[smc-discuss] #SMC12 സ്പോണ്‍സര്‍ഷിപ്പ്

manoj k manojkmohanme03107 at gmail.com
Fri Sep 27 11:26:01 PDT 2013


വിക്കിപീഡിയ ഇന്ത്യ ചാപ്റ്ററിനോട് നമ്മുടെ പരിപാടിയ്ക്കായി സ്പോണ്‍സര്‍ഷിപ്പ്
സാധ്യതയുണ്ടോ എന്ന് അന്വേഷിച്ചിരുന്നു. സ്പോണ്‍സര്‍ഷിപ്പ് എന്ന രീതിയില്‍
തരാനാകില്ലെന്നറിയിച്ചു. ഇതോടനുബന്ധിച്ച് നടക്കുന്ന വിക്കിസംഗമത്തിലേക്ക്
വരുന്ന ചിലവുകള്‍ക്ക് ഒരു ഗ്രാന്റ് റിക്വസ്റ്റ് ഇടാനുള്ള ഉപദേശമാണ് കിട്ടിയത്.
അതനുസരിച്ച് ഞാന്‍ ഒരു അപേക്ഷ ഇവിടെ
<http://wiki.wikimedia.in/Grants/Wikitrack_at_SMC12_Year_Celebrations>സമര്‍പ്പിച്ചിട്ടുണ്ട്.
ഇത് പാസാകുമോ എന്നറിയില്ല.

ഗ്രന്ഥശാല സിഡിയുടെ രണ്ടാം പതിപ്പിന്റെ റിലീസും ഇതോടൊപ്പം നടത്തണമെന്നാണ്
ആഗ്രഹിച്ചിരുന്നത്. ഉള്ളടക്കവും സാങ്കേതികപ്രശ്നങ്ങളുടെ പരിഹാരവും തയ്യാറായി
വരുന്നതേയുള്ളൂ. നിലവില്‍ ഇതിന്റെ റിലീസിന് കുറച്ച് പതിപ്പുകള്‍ റൈറ്റ്
ചെയ്യുകയും ബാക്കി നമ്മുടെ ഫ്രീഡം ടൊസ്റ്ററില്‍ ലഭ്യമാക്കാനുമായിരുന്നു ആദ്യം
വിചാരിച്ചത്. സിഡിയ്ക്കുള്ള പണം കൂടി ഗ്രാന്റ് പ്രൊപ്പോസലില്‍
ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ലഭ്യമാകുകയാണെങ്കില്‍ നല്ലത് :)
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20130927/c218bb0b/attachment-0003.htm>


More information about the discuss mailing list