[smc-discuss] SMC- ക്യാമ്പ് : ഇടക്കാല അവലോകനം

sooraj kenoth soorajkenoth at gmail.com
Mon Sep 16 06:56:37 PDT 2013


സുഹൃത്തുക്കളേ,

ക്യാമ്പുകളെ കുറിച്ച് നേരത്തേ പറഞ്ഞിരുന്നെങ്കിലും ഏകദേശ രൂപം വന്നത്
ആഗസ്ത് 28ാം തീയതി പിജി സെന്ററില്‍‍ വെച്ച് നടന്ന കൂടി ആലോചനയ്ക്ക്
ശേഷമാണ്. പൊതുവേ മുഖ്യധാരയില്‍ നിന്ന് വിട്ടു നില്കുന്ന
polytechnic-കള്‍ക്ക് പ്രത്യേക പ്രാധാന്യം നല്‍കണമെന്നുള്ളത് ഒരു
പരിധിവരെ എന്റെ മാത്രം തീരുമാനം ആയിരുന്നു. അവിടേക്ക് എളുപ്പം പ്രവേശനം
കിട്ടും എന്ന ധാരണയില്‍ ഒന്ന് രണ്ട് engineering കോളേജുകളെ മാറ്റി
നിര്‍ത്തിയത് ഒരു പരാജയമായി. അതിന്റെ ഉത്തരവാദിത്തം ഞാന്‍
എറ്റെടുക്കുന്നു. കാസെടുക്കാന്‍ തയ്യാറായി ആകെ 18 പേരാണ് ഉണ്ടായിരുന്നത്.
പ്രതീക്ഷിച്ച/ആഗ്രഹിച്ച പോലെ polytechnic-കളില്‍ നിന്ന് ഒരു പ്രതികരണം
ലഭിച്ചിരുന്നെങ്കില്‍ ക്ലാസുകള്‍ വൃത്തിയായി കൈകാര്യം ചെയ്യണം
എന്നുള്ളതു് കൊണ്ടാണ് മറ്റുള്ള കോളേജുകളെ മാറ്റി നിര്‍ത്തിയത്.

അതുപോലെ വയനാട് നടത്തിയ ക്യാമ്പില്‍ പ്രാതിനിധ്യം തീരെ ഇല്ലാതെ പോയി.
ക്യാമ്പുകളോടൊപ്പം ഉള്ള പ്രചാരണ പരിപാടികളില്‍ കാര്യമായി മങ്ങിപ്പോയതാണ്
ഇതിനൊരു കാരണം. പിന്നെ കോളേജില്‍ ആ അറിയിപ്പ് എല്ലാവരിലേക്കും എത്താന്‍
മാത്രം സമയം ലഭിച്ചില്ല. മാത്രമല്ല അന്ന് അവിടെ മറ്റെന്തോ പരിപാടിയും
നടക്കുന്നുണ്ടായിരുന്നു.

ഇപ്പഴും നമ്മുടെ ഓണ്‍ലൈന്‍ പ്രചാരണം എങ്ങും എത്തിയതായി എനിക്ക്
തോന്നുന്നില്ല. കൂടുതല്‍ പേരെ വ്യക്തിപരമായും അല്ലാതേയും ഞാന്‍
ബന്ധപ്പെടാന്‍ ശ്രമിക്കുന്നുണ്ട്.

ഓണം അവധി ഉടനെ കഴിയും അതിന് മുന്നേ നമ്മളൊരുങ്ങണം. ഇനി അധികം ദിവസമില്ല.
നമുക്ക് ക്യാമ്പുകള്‍ നടത്താന്‍ പറ്റിയ സ്ഥലങ്ങളുടെ ഒരു
ലിസ്റ്റുണ്ടാക്കാന്‍ സഹായിക്കാമോ? സമയം കൂടി പറഞ്ഞല്‍ കാര്യങ്ങള്‍
എളുപ്പത്തില്‍ നീക്കാം. ആര്‍ക്കെങ്കില്‍ ഏതെങ്കിലും ഒരു പ്രദേശത്തിന്റെ
കാര്യങ്ങള്‍ മൊത്തമായി ഏറ്റെടുക്കാമെങ്കില്‍ കാര്യങ്ങള്‍ ഒന്നുകൂടി
എളുപ്പമാകുമായിരുന്നു.

-- 
Regards
Sooraj Kenoth
"I am Being the Change I Wish to See in the World"


More information about the discuss mailing list