[smc-discuss] New font

manoj k manojkmohanme03107 at gmail.com
Sun Mar 23 04:32:31 PDT 2014


ഇങ്ക്സ്കേപ്പില്‍ വച്ച് വരച്ചതാണെന്ന് തോന്നുന്നു. നുമ്മ മുമ്പ് ഒരു ടൈറ്റില്
ഇതുപോലെ വരച്ചെടുത്തിരുന്നു.

നോഡുകള്‍ പരമാവധി കുറയ്ക്കുന്നത് നല്ലതാണ്. ഹിരണിന്റെ പൂര്‍ത്തിയാകാത്ത ഒരു
ഫോണ്ട് പ്രൊജക്റ്റ് http://hirandefects.blogspot.in/

വരച്ചെടുക്കുന്നത് ഫോണ്ട് ഫോര്‍ജ്ജില്‍ കേറ്റുന്നത് തന്നെയാണ് നല്ല പണി.
ആര്‍ക്ക് അര്‍ജുനും ഒരുമാതിരിപ്പെട്ട എല്ലാ അക്ഷരങ്ങളും ഇതുപോലെ വരച്ച്
വച്ചിട്ടുണ്ടെന്ന് സൂചിപ്പിച്ചിരുന്നു. പോസ്റ്ററുകളില്‍ ഓരോ അക്ഷരമായി
ഇറക്കുമതി ചെയ്തിട്ടാണ് ഇപ്പൊ തട്ടിക്കൂട്ടുന്നത്. :)

2014-03-23 16:53 GMT+05:30 Nandakumar <nandakumar96 at gmail.com>:

> നല്ല ഉദ്യമം. ഗിറ്റിലിട്ടിരിയ്ക്കുന്ന ചിത്രത്തിന് ചെറിയ പ്രശ്നങ്ങളുണ്ട്.
> വരയിലെ വെക്റ്ററുകളുടെ എണ്ണം വളരെ കൂടുതലാണ്. സ്മൂത്ത്നെസ്സ് പരമാവധി
> കൂട്ടി വരച്ച ശേഷം നോഡ് എഡിറ്റര്‍ ഉപയോഗിച്ച് ക്രമീകരിച്ചാല്‍ മതി.
> മുറിയ്ക്കാതെ, ഒറ്റ വരയില്‍ വരയ്ക്കാവുന്ന അക്ഷരങ്ങള്‍ അങ്ങനെ
> വരയ്ക്കുന്നതാണ് ഫോണ്ട് എഡിറ്ററുകള്‍ക്ക് അനുയോജ്യം.
>
> On 3/23/14, Manoj K. Puthiavila <puthiavila at gmail.com> wrote:
> > അറിയാവുന്നവർ നിർദ്ദേശങ്ങൾ നൽകി സഹായിക്കൂ....!!!
> >
> >
> >
> > 2014-03-23 14:14 GMT+05:30 Nithin Krishna <nithinkrishna.mec at gmail.com>:
> >
> >> മലയാളത്തിൽ ഒരു പുതിയ ഫോണ്ട്  ഉണ്ടാക്കുനതിനെകുരിച് നേരത്തേ
> >> സൂചിപ്പിച്ചിരുന്നു. അതിന് വേണ്ടി ഞാൻ കുറച്ച് അക്ഷരങ്ങളുടെ വെക്റ്റൊർ
> >> വരച്ചിട്ടുണ്ട്. അതിന്റെ ഗിറ്റ് page ഷെയർ ചെയ്യുന്നു. ഇങ്ങനെ തന്നെ ആണോ
> >> ഉണ്ടാക്കേണ്ടത് ?. എന്തു മാറ്റങ്ങൾ ആണ് വരുത്തേണ്ടതു.
> >>
> >>
> >> https://github.com/nitz000/font
> >>
> >> *Nithin Krishna.S*,
> >> Computer Science and Engineering.(2010-'14 batch,)
> >> Government Model Engineering College,Cochin
> >> nithinkrishna.mec at gmail.com
> >> +91 9496025427
> >>
> >> _______________________________________________
> >> Swathanthra Malayalam Computing discuss Mailing List
> >> Project: https://savannah.nongnu.org/projects/smc
> >> Web: http://smc.org.in | IRC : #smc-project @ freenode
> >> discuss at lists.smc.org.in
> >> http://lists.smc.org.in/listinfo.cgi/discuss-smc.org.in
> >>
> >>
> >>
> >
> >
> > --
> > Manoj K. Puthiyavila, (Ph: 9847948765)
> > Journalist,
> > Thiruvananthapuram -32,
> > Kerala, INDIA
> >
> _______________________________________________
> Swathanthra Malayalam Computing discuss Mailing List
> Project: https://savannah.nongnu.org/projects/smc
> Web: http://smc.org.in | IRC : #smc-project @ freenode
> discuss at lists.smc.org.in
> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>
>
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20140323/77d12b21/attachment-0003.htm>


More information about the discuss mailing list