[smc-discuss] [X-post] [OT] Research publications

sooraj kenoth soorajkenoth at gmail.com
Sun Nov 2 22:52:21 PST 2014


സുഹൃത്തുക്കളെ,
കഴിഞ്ഞ കുറച്ചു ദിവസമായി കേള്‍ക്കുന്ന ഒരു കാര്യമാണ് Research
publications എന്നത് വളരെ ചൂഷണം നടക്കുന്ന ഒരു സ്ഥലമാണ്, സ്വന്തം
പോക്കറ്റിലേയോ പൊതുഖജനാവിലേയോ പണം മുടക്കി പ്രസിദ്ധീകരിക്കുന്ന ഗവേഷണ
പ്രബദ്ധങ്ങള്‍ പ്രസാധകര്‍ക്ക് വെറുതെ തീറെഴുതികൊടുക്കുന്ന പരിപാടിയാണ്
എന്നൊക്കെ. പലയിടത്തും ഓടി നടന്ന് വായിച്ചിട്ടും ഇതിനെ കുറിച്ച് ഒന്നും
മനസ്സിലാവുന്നില്ല. ഇതിനെ കുറിച്ച് നിങ്ങള്‍ക്കറിയാവുന്ന വിവരങ്ങള്‍
പങ്കുവെക്കാമോ?

നല്ലൊരു ജോലികിട്ടണമെങ്കിലോ തുടര്‍പഠനത്തിന് പോകണമെങ്കിലോ നല്ല impact
factor ഉള്ള Journals-ല്‍ തന്നെ പേപ്പര്‍ വരണം എന്നും അതിന് പകരമുള്ള ഒരു
സിസ്റ്റം ഇല്ലെന്നുമാണ് ചില സുഹൃത്തുക്കള്‍ പറഞ്ഞത്. Open access
journals- എന്ന് പറഞ്ഞു കേട്ടതില്‍ പലതിനും impact factor ഇല്ല എന്നും
പറയുന്നു.

ശരിക്കും ഇതില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ എന്തൊക്കെയാണ്? ഇതിന്റെ
ഗുണനിലവാര മാനദണ്ഡങ്ങള്‍ എന്തൊക്കെയാണ്? ഇതിന് വേണ്ടി നമുക്ക്
എന്തെങ്കിലും ചെയ്യാനാവുമോ? ആര്‍ക്കെങ്കിലും എന്തെങ്കിലും ധാരണ
ഉണ്ടെങ്കില്‍ പറഞ്ഞു തരാമോ?



-- 
Regards
Sooraj Kenoth
"I am Being the Change I Wish to See in the World"


More information about the discuss mailing list