[smc-discuss] Good bye orkut

Pirate Praveen praveen at onenetbeyond.org
Sat Jul 5 22:47:25 PDT 2014


Orkut.com is shutting down, this is the message I got yesterday from google.

#orkut #google


പത്തു വര്‍ഷത്തെ ഊര്‍ജ്ജസ്വലമായ സംഭാഷണങ്ങള്‍ക്കും ബന്ധം ഊട്ടിയുറപ്പിക്കലുകള്‍ക്കും ശേഷം,
Orkut-നോട് വിടപറയാന്‍ നമ്മള്‍ ആരംഭിക്കുകയാണ്. കഴിഞ്ഞ ദശാബ്ദക്കാലത്ത്, YouTube,
Blogger, Google+ എന്നിവ ലോകത്തിന്റെ എല്ലാ കോണുകളില്‍ നിന്നും കമ്യൂണിറ്റികളെ സൃഷ്ടിച്ചു.
ഈ കമ്യൂണിറ്റികളുടെ വളര്‍ച്ച Orkut-ന്റെ വളര്‍ച്ചയെ പിന്നിലാക്കുന്നതായിരുന്നു, ഈ സോഷ്യല്‍
പ്ലാറ്റ്‌ഫോമുകള്‍ ഉപയോഗിക്കുന്ന ഓരോരുത്തര്‍ക്കുമായി സാധ്യമായത്ര തികവോടെ ഇവ ഒരുക്കാന്‍
ഊര്‍ജ്ജവും വിഭവങ്ങളും ഉപയോഗിക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചിരിക്കുന്നു.

September 30, 2014-ന് ഞങ്ങള്‍ Orkut പ്രവര്‍ത്തനം നിര്‍ത്തും. അതുവരെ, നിങ്ങള്‍ക്ക്
ബുദ്ധിമുട്ടൊന്നും ഉണ്ടാകാത്ത വിധം മാറ്റവുമായി പൊരുത്തപ്പെടാനുള്ള സമയം ലഭിക്കും. പ്രൊഫൈല്‍
ഡാറ്റ, കമ്യൂണിറ്റി പോസ്റ്റുകള്‍, ഫോട്ടോകള്‍ എന്നിവ Google Takeout (2016 സെപ്റ്റംബര്‍
വരെ ലഭ്യം) ഉപയോഗിച്ച് നിങ്ങള്‍ക്ക് എക്സ്‌പോര്‍ട്ട് ചെയ്യാം. September 30, 2014 മുതല്‍
ഓണ്‍ലൈനില്‍ ലഭ്യമാകുന്ന എല്ലാ പബ്ലിക്ക് കമ്യൂണിറ്റികളുടെയും ഒരു ശേഖരം ഞങ്ങള്‍
കാത്തുസൂക്ഷിക്കുന്നു. നിങ്ങളുടെ പോസ്റ്റുകളോ പേരോ കമ്യൂണിറ്റി ശേഖരത്തില്‍ ഉള്‍പ്പെടുത്താന്‍
താല്‍പ്പര്യപ്പെടുന്നില്ലെങ്കില്‍, നിങ്ങളുടെ Google അക്കൗണ്ടില്‍ നിന്ന് Orkut ശാശ്വതമായി
നീക്കംചെയ്യാനാകും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഞങ്ങളുടെ സഹായ കേന്ദ്രം സന്ദര്‍ശിക്കുക.

മഹത്തായ 10 വര്‍ഷങ്ങളാണ് കടന്നുപോയത്, സേവനം ഇപ്പോഴും സജീവമായി ഉപയോഗിക്കുന്നവരോട് ഞങ്ങള്‍
ക്ഷമ ചോദിക്കുകയാണ്. അടുത്ത പതിറ്റാണ്ടിലേക്കും അതിനപ്പുറത്തേക്കും കൂടുതല്‍ സംഭാഷണങ്ങള്‍ക്കും
കൂടുതല്‍ ബന്ധങ്ങള്‍ സൃഷ്ടിക്കാനും മറ്റ് ഓണ്‍ലൈന്‍ കമ്യൂണിറ്റികള്‍ നിങ്ങള്‍ ഉപയോഗപ്പെടുത്തുമെന്ന്
ഞങ്ങള്‍ പ്രതീക്ഷിക്കുന്നു.

#Diaspora will never be shut down as long as there are people who want
to keep it alive.

See savepoddery.com and learn how we saved poddery.com #poddery #savepoddery

Are you willing to put your entire communications in services that can
shut down anytime they feel?

This is not the first - google wave, google buzz, feed burner, and now
orkut. This won't be the last either. You have to make a choice -
convenience or liberty.

Would you miss orkut? Vote here https://poddery.com/posts/1226464



-------------- next part --------------
A non-text attachment was scrubbed...
Name: signature.asc
Type: application/pgp-signature
Size: 897 bytes
Desc: OpenPGP digital signature
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20140706/d7a6167b/attachment.pgp>


More information about the discuss mailing list