[smc-discuss] SMC ക്യാമ്പ്- Coimbatore

sooraj kenoth soorajkenoth at gmail.com
Tue Sep 24 11:44:34 PDT 2013


24/09/13-നു Anivar Aravind <anivar.aravind at gmail.com> എഴുതിയിരിക്കുന്നു:
> I think we need to narrow down the focus to Possible attendance in Thrissur
> Program now.
> Sessions too far may not help in mobilising students.
> We can take sessions outside kerala after the Inaugural event of 12 year
> celebrations.

അതുകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്? ആരെങ്കിലും എവിടെയെങ്കിലും പരിപാടി
നടത്തുണ്ടെങ്കല്‍ അതിനെ തടസപ്പെടുത്തേണ്ട ആവശ്യം എന്താണ്? ഉള്ളത്രയും
പരിപാടി നടക്കില്ലേ? കയ്യിലുള്ളതിനെ വിട്ട് പറക്കുന്നതിനെ പിടക്കണം
എന്നാണോ പറയുന്നത്?

തൃശ്ശൂരും MES-ലും CET-യിലും video streaming/conference സൌകര്യം
ഏര്‍പ്പാടാക്കിയാല്‍ തീര്‍ത്തും വ്യത്യസ്തമായ ഒരു ക്യാമ്പ് നടത്താം എന്ന്
മനോജ് പറഞ്ഞു. അതിന്റെ ബാക്കി കാര്യങ്ങള്‍ അന്വേഷിച്ച് ഏര്‍പ്പാടാക്കാന്‍
ഞാന്‍ രണ്ട് പേരെ നേരിട്ട് വിളിച്ച് ഏല്പിച്ചു. പ്രവീണ്‍ ജിസ് ടിവിയെ
കുറിച്ച് ലിസ്റ്റിലിട്ട അഭിപ്രയാത്തിന് മറുപടി ഇല്ലാതെ വന്നപ്പോ ആ
ത്രെഡ്രും അതിന്റെ ബാക്കിയും അവിടം കൊണ്ട് നിന്നു.

2013/9/24, Anivar Aravind <anivar.aravind at gmail.com>:
> On Tue, Sep 24, 2013 at 7:47 PM, Ark Arjun <arkarjun at gmail.com> wrote:
> If it helps, go ahead with it .  My worry is limited no. of volunteers.

മനസ്സിലായില്ല. ഒരേ ദിവസം പതിനാല് സ്ഥലത്ത് പരിപാടി നടത്താന്‍ back-up
plan ഉള്‍പ്പടേ 18 പേര് ഉണ്ടായിരുന്നു. പ്രവീണിനെയോ മനോജിനേയോ പോലെ
ലിസ്റ്റില്‍ ആക്റ്റീവ് ആയ ആളെ ഉള്‍ക്കൊള്ളിച്ചല്ല ഈ 18പേരുടെ
ലിസ്റ്റുണ്ടാക്കിയത്. പിന്നെ അവര് നമ്മുടെ ആരുടെ എങ്കിലും
സൌകര്യത്തിനായിരിക്കണം ക്ലാസെടുക്കുന്നത് എന്നൊന്നും പറയാനാവില്ല.
സാധ്യമായ സമയം നമ്മള്‍ പറയും, അവര്‍ക്ക് സൌകര്യമുള്ള സമയം അവരും പറയും.
രണ്ടും കൂടിച്ചേരുന്ന ദിവസം പരിപാടി നടത്തും. അപ്പോള്‍ അവര്‍ SMC-യുടെ
ഭാഗമല്ല എന്നുണ്ടോ?

ഏഴാം തീയതി ഏഴ് സ്ഥലങ്ങളില്‍ മാത്രമായി പരിപാടി ഒതുങ്ങിപ്പോയത്
ആളില്ലാത്തതുകൊണ്ടല്ല, സ്ഥലം കിട്ടാത്തതുകൊണ്ടായിരുന്നു. അത് എന്റെ ഒരു
mismanagement -കൊണ്ടാണ്. അത് ഞാന്‍ മുന്‍പ് ഒരു കത്തില്‍ പറഞ്ഞിരുന്നു.
ആ കത്ത് ക്ലാസെടുക്കാന്‍ തയ്യാറായ, ലിസ്റ്റ് ഫോളോ ചെയ്യുന്ന എല്ലാവരോടും
ഉള്ള ക്ഷമാപണം ആയിരുന്നു.

കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്കുള്ളില്‍ ലിസ്റ്റില്‍ വന്ന പുതിയ/തിരിച്ചു
വന്ന എത്ര ആളുകളെ/പേരുകള്‍ അനിവര്‍ ശ്രദ്ധിച്ചു?

> And some of our active people are Cycling during these peak days . :-(

അതിന്റെ പ്രശ്നം എന്താണ്? ഞാന്‍ മുന്നേയും ഫോണ്‍വിളിച്ച് ആളുകളെ
co-ordinate ചെയ്യുകയായിരുന്നു. ഇപ്പഴും അതുതന്നെയാണ് ചെയ്യുന്നത്. ഞാന്‍
ഏറ്റെടുത്തത് ക്യാമ്പുളുടെ co-ordination ആണ്. cycling നടക്കുമ്പോഴും
ഞാനത് ചെയ്യുന്നുണ്ട്. ഇനിയിപ്പോ ഞാന്‍ SMC-യുടെ പുറത്താണ് എന്നൊരു
അര്‍ത്ഥം ഞാന്‍ വ്യാഖ്യാനിക്കണോ? അതോ pirate എന്ന വാക്കിനെ അനിവര്‍
ഭയക്കുന്നുണ്ടോ?

pirate cycling ഒരു mobilization campaign ആണ്. അത് ചര്‍ച്ചചെയുന്ന
വിഷയങ്ങള്‍ SMC-യില്‍ മാത്രം ഒതുങ്ങുന്നില്ല എന്ന് മാത്രം. കൂടുതല്‍
വ്യക്തത വേണമെങ്കില്‍ ഈ ലിങ്കിലെ കാര്യങ്ങള്‍ വായിച്ച് നോക്കാം.
https://www.loomio.org/discussions/7123

-- 
Regards
Sooraj Kenoth
"I am Being the Change I Wish to See in the World"


More information about the discuss mailing list