[smc-discuss] [Pirates Discuss] Pirate Movement @ Kairaly People Channel

sooraj kenoth soorajkenoth at gmail.com
Mon Sep 30 18:42:58 PDT 2013


2013, സെപ്റ്റംബർ 30 11:22 PM നു, manoj k <manojkmohan---- at gmail.com> എഴുതി:
> കൃതികള്‍ സ്വതന്ത്രലൈസന്‍സിലേക്ക് പ്രസിദ്ധീകരിച്ച ആല്‍മരങ്ങളെ അറിയാത്ത
> ഇവരൊക്കെ എവിടെത്തെ പൈറേറ്റുകളാ.. :P

എന്റെ മാഷേ പെട്ടന്ന് നാവിന്റെ തുമ്പത്തുകിട്ടിയ ഒരു പേര് പറഞ്ഞു എന്നേ ഉള്ളൂ.

> ഇതല്ലാതെ ഒട്ടനവധി പ്രസ്ഥാനങ്ങളുടേയും സംഘടനകളുടേയും പബ്ലിക്കേഷനുകള്‍
> ഇക്കാലത്ത് സ്വതന്ത്രലൈസന്‍സിലേക്ക് മാറിക്കൊണ്ടിരിക്കുന്നു. ശാസ്ത്രസാഹിത്യ
> പരിഷത്തിനെപ്പോലുള്ളവര്‍ അത് അവരുടെ ഒരു പോളിസി തന്നെയായി പ്രഖ്യാപിച്ചിരുന്നു.

തീര്‍ച്ചയായും ഇതെല്ലാം തന്നെ എല്ലാവരേയും അറിയിക്കേണ്ടതാണ്. പരിപാടി
റെക്കാര്‍ഡിങ്ങ് നടക്കുന്നതിന് ഒന്നര മണിക്കൂര്‍ മുന്നേ ഞങ്ങള്‍ അവിടെ
എത്തിയിരുന്നു. ഞങ്ങള്‍ വിശദമായ ഒരു ചര്‍ച്ച നടത്തിയിരുന്നു. ഭാഷ
കൂറേകൂടി ലളിതമാക്കണം എന്നൊരു കാര്യം ആദ്യമേ പറഞ്ഞിരുന്നു. മനസ്സില്‍
കുറിച്ചതില്‍ വലിയൊഭാഗം പ്രകടിപ്പിക്കാന്‍ സാധിച്ചില്ല. എങ്കിലും
അടിസ്ഥാന ആശയം വ്യക്തമായി പറയാന്‍ സാധിച്ചു. തീര്‍ച്ചയായും കാര്യങ്ങള്‍
വളരെ വ്യക്തമാവുന്ന രീതിയില്‍ ചോദ്യങ്ങള്‍ ചോദിച്ചതും അത് എഡിറ്റ് ചെയ്ത്
വൃത്തിയാക്കിയതും അവതാരകന്റേയും അതിന്റെ പിന്നണി പ്രവര്‍ത്തകരുടേയും
കഴിവ് തന്നെയാണ്.

ഞങ്ങളുടെ ഭാഷ കുറേ കൂടി മെച്ചപ്പെടുത്താനുണ്ട്.

-- 
Regards
Sooraj Kenoth
"I am Being the Change I Wish to See in the World"


More information about the discuss mailing list