[smc-discuss] #SMC12 സ്പോണ്‍സര്‍ഷിപ്പ്

Anivar Aravind anivar.aravind at gmail.com
Fri Sep 27 12:07:07 PDT 2013


2013/9/27 manoj k <manojkmohanme03107 at gmail.com>

> വിക്കിപീഡിയ ഇന്ത്യ ചാപ്റ്ററിനോട് നമ്മുടെ പരിപാടിയ്ക്കായി സ്പോണ്‍സര്‍ഷിപ്പ്
> സാധ്യതയുണ്ടോ എന്ന് അന്വേഷിച്ചിരുന്നു.
>

ഒന്നു വ്യക്തത വരുത്തട്ടെ ,  മനോജ് പറഞ്ഞതു പ്രകാരം സ്പോണ്‍സര്‍ഷിപ്പ്
ഈമെയില്‍ അയച്ചിരുന്നു. കിട്ടുന്ന സഹായം വിക്കിപ്രവര്‍ത്തകര്‍ക്കും വിക്കി
അനുബന്ധ പരിപാടികള്‍ക്കും എന്ന രീതിയില്‍ തന്നെയാണു് ചോദിച്ചിരുന്നതു്



> സ്പോണ്‍സര്‍ഷിപ്പ് എന്ന രീതിയില്‍ തരാനാകില്ലെന്നറിയിച്ചു.
>

ഇങ്ങനെ അറിയിച്ചിട്ടില്ല. മൈക്രോഗ്രാന്‍ഡ്സ് എന്ന പരിപാടി ചാപ്റ്ററിനുള്ളതു്
ചില വിക്കിപീഡിയ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ കൂടുതല്‍ വ്യക്തതയോടെ
ബജറ്റ് സ്പ്ലിറ്റ് ചെയ്ത് തുറന്ന രീതിയില്‍ അപേക്ഷിക്കുന്നയായിരിക്കും
കൂടുതല്‍  നല്ലതെന്നു ഞാന്‍ വിക്കിമീഡിയ ഇന്ത്യാ ചാപ്റ്റര്‍ സെക്രട്ടറി
കാര്‍ത്തിക് നാടാര്‍ക്ക് എഴുതുകയായിരുന്നു


> ഇതോടനുബന്ധിച്ച് നടക്കുന്ന വിക്കിസംഗമത്തിലേക്ക് വരുന്ന ചിലവുകള്‍ക്ക് ഒരു
> ഗ്രാന്റ് റിക്വസ്റ്റ് ഇടാനുള്ള ഉപദേശമാണ് കിട്ടിയത്.
>

ഇങ്ങനെ ഒരു ഉപദേശം ഔദ്യോഗികമായി ഉണ്ടായിട്ടില്ല, നമ്മള്‍ പ്രപ്പോസ് ചെയ്തതാണു്


> അതനുസരിച്ച് ഞാന്‍ ഒരു അപേക്ഷ ഇവിടെ
> <http://wiki.wikimedia.in/Grants/Wikitrack_at_SMC12_Year_Celebrations>സമര്‍പ്പിച്ചിട്ടുണ്ട്.
> ഇത് പാസാകുമോ എന്നറിയില്ല.
>

ഇതു കൂട്ടായി തയ്യാറാക്കി മനോജിന്റെ മുന്‍കൈയില്‍ സമര്‍പ്പിച്ചതാണു്. ഇന്നത്തെ
ബോര്‍ഡ് കോളിനുശേഷം മറുപടി പറയാമെന്നാണു് പറഞ്ഞിരുന്നതു് . കാത്തിരിക്കുന്നു


>
> ഗ്രന്ഥശാല സിഡിയുടെ രണ്ടാം പതിപ്പിന്റെ റിലീസും ഇതോടൊപ്പം നടത്തണമെന്നാണ്
> ആഗ്രഹിച്ചിരുന്നത്. ഉള്ളടക്കവും സാങ്കേതികപ്രശ്നങ്ങളുടെ പരിഹാരവും തയ്യാറായി
> വരുന്നതേയുള്ളൂ. നിലവില്‍ ഇതിന്റെ റിലീസിന് കുറച്ച് പതിപ്പുകള്‍ റൈറ്റ്
> ചെയ്യുകയും ബാക്കി നമ്മുടെ ഫ്രീഡം ടൊസ്റ്ററില്‍ ലഭ്യമാക്കാനുമായിരുന്നു ആദ്യം
> വിചാരിച്ചത്. സിഡിയ്ക്കുള്ള പണം കൂടി ഗ്രാന്റ് പ്രൊപ്പോസലില്‍
> ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ലഭ്യമാകുകയാണെങ്കില്‍ നല്ലത് :)
>
>
നടന്നാല്‍ നല്ലതു് .
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20130928/6c8ef081/attachment-0003.htm>


More information about the discuss mailing list