര്‍
ജില്ലകളിലെസ്കൂള്‍
കുട്ടികളുടെ<https://ml.wikisource.org/wiki/%E0%B4%B8%E0%B4%82%E0%B4%B5%E0%B4%BE%E0%B4%A6%E0%B4%82:%E0%B4%92%E0%B4%B0%E0%B4%86%E0%B4%AF%E0%B4%BF%E0%B4%B0%E0%B4%82_%E0%B4%AA%E0%B4%B4%E0%B4%9E%E0%B5%8D%E0%B4%9A%E0%B5%8A%E0%B5%BD>ശ്രമ
ഫലമായി ടൈപ്പ് ചെയ്ത് വിക്കി ഗ്രന്ഥശാലയില്‍ ചേര്‍ത്തിട്ടുണ്ട്.
സായാഹ്ന ഫൗണ്ടേഷന്‍ പ്രവര്‍ത്തകര്‍ ഇത് ഇ ബുക്കായും ഇ പബ് എഡീഷനായും
പുറത്തിറക്കിയതും അന്നേ ദിവസം റിലീസ് ചെയ്തു.

സുനില്‍ പ്രഭാകര്‍, വിശ്വപ്രഭ, അശോകന്‍ ഞാറയ്ക്കല്‍, ഡോ. അജയ് ബാലചന്ദ്രന്‍,
അനില്‍കുമാര്‍, സൂരജ് കേനോത്ത് തുടങ്ങി നിരവധി സുഹൃത്തുക്കള്‍ ഈ
കൂട്ടായ്മയ്ക്ക് നേതൃത്ത്വം നല്‍കി.

മാധ്യമങ്ങളില്‍ വന്ന ലിങ്കുകള്‍ :
മാതൃഭൂമി<http://www.mathrubhumi.com/technology/others/hermann-gundert-digital-malayalam-shiju-alex-kerala-press-accademy-gundert-legacy-malayalam-wikipedia-391142/>

ഹിന്ദു
<http://www.thehindu.com/todays-paper/tp-national/tp-kerala/german-university-presents-malayalam-the-legacy-of-gundert/article5127167.ece>
:

ചിത്രങ്ങള്‍<https://commons.wikimedia.org/w/index.php?search=gundert+legacy&title=Special%3ASearch>
-- 
Kannan shanmugam

_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l at lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l

To stop receiving messages from Wikiml-l please visit:
https://lists.wikimedia.org/mailman/options/wikiml-l


Manoj.K/മനോജ്.കെ
www.manojkmohan.com

"We are born free...No gates or windows can snatch our freedom...Use
GNU/Linux - it keeps you free."
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20130915/4495640b/attachment-0001.htm>


More information about the discuss mailing list