[smc-discuss] Facebook and Google spy on you

Santhosh Thottingal santhosh.thottingal at gmail.com
Tue Nov 4 00:21:00 PST 2014


On Tuesday, November 4, 2014, Pirate Praveen <praveen at onenetbeyond.org>
wrote:

> എല്ലാവരോടും ഇതു പോലല്ല സംസാരിക്കാറു്. സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ്
> പോലെ സ്വാതന്ത്ര്യത്തിനു്
> വേണ്ടി പ്രവര്‍ത്തിക്കുന്നവരോടു് പൊതുജനത്തിനോടു് സംസാരിക്കുന്ന ഭാഷയല്ല
> ഉപയോഗിക്കാറു്. ഇതേ
> വിഷയത്തില്‍ കോളേജുകളില്‍ പോയി വിദ്യാര്‍ത്ഥികളോടു് സംസാരിക്കുമ്പോള്‍ ഇതേ
> വാക്കുകളോ
> തീവ്രതയോ ഉണ്ടാകാറില്ല.
>
> സ്വന്തം കൂട്ടുകാരോടും അടുത്തറിയുന്നവരോടും നയതന്ത്ര ഭാഷയോ മധുരം ചേര്‍ത്തു്
> പറയുകയോ
> ആവശ്യമുണ്ടെന്നു് തോന്നുന്നില്ല. കൂടാതെ ആശയപരമായ സങ്കട്ടനങ്ങള്‍
> വ്യക്തിപരമായ ബന്ധത്തെ
> ബാധിക്കുന്നുണ്ടെന്നും തോന്നുന്നില്ല.
>
>
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങിലെ അംഗങ്ങളോടായാലും ഈ സമീപനം ശരിയല്ല
പ്രവീണ്‍.  ഈ കൂട്ടായ്മയിലെ ആരും ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുന്നില്ലെന്നോ
പ്രവര്‍ത്തിയ്ക്കുന്നില്ലെന്നോ ഉള്ള ഒരു മുന്‍വിധിയാണിതിനു കാരണമാകുന്നതു്.
ഇതേ മുന്‍വിധിയാണു് FSUG-SMC സംബന്ധിച്ച ചര്‍ച്ചയിലും ഞാന്‍ കണ്ടതു്.
ശകാരത്തിന്റെ ഭാഷ ഏതു ഉദ്ദേശത്തിനായാലും ഏതു സുഹൃത്തുക്കളോടായാലും
ആവര്‍ത്തിയ്ക്കുന്നതു് ഒട്ടും ഗുണകരമാവില്ല.

സ്വതന്ത്ര സോഫ്റ്റ്‌വെയറില്‍ പ്രൈവസി റെസ്പക്ട് ചെയ്യുന്ന കമ്യൂണിക്കേഷന്‍
പ്ലാറ്റ്ഫോം എന്നതു് ഒരു ഭാഗം മാത്രമാണു്. നമ്മുടെ സുഹൃത്തുക്കള്‍ക്കിടയില്‍
പ്രവീണിനു് ഈ മേഖലയോടു് എത്രത്തോളം ആത്മാര്‍ത്ഥതയുണ്ടോ അത്രയും, അല്ലെങ്കില്‍
അതിലേറെ സ്നേഹമുള്ള ഒരു പാടു ഫീല്‍ഡുകളുണ്ടു്.  ഞാന്‍ പ്രവീണിന്റെ ഇതിലുള്ള
ആത്മാര്‍ത്ഥമായ പരിശ്രമങ്ങളെ അംഗീകരിക്കുകയും ബഹുമാനിക്കുകയും
ചെയ്യുന്നുണ്ടെങ്കിലും പ്രായോഗികമായി ഒന്നും അതിലേക്ക് ചെയ്യുന്നുണ്ടാവില്ല -
സാമ്പത്തികമായ സഹായമോ,  സാങ്കേതികമായ സഹായമോ ഒന്നും. പ്രവീണ്‍ ഇടക്കിടക്കു
ഇവിടെ പറയുന്ന ടൂളുകള്‍ എല്ലാമൊന്നും ഉപയോഗിച്ചു നോക്കുന്നുമുണ്ടാവില്ല. അതു്
മുഴുവന്‍ ഞാന്‍ എനിക്കിഷ്ടമുള്ള സ്വതന്ത്ര സോഫ്റ്റ്‌വെയറിലെ വേറൊരു
മേഖലയിലാണു് ചെലവഴിയ്ക്കുന്നതു്. എന്നുവെച്ചു് ഇത്തരക്കരെല്ലാം എന്റെ
കൂട്ടക്കാരല്ലെന്നോ, അവരെയെല്ലാം പ്രവീണ്‍ ഉപയോഗിക്കുന്ന ഭാഷയില്‍
പുച്ഛിക്കാമെന്നും കരുതരുതു്. ഞാനും പ്രവീണും വര്‍ഷങ്ങളായി
സുഹൃത്തുക്കളായതുകൊണ്ടു് ഞാന്‍ കാര്യമായി എടുക്കില്ലായിരിക്കാം. പക്ഷേ
എല്ലാരും അങ്ങനെയാണെന്നു കരുതരുതു്.

പ്രവീണ്‍ പറയുന്ന കാര്യങ്ങളുടെ  ഗൌരവം പ്രവീണിന്റെ ഭാഷ
ചോര്‍ത്തിക്കളയുന്നുണ്ടു്. ദയവായി ശ്രദ്ധിയ്ക്കുക.


സന്തോഷ് തോട്ടിങ്ങല്‍.
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20141104/8eb07a52/attachment.htm>


More information about the discuss mailing list