[smc-discuss] [FEC:124380] Fwd: [ssug-malappuram] നിരീക്ഷകന്റെ കുറിപ്പുകളെപ്പറ്റി ടി.ടി. ശ്രീകുമാര്‍

Anivar Aravind anivar.aravind at gmail.com
Thu Sep 26 22:32:54 PDT 2013


നിരീക്ഷകന്റെ കുറിപ്പുകളെയും ജിനേഷിനെയും പറ്റി ഇന്നത്തെ മനോരമ യുവ യില്‍

http://www.manoramaonline.com/cgi-bin/mmonline.dll/portal/ep/malayalamContentView.do?contentId=15079155&programId=7940948&channelId=-1073751665&BV_ID=%40%40%40&tabId=8#.UkPggV1g7kR.facebook


2013/8/28 Praveen A <pravi.a at gmail.com>

> ---------- Forwarded message ----------
> From: "Anivar Aravind" <anivar.aravind at gmail.com>
> Date: Aug 28, 2013 8:19 PM
> Subject: [ssug-malappuram] നിരീക്ഷകന്റെ കുറിപ്പുകളെപ്പറ്റി ടി.ടി.
> ശ്രീകുമാര്‍
> To: "Discussion list of Swathanthra Malayalam Computing" <
> discuss at lists.smc.org.in>, "Malappuram SSUG" <
> ssug-malappuram at freelists.org>
>
> "നിരീക്ഷകന്റെ കുറിപ്പുകള്‍" എന്ന ജിനേഷിന്റെ ഓര്‍മ്മപ്പുസ്തകത്തെപ്പറ്റി T T
> Sreekumar ഫേസ്ബുക്കില്‍ എഴുതുന്നു
>
>
> https://www.facebook.com/photo.php?fbid=10151796272062716&set=a.80329382715.76690.655042715&type=1
>
>
> ജിനേഷ് (1986 - 2011); ജിനേഷ് മരിച്ചിട്ട് രണ്ടു വര്‍ഷമാകുന്നു. കഴിഞ്ഞ ദിവസം
> ബാംഗ്ളൂരില്‍ വച്ച് അനിവര്‍ അരവിന്ദ് ആണു “ഒരു നിരീക്ഷകന്റെ കുറിപ്പുകള്‍”
> എന്ന ഈ പുസ്തകം തന്നത്- ജിനേഷ് കെ. ജെ. യുടെ കുറിപ്പുകളുടെ സമാഹാരം. ജിനേഷിനെ
> എനിക്ക് പരിചയമില്ലെന്ന് പറയുന്നത് ശരിയല്ല. കഴിഞ്ഞ ഏതാനും വര്ഷം കേരളത്തിലെ
> സാമൂഹിക മാറ്റങ്ങളോടു നിരന്തരം പ്രതികരിച്ചുകൊണ്ടിരുന്ന ഒരു ചെറുപ്പക്കാരനെ
> അറിയാതെ പോകുന്നതെങ്ങനെ? പക്ഷെ നേരില്‍ കാണാനും സംസാരിക്കാനും കഴിഞ്ഞിട്ടില്ല.
> ഓര്‍മ്മകളില്‍ ഒരു കൂടികാഴ്ചയുടെ രേഖകളില്ല. എങ്കിലും നിത്യേനെയെന്നോണം,
> സോഷ്യല്‍ മീഡിയയില്‍, ചിലപ്പോഴെങ്കിലും മറ്റു സ്ഥലങ്ങളില്‍, അസ്വസ്ഥമായ ഒരു
> കാലത്തിന്റെ മിടിപ്പുകള്‍ എന്നവണ്ണം ജിനേഷ് എഴുതിക്കൊണ്ടിരുന്നത്
> വായിച്ചിരുന്നു. ഓര്‍ക്കാപ്പുറത്തു ജിനേഷ് മരണം എന്ന അവസാനത്തിലേക്ക്
> ഇറങ്ങിപ്പോയി.
