[smc-discuss] Fwd: [gnu.org #880039] copyleft.po, ubuntu-spyware.po - ml

Nandakumar nandakumar96 at gmail.com
Mon Jan 13 04:13:36 PST 2014


>> ശാസ്ത്രസാങ്കേതിക പദങ്ങള്‍ മലയാളത്തില്‍ പറ്റില്ലായെന്നു പൊതുവേ ഒരു ധാരണയുണ്ട്.
അത്തരം യാതൊരു ധാരണയും എനിയ്ക്കില്ല (എന്നെ അടുത്തറിയുന്നവര്‍ക്കറിയാം).
ചില സന്ദര്‍ഭങ്ങളില്‍ തെറ്റായ രീതിയില്‍ മലയാളം
ഉപയോഗിയ്ക്കുന്നതിനേക്കാള്‍ എന്തുകൊണ്ടും നല്ലത് ലിപിമാറ്റം തന്നെ.
സോഫ്റ്റ്‌വെയര്‍, മാല്‍വെയര്‍ എന്നിവയ്ക്കൊന്നും മലയാളം ആവശ്യമാണെന്ന്
തോന്നിയിട്ടില്ല. ‘ഇംഗ്ലീഷ്
 എന്ന് ഞാന്‍ തന്നെ പറയുന്നുണ്ടെങ്കിലും
ഇവയൊന്നും ഇംഗ്ലീഷല്ല, മറിച്ച് സാങ്കേതികഭാഷ മാത്രമാണെന്ന്
നമുക്കറിയാമല്ലോ.
ഊര്‍ജ്ജതന്ത്രത്തിന്റെ കാര്യം തന്നെയെടുക്കുക. മിക്ക സാങ്കേതികപദങ്ങളും
ഇംഗ്ലീഷില്‍നിന്നോ ഗ്രീക്കില്‍നിന്നോ എടുത്തിട്ടുള്ളവയാണ്. എന്നാല്‍
അവയ്ക്കൊന്നും ആ ഭാഷയിലെ അര്‍ത്ഥമല്ല ഉള്ളത്. പ്രധാനപ്പെട്ട
ഭൗതികപുസ്തകങ്ങള്‍ ഇക്കാര്യം ചൂണ്ടിക്കാട്ടുന്നുണ്ട്.
പ്രശ്നം ഇതൊന്നുമല്ല. ഉദാഹരണമായി, ഫ്രീ സോഫ്റ്റ്‌വെയര്‍ ഫൗണ്ടേഷന്‍
എന്നത് ഒരു കോര്‍പ്പറേഷനാണ്. അതിനുപകരം സ്വതന്ത്രസോഫ്റ്റ്‌വെയര്‍
പ്രസ്ഥാനം എന്ന് (ഞാനടക്കം) ഉപയോഗിയ്ക്കുന്നു. നിയമപരമായ കാര്യങ്ങളില്‍
ട്രേഡ്മാര്‍ക്കുകളുടെയും മറ്റും പരിഭാഷ ഉപയോഗിച്ചാല്‍ എന്തായിരിയ്ക്കും
അവസ്ഥ?

On 1/13/14, Manilal K M <libregeek at gmail.com> wrote:
> On 11 January 2014 13:45, Nandakumar <nandakumar96 at gmail.com> wrote:
>
>> You just use മാലീഷ്യസ്, മാല്‍വെയര്‍...
>> ഇത്തരം വാക്കുകളുടെ ലിപിയേ മാറ്റേണ്ടൂ. വായനക്കാര്‍ക്കും ഇംഗ്ലീഷാവും
>> സൗകര്യം. മലയാളലിപി, അത്രമാത്രം.
>>
> ഇതൊരു തെറ്റായ പ്രവണതയാണു്. പറ്റുന്നിടത്തൊക്കെ മലയാളം വാക്കുകള്‍ തന്നെ
> ഉപയോഗിക്കണം. വായനക്കാര്‍ക്കു് ഇംഗ്ലീഷാണു് സൌകര്യം എന്നതു് ഒരു മുന്‍വിധി
> മാത്രമായാണു് എനിക്കു തോന്നിയിട്ടുള്ളതു്. Default, reboot എന്നതു പോലും
> എന്താണന്നു അറിയാത്ത ആള്‍ക്കാരെ ഞാന്‍ കണ്ടിട്ടുണ്ട്.
>
> ‍ശാസ്ത്രസാങ്കേതിക പദങ്ങള്‍ മലയാളത്തില്‍ പറ്റില്ലായെന്നു പൊതുവേ ഒരു
> ധാരണയുണ്ട്. അതു മാറ്റിയെടുക്കാനുള്ള ഒരവസരം കൂടിയാണു് ഇത്തരം
> പരിഭാഷാപദ്ധതികള്‍.
>
> മണിലാല്‍
>


More information about the discuss mailing list