[smc-discuss] SMC in FUEL-GILT Conference
Anish A
aneesh.nl at gmail.com
Sun Sep 15 01:23:32 PDT 2013
2013, സെപ്റ്റംബർ 8 10:34 AM ന്, Anivar Aravind <anivar.aravind at gmail.com>എഴുതി:
> സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് പ്രവര്‍ത്തകരായ അനീഷ് എ, അനി പീറ്റര്‍
> (റെഡ്‌ഹാറ്റ്) , അനിവര്‍ അരവിന്ദ് (ICFOSS പ്രതിനിധിയായി) എന്നിവര്‍
> പൂനെയില്‍ വച്ചു നടന്ന FUEL GILT കോണ്‍ഫറന്‍സില്‍ പങ്കെടുത്തു.
> ഇന്ത്യന്‍ഭാഷകളുടെ കമ്പ്യൂട്ടിങ്ങ് രംഗത്തു പ്രവര്‍ത്തിക്കുന്ന നിരവധി പേര്‍ ഈ
> കോണ്‍ഫറന്‍സിന്റെ ഭാഗമായിരുന്നു
>
> http://fuelproject.org/gilt2013/program
>
>
> കൂടുതല്‍ വിവരങ്ങള്‍ അനീഷ് തിരിച്ചെത്തിയതിശേഷം പങ്കുവെക്കുമെന്നു കരുതുന്നു
> <http://fuelproject.org/gilt2013/program>
>
>
താമസിച്ചതിന് ക്ഷമിക്കുക. താഴെപറയുന്ന കാര്യങ്ങള്‍ അവിടെ നടന്നു, ധാരണയായി.
൧. സ്വതന്ത്രമലയാളംകമ്പ്യൂട്ടിങ്ങിന്റെ ഒരു വ്യാഴവട്ടത്തിന്റെ
സ്പോണ്‍സര്‍ഷിപ്പ് സംബന്ധിച്ച് റെഡ്ഹാറ്റ്, മോസില തുടങ്ങിയവരുമായി ചര്‍ച്ച
നടത്തി. റെഡ്ഹാറ്റില്‍ നിന്ന് അനുകൂലമായ മറുപടി ഉണ്ടായിട്ടുണ്ട്. ഉടനെ അതിലൊരു
വ്യക്തത പ്രതീക്ഷിക്കാം. മോസിലയുടെ കാര്യം അറിയില്ല.
൨. പ്രധാനമായും പ്രാദേശികവല്‍ക്കരണമായിരുന്നു വിഷയം. നമുക്ക് ഉപയോഗിക്കാന്‍
പറ്റുന്ന ഒരുപാട് ഉപകരണങ്ങളും പ്രക്രീയകളും മനസിലാത്താന്‍ പറ്റി. സ്വമകയുടെ
സെര്‍വ്വറില്‍ റെഡ്ഹാറ്റ് ഉണ്ടാക്കിയ ZANATA എന്ന സോഫ്റ്റ്‌വെയര്‍
ഇന്‍സ്റ്റാള്‍ ചെയ്യുന്നതിനെ പറ്റി ചര്‍ച്ച നടത്തി. പ്രാദേശികവത്കരണത്തിന് അത്
സഹായിക്കും എന്ന് തോന്നുന്നു.
൩. നമ്മുടെ ജിനേഷും കൂടി ചേര്‍ന്ന് വികസിപ്പിച്ച മലയാളത്തിനു വേണ്ടിയുള്ള
ഒസിആര്‍ സ്വതന്ത്ര ലൈസന്‍സില്‍ പുറത്തിറക്കണമെന്ന് ശ്രീ. മഹേഷ്
കുല്‍കര്‍ണിയോട് പൊതു വേദിയില്‍ വെച്ച് തന്നെ അതിനു പിന്നിലെ ജിനേഷിന്റെ
പരിശ്രമം അടിവരയിട്ടുകൊണ്ടുതന്നെ അനിവര്‍ ആവശ്യപെട്ടു. സിഡാക് ഡയറക്ടര്‍
അനുകൂലമായ മറുപടി നല്‍കിയിട്ടുണ്ട്. ഫോളോഅപ്പ് വേണ്ടിവരുന്ന ഒന്നാണിത്.
൪. വിക്കിമീഡിയ ഫൌണ്ടേഷനില്‍ പ്രവര്‍ത്തിക്കുന്ന വ്യക്തികളെ കാണാനും അവരോട്
ആശയവിനിമയം നടത്താനും സാധിച്ചു.
൫. മോസില ഫൌണ്ടേഷനില്‍ പ്രവര്‍ത്തിക്കുന്നവരോട് മലയാളം, ഇന്ത്യന്‍ ഭാഷകളിലെ
പങ്കാളിത്തം മെച്ചപെടുത്തുന്നതിനുള്ള ചര്‍ച്ച നടത്തി. നമ്മള്‍
അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ അവരെ ബോധ്യപ്പെടുത്താനും കഴിഞ്ഞു.
൬. മലയാളം കമ്പ്യൂട്ടിങ്ങില്‍ നടക്കുന്ന കാര്യങ്ങള്‍ കൂടുതല്‍ ആളുകളിലേക്ക്
എത്തിക്കാനും ചര്‍ച്ച ചെയ്യുവാനും കഴിഞ്ഞു. തിരിച്ചും അവരുടെ ഭാഷയില്‍
നടക്കുന്ന കാര്യങ്ങള്‍ അറിഞ്ഞു.
പൊതുവില്‍ നല്ല പ്രയോജനമുള്ള ഒരു കോണ്‍ഫറന്‍സായിരുന്നു അത്.
--
Regards,
Anish A,
Technical Lead,
HelloInfinity
http://aneesh.nl
സ്വാതന്ത്ര്യം തന്നെയമൃതം സ്വാതന്ത്ര്യം തന്നെ ജീവിതം
പാരതന്ത്ര്യം മാനികള്‍ക്ക് മൃതിയെക്കാള്‍ ഭയാനകം
- മഹാകവി കുമാരനാശാന്‍
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20130915/f366b0a1/attachment-0003.htm>
More information about the discuss
mailing list