[smc-discuss] #SMC12 സ്പോണ്‍സര്‍ഷിപ്പ്

manoj k manojkmohanme03107 at gmail.com
Fri Sep 27 12:44:47 PDT 2013


തിരുത്തിന് നന്ദി. പരിപാടിയ്ക്കുള്ള ബഡ്ജറ്റ് തയ്യാറാക്കി
സമര്‍പ്പിക്കുന്നതില്‍ മാത്രമേ ഇടപെട്ടിരുന്നുള്ളൂ. മറ്റുമെയിലുകള്‍ ഫോളോപ്പ്
ചെയ്തിരുന്നില്ല.

2013/9/28 Anivar Aravind <anivar.aravind at gmail.com>

>
>
>
> 2013/9/27 manoj k <manojkmohanme03107 at gmail.com>
>
>> വിക്കിപീഡിയ ഇന്ത്യ ചാപ്റ്ററിനോട് നമ്മുടെ പരിപാടിയ്ക്കായി
>> സ്പോണ്‍സര്‍ഷിപ്പ് സാധ്യതയുണ്ടോ എന്ന് അന്വേഷിച്ചിരുന്നു.
>>
>
> ഒന്നു വ്യക്തത വരുത്തട്ടെ ,  മനോജ് പറഞ്ഞതു പ്രകാരം സ്പോണ്‍സര്‍ഷിപ്പ്
> ഈമെയില്‍ അയച്ചിരുന്നു. കിട്ടുന്ന സഹായം വിക്കിപ്രവര്‍ത്തകര്‍ക്കും വിക്കി
> അനുബന്ധ പരിപാടികള്‍ക്കും എന്ന രീതിയില്‍ തന്നെയാണു് ചോദിച്ചിരുന്നതു്
>
>
>
>> സ്പോണ്‍സര്‍ഷിപ്പ് എന്ന രീതിയില്‍ തരാനാകില്ലെന്നറിയിച്ചു.
>>
>
> ഇങ്ങനെ അറിയിച്ചിട്ടില്ല. മൈക്രോഗ്രാന്‍ഡ്സ് എന്ന പരിപാടി ചാപ്റ്ററിനുള്ളതു്
> ചില വിക്കിപീഡിയ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ കൂടുതല്‍ വ്യക്തതയോടെ
> ബജറ്റ് സ്പ്ലിറ്റ് ചെയ്ത് തുറന്ന രീതിയില്‍ അപേക്ഷിക്കുന്നയായിരിക്കും
> കൂടുതല്‍  നല്ലതെന്നു ഞാന്‍ വിക്കിമീഡിയ ഇന്ത്യാ ചാപ്റ്റര്‍ സെക്രട്ടറി
> കാര്‍ത്തിക് നാടാര്‍ക്ക് എഴുതുകയായിരുന്നു
>
>
>> ഇതോടനുബന്ധിച്ച് നടക്കുന്ന വിക്കിസംഗമത്തിലേക്ക് വരുന്ന ചിലവുകള്‍ക്ക് ഒരു
>> ഗ്രാന്റ് റിക്വസ്റ്റ് ഇടാനുള്ള ഉപദേശമാണ് കിട്ടിയത്.
>>
>
> ഇങ്ങനെ ഒരു ഉപദേശം ഔദ്യോഗികമായി ഉണ്ടായിട്ടില്ല, നമ്മള്‍ പ്രപ്പോസ്
> ചെയ്തതാണു്
>
>
>> അതനുസരിച്ച് ഒരു അപേക്ഷ ഇവിടെ
>> <http://wiki.wikimedia.in/Grants/Wikitrack_at_SMC12_Year_Celebrations>സമര്‍പ്പിച്ചിട്ടുണ്ട്.
>> ഇത് പാസാകുമോ എന്നറിയില്ല.
>>
>
> ഇതു കൂട്ടായി തയ്യാറാക്കി മനോജിന്റെ മുന്‍കൈയില്‍ സമര്‍പ്പിച്ചതാണു്.
> ഇന്നത്തെ ബോര്‍ഡ് കോളിനുശേഷം മറുപടി പറയാമെന്നാണു് പറഞ്ഞിരുന്നതു് .
> കാത്തിരിക്കുന്നു
>
>
>>
>> ഗ്രന്ഥശാല സിഡിയുടെ രണ്ടാം പതിപ്പിന്റെ റിലീസും ഇതോടൊപ്പം നടത്തണമെന്നാണ്
>> ആഗ്രഹിച്ചിരുന്നത്. ഉള്ളടക്കവും സാങ്കേതികപ്രശ്നങ്ങളുടെ പരിഹാരവും തയ്യാറായി
>> വരുന്നതേയുള്ളൂ. നിലവില്‍ ഇതിന്റെ റിലീസിന് കുറച്ച് പതിപ്പുകള്‍ റൈറ്റ്
>> ചെയ്യുകയും ബാക്കി നമ്മുടെ ഫ്രീഡം ടൊസ്റ്ററില്‍ ലഭ്യമാക്കാനുമായിരുന്നു ആദ്യം
>> വിചാരിച്ചത്. സിഡിയ്ക്കുള്ള പണം കൂടി ഗ്രാന്റ് പ്രൊപ്പോസലില്‍
>> ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ലഭ്യമാകുകയാണെങ്കില്‍ നല്ലത് :)
>>
>>
> നടന്നാല്‍ നല്ലതു് .
>
>
>
> _______________________________________________
> Swathanthra Malayalam Computing discuss Mailing List
> Project: https://savannah.nongnu.org/projects/smc
> Web: http://smc.org.in | IRC : #smc-project @ freenode
> discuss at lists.smc.org.in
> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>
>
>
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20130928/dd0665b0/attachment-0003.htm>


More information about the discuss mailing list