>
> ജിനേഷിന്റെ എഴുതപ്പെട്ട വാക്കുകള്‍ സുഹൃത്തുക്കള്‍ സമാഹരിച്ചതാണ് ഈ പുസ്തകം.
> കാലത്തോട് ഒരു യുവാവ് നടത്തിയ ധീരമായ സംഭാഷണങ്ങള്‍. ചാറ്റ്കള്‍, ഇ-മെയിലുകള്‍,
> ലേഖനങ്ങള്‍, ചെറു കുറിപ്പുകള്‍. ചുറ്റുമുള്ളവരോട് നിറയെ പറയാനുണ്ടായിരുന്നത്
> കൊണ്ട് ജിനേഷ് എഴുതിക്കൊണ്ടിരുന്നു. ഇ-മെയിലുകളില്‍, ന്യൂസ് ഗ്രൂപ്പുകളില്‍,
> അച്ചടിയില്‍. ജിനേഷിന്റെ മനസ്സ് ഏറ്റവും പുതിയ ലോകത്തെ
> ആശ്ലേഷിക്കുന്നതായിരുന്നു. ആ കെട്ടിപ്പിടുത്തം സ്നേഹവും പരാതികളും
> പ്രത്യാശകളും നിറഞ്ഞതായിരുന്നു. മാറുന്ന ലോകത്തിലെ എല്ലാ അവകാശികളോടും, ലോകം
> ഇങ്ങനെ മാറിയാല്‍ മതിയോ എന്ന് ചോദിയ്ക്കാന്‍ തനിക്കുള്ള സ്നേഹപൂര്‍ണ്ണമായ
> വെമ്പല്‍ ജിനേഷ് മറച്ചു വച്ചില്ല. ഒരിക്കലും ജിനേഷ് നിരാശാഭരിതനായില്ല.
> രാഷ്ട്രീയമായി, എല്ലാ അര്‍ത്ഥത്തിലും എന്റെ സഹോദരനും സഖാവും ആയിരുന്നു ജിനേഷ്.
> അതുകൊണ്ടാണ് ആ ആകാംക്ഷകള്‍, സംശയങ്ങള്‍, വ്യാകുലതകള്‍, ആഹ്ലാദങ്ങള്‍ എന്റേത്
> കൂടിയാണ് എന്നെനിക്കു തോന്നുന്നത്. സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ മുതല്‍ സ്വത്വ
> പ്രതിസന്ധി വരെയുള്ള വിവിധ രാക്ഷ്ട്രീയപ്രശ്നങ്ങളോട് സമഗ്രതയോടെയും
> സംയമനത്തോടെയും പ്രതികരിക്കാന്‍ ജിനേഷിനു കഴിഞ്ഞു എന്നത് ‘പ്രായത്തെ കവിഞ്ഞ
> പക്വത’ എന്നൊക്കെ പറയാവുന്ന ഒന്നാണ്.
>
> ഈ പുസ്തകം വായിച്ചപ്പോള്‍ ഞാന്‍ ആലോചിച്ചത് ഇന്ന് വേറെ ആരുടെ എഴുത്താണ്
> എനിക്കിത്രയും യോജിക്കാന്‍ കഴിയുന്നതായി ഉള്ളത് എന്നായിരുന്നു. ഞാന്‍
> താദാത്മ്യം കൊള്ളുന്ന ഒരു കാലവും ലോകവും ജിനേഷിന്റെ എഴുത്തില്‍ നിറഞ്ഞു
> നില്‍ക്കുന്നതായി എനിക്ക് തോന്നുകയാണ്.
> ജിനേഷിന്റെ ഭാഷ തികച്ചും ആധുനികമായിരുന്നു. മാറുന്ന ലോകത്തിലെ പുതിയ
> രാഷ്ട്രീയത്തെ അത് കണ്ടെത്തുകയും സ്വന്തം ശൈലിയിലും രചനാ തന്ത്രങ്ങളിലും
> അലിയിച്ചു ചേര്‍ക്കുകയും ചെയ്തു.
> ഇംഗ്ലീഷിലും മലയാളത്തിലും ജിനേഷ് ഒരുപോലെ സമര്‍ത്ഥമായി എഴുതി. ആശയ
> സംവാദത്തിന്റെ മേഖലയില്‍ വലിയ സംഭാവനകളാണ് ജിനേഷ് നല്‍കിയിരിക്കുന്നത് എന്ന് ഈ
> പുസ്തകം വായിക്കുന്ന ആര്‍ക്കും മനസ്സിലാവും. ‘മലയാളിയുടെ പെണ്‍കാഴ്ച്ചയെ
> പറ്റി’ എന്ന കുറിപ്പില്‍ ജിനേഷ് പറയുന്നു: “വിലങ്ങിട്ടു നിര്‍ത്താന്‍ ഒരു
> ഗേള്‍ ഫ്രണ്ടോ, അല്ലെങ്കില്‍ ശക്തമായ ഒരു മാതൃ സാന്നിധ്യമോ ഇല്ലാത്ത എല്ലാ
> കേരളീയ യുവാക്കളും എന്നെപ്പോലെ തന്നെയാണ് എന്നാണ് എന്റെ അനുഭവ സാക്ഷ്യം.
> ദൈവത്തിന്റെ നാട്ടില്‍ കാമാഭ്രാന്തുമായി ജീവിക്കുന്നവരാണ് ഞങ്ങള്‍ എന്ന്
> എഴുതിത്തള്ളുന്നതിനു മുന്‍പ് എന്ത് സാമൂഹിക സാഹചര്യമാണ് ഞങ്ങളെ ഇങ്ങനെ
> ആക്കിത്തീര്‍ത്തത് എന്ന് മനസ്സിലാക്കിത്തരൂ.” ഈ സമൂഹത്തിന്റെ പുറത്തല്ല,
> ഇതിനുള്ളിലാണ് താനും എന്ന വലിയ രാഷ്ട്രീയമായ തിരിച്ചറിവാണ്
> ജിനേഷിനുണ്ടായിരുന്നത്. ഭൂമിക്കു പുറത്തു ചവുട്ടി നിന്ന് ഭൂമിയെ ചലിപ്പിക്കാം
> എന്ന് ജിനേഷ് വിശ്വസിച്ചില്ല.
>
> ലുക്കേമിയ ബാധിച്ചു ചിചികിത്സയിലായപ്പോള്‍ പോലും, എഴുതിയ ഹോസ്പിറ്റല്‍
> ലോഗുകളില്‍ അനന്യമായ രാഷ്ട്രീയ കൃത്യതയും സംയമനവും കാണിച്ചു ജിനേഷ്. ആസ്പത്രി
> കിടക്കയില്‍ നിന്ന് എഴുതുമ്പോഴും താന്‍ ഏര്‍പ്പെട്ടിരുന്ന സിവില്‍ സമൂഹ
> സംവാദങ്ങളെ കുറിച്ചും സമരങ്ങളെ കുറിച്ചുമാണ് ജിനേഷിനു പറയാനുണ്ടായിരുന്നത്.
> രോഗത്തിന് തൊട്ടു മുന്‍പ് താന്‍ ചെയ്യാന്‍ ആഗ്രഹിച്ചിരുന്ന വലിയ
> പ്രവര്‍ത്തനത്തെ കുറിച്ച് ജിനേഷ് പറയുന്നു: “ I was on the verge of starting
> to work for an NGO in “No UID” campaign since I want to make my presence in
> the scene. May be mow I can put a little more time into that”. Formula 1
> കറോട്ടമത്സരത്തിന്റെ വിവരങ്ങള്‍ വിശകലനാനാത്മകമായി എഴുതിയിരുന്നു ജിനേഷ്. അത്
> സൂചിപ്പിച്ചു ജിനേഷ് പറയുന്നു: “I missed two races while I was not well. I
> could try to report the rest and publish. Get a name of being first
> exclusive Malayalee formula 1reviewer”.
>
> ആധാര്‍ മുതല്‍ ഐ പി എല്ലും, കാറോട്ടവും, മലയാളികളുടെ സാമൂഹിക ബോധവും അടക്കം,
> തന്റെ മനസ്സിനെ മഥിക്കുന്ന കാലിക പ്രശനങ്ങളോട് നിരന്തരം പ്രതികരിക്കാന്‍
> സന്നദ്ധനായിരുന്നു ജിനേഷ്. ആ പ്രതികരണങ്ങളാവട്ടെ, കാലത്തിന്റെ ഏറ്റവും
> തീക്ഷ്ണമായ രാഷ്ട്രീയത്തോട് ചേര്‍ന്ന് നില്‍ക്കുന്നതായിരുന്നു. “ഒരു
> നിരീക്ഷകന്റെ കുറിപ്പുകള്‍” എന്ന ഈ പുസ്തകം എല്ലാവരും വായിക്കേണ്ടതാണ് എന്ന്
> ഞാന്‍ വിചാരിക്കുന്നു. ജിനേഷ് പോയപ്പോള്‍ നമുക്ക് നഷ്ടമായത് നാളെയുടെ ഒരു
> കരുത്തുറ്റ രാഷ്ട്രീയ ചിന്തകനെയാണ്. ജിനേഷ് ഉള്‍ക്കൊണ്ടതും മുന്നോട്ടു
> വച്ചതുമായ സിവില്‍ സമൂഹ രാഷ്ട്രീയത്തിനു കൂടുതല്‍ സംഭാവനകള്‍ ചെയ്യാന്‍ ജിനേഷ്
> ഇവിടെ ഉണ്ടായിരുന്നെങ്കില്‍ എന്ന് ഇതെഴുമ്പോള്‍ പൊട്ടിവീഴാത്ത ഒരു
> നീര്‍ത്തുള്ളി തടഞ്ഞ് വേദനിക്കുന്ന കണ്ണുകളോടെ ഞാന്‍ ആഗ്രഹിക്കുകയാണ്.
>
> ജിനേഷിന്റെ 15 സുഹൃത്തുക്കള്‍ ചേര്‍ന്നാണ് ‘അകം ബുക്സ്’ പ്രസിദ്ധീകരിച്ച
> (April 2013) ഇതിലെ ലേഖനങ്ങളും കുറിപ്പുകളും സമാഹരിച്ചത്. അതില്‍ പലരും വളരെ
> കാലമായി ഞാന്‍ അറിയുന്നവരും സ്നേഹിക്കുന്നവരുമാണ്. ഈ സാര്‍ഥകമായ പ്രയത്നത്തിനു
> അവരോടു ഞാന്‍ എന്റെ ഔപചാരികമായ നന്ദിയല്ല, നിറഞ്ഞ സ്നേഹമാണ് വീണ്ടും
> അറിയിക്കുന്നത്.
>
> --------
>
> പുസ്തകത്തിന്റെ പ്രിന്റഡ് കോപ്പി വേണ്ടവര്‍ ഇവിടെ പേരുചേര്‍ക്കുക. ഈ
> പേജില്‍നിന്നും ഡിജിറ്റല്‍ ആയി പിഡിഎഫ് വെര്‍ഷന്‍ ഡൌണ്‍ലോഡ് ചെയ്യാനും കഴിയും
> http://wiki.smc.org.in/Logbook_of_an_Observer_-_Publication
>
>  --
> You received this message because you are subscribed to the Google Groups
> "FEC-Fourth Estate Critique" group.
> To unsubscribe from this group and stop receiving emails from it, send an
> email to fourth-estate-critique+unsubscribe at googlegroups.com.
> To post to this group, send an email to
> fourth-estate-critique at googlegroups.com.
> Visit this group at http://groups.google.com/group/fourth-estate-critique.
> For more options, visit https://groups.google.com/groups/opt_out.
>
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20130927/da0c3d39/attachment-0002.htm>
-------------- next part --------------
A non-text attachment was scrubbed...
Name: 1092_32_1918_1864.jpg
Type: image/jpeg
Size: 141157 bytes
Desc: not available
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20130927/da0c3d39/1092_32_1918_1864-0002.jpg>


More information about the discuss mailing